ആരാണ് അഘോരികള്‍
ശിവന് വേണ്ടി എല്ലാം ത്യജിച്ച സന്യാസിമാരാണ് അഘോരികള്‍. അഘോരികള്‍ക്ക് അമാനുഷിക ശക്തിയുണ്ടെന്നും അവര്‍ മന്ത്രവാദികളാണെന്നുമൊക്കെയുള്ള വിശ്വാസങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.
Photo Courtesy: Archit Ratan
കഞ്ചാവ് വലിക്കുന്നവര്‍
കഞ്ചാവ് വലിക്കുന്നവരാണ് അഘോരികള്‍. മനുഷ്യ മലം ഭക്ഷണമാക്കുന്ന അഘോരികള്‍ വെള്ളം കുടിക്കുന്നത് മനുഷ്യരുടെ തലയോട്ടികള്‍ക്കൊണ്ട് നിര്‍മ്മിച്ച പാത്രത്തിലാണ്. ശ്മശാനത്തിലാണ് അഘോരികള്‍ ധ്യാനം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് അഘോരികളെക്കുറിച്ച് പ്രചരിക്കുന്ന മറ്റു കാര്യങ്ങള്‍
Photo Courtesy: Alewis2388
ആര്‍ക്കും അഘോരിയാകാന്‍ കഴിയില്ല
ഒരു ആഘോരിയാകുക എന്നത് അത്രപെട്ടന്ന് ആര്‍ക്കും കഴിയാത്തതാണ്. അഘോരി ഗുരുവില്‍ നിന്ന് 12 വര്‍ഷത്തെ കഠിന പരിശീലനത്തിലൂടെയെ ഒരാള്‍ക്ക് അഘോരിയാകാന്‍ കഴിയുകയുള്ളു.
Photo Courtesy: Chritopher Michel
ചിതഭസ്മം പൂശുന്നവര്‍
ശ്മശാനങ്ങളില്‍ ദഹിപ്പിക്കുന്ന മൃതദേഹങ്ങളുടെ ചിതാഭസ്മമാണ് അഘോരികള്‍ ശരീരത്ത് പൂശുന്നത്. അവരുടെ കഴുത്തിലെ രുദ്രാക്ഷ മാലയും നീട്ടി വളര്‍ത്തിയ മുടിയുമൊക്കെ കണ്ടാല്‍ ഭയക്കാത്ത ആരും തന്നെ ഉണ്ടാകില്ല.
Photo Courtesy: GoDesi.com
അഘോരികളെ കാണാന്‍
പകല്‍ സമയങ്ങളില്‍ അഘോരികളെ കാണാന്‍ കഴിയില്ലാ. രാത്രി കാലങ്ങളിലാണ് അഘോരികള്‍ പുറത്തിറങ്ങാറുള്ളത്. വാരണാസിയിലെ ഗംഗയുടെ തീരങ്ങളിലെ ശ്മശാനങ്ങളില്‍ അഘോരികളെ കാണാന്‍ കഴിയും.
Photo Courtesy: Roshan Travel Photography
മണികര്‍ണിക ഘട്ട്
വാരണാസിയില്‍ ഏറ്റവും കൂടുതല്‍ ശവസംസ്കാരങ്ങള്‍ നടക്കപ്പെടുന്ന ഗംഗയുടെ തീരത്തെ മണികര്‍ണിക ഘട്ടിലാണ്. മണികര്‍ണിക ഘട്ടില്‍ അഘോരികളെ കാണാന്‍ കഴിയും. വിശദമായി വായിക്കാം
Photo Courtesy: Noopur28
മണികര്‍ണിക ഘട്ടിലെ കാഴ്ചകള്‍
ദഹിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മൃതദേഹങ്ങള്‍
Photo Courtesy: Mandy
വിറക് ശേഖരം
മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള വിറകുകള്‍ ശേഖരം
Photo Courtesy: Antoine Taveneaux
ചിത ഒരുക്കല്‍
മണികര്‍ണിക ഘട്ടില്‍ ചിത ഒരുക്കുന്നവര്‍
Photo Courtesy: Jorge Royan
കുംഭമേള
ഇന്ത്യയിലെ പലസ്ഥലങ്ങളില്‍ നടക്കാറുള്ള കുംഭമേളകളില്‍ അഘോരികളെ കൂട്ടത്തോടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഹരിദ്വാര്‍, ഉജ്ജയിനി, അലഹബാദ്, നാസിക് എന്നിവിടങ്ങളാണ് ഇന്ത്യയില്‍ കുംഭമേള നടക്കുന്ന പ്രധാന സ്ഥലങ്ങള്‍. വിശദമായി വായിക്കാം
Photo Courtesy: Yosarian