ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയായ സിയാച്ചിനിലേക്ക് ഇന്ത്യന്‍ ആര്‍മിയോടൊപ്പം ട്രെക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് അവസരം കിട്ടിയാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. ജീവിതത്തില്‍ ഒരിക്കലെങ്കിലും സിയാച്ചിനില്‍ ട്രെക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇനി വായിക്കാം.
സമുദ്രനിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിയാച്ചിന്‍ ഒരു യുദ്ധ ഭൂമിയായത് 1984ല്‍ ആണ്. സിയാച്ചിനില്‍ ചെന്നാല്‍ ശത്രുക്കളെ നേരിടുക എന്നതിനേക്കാള്‍ പ്രയാസം അവിടുത്തെ കാലവസ്ഥയെ നേരിടുക എന്നതാണ്.

Photo Courtesy: Priyambada Nath
പത്ത് ഡിഗ്രിയില്‍ താഴെയുള്ള തണുപ്പിനേപ്പോലും പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തവരാണ് നമ്മള്‍. എന്നാല്‍ മൈനസ് 50 ഡിഗ്രി തണുപ്പിനെ അതിജീവിച്ച് ഇന്ത്യയുടെ സംരക്ഷകരാകുന്ന പട്ടാളക്കാരേക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
അതി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു മികച്ച അവസരമാണ് ഇന്ത്യന്‍ ആര്‍മി ഒരുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 45 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയോടൊപ്പം സിയാച്ചിന്‍ മല കയറാം.
നിരവധി ട്രെക്കിംഗ് ക്ലബുകള്‍ സൈന്യത്തിന്റെ അനുമതിയോടെ സിയാച്ചിന്‍ മേഖലകളില്‍ ട്രെക്കിംഗ് നടത്തുന്നുണ്ടെങ്കിലും സമുദ്ര നിരപ്പില്‍ നിന്ന് 16,000 അടിക്ക് മുകളിലേക്ക് സാധരണ പൗരന്മാരെ പ്രവേശിപ്പിക്കാറില്ല.

Photo Courtesy: Abhishek Kumar
സിയാച്ചിന്‍ ഹിമാനിയേക്കുറിച്ച്
ഹിമാലയത്തിലെ കാറകോറാം മേഖലയിലാണ് സിയാച്ചിന്‍ ഹിമാനി സ്ഥിതി ചെയ്യുന്നത്. പാക്കിസ്ഥാന്റെ അതിര്‍ത്തി ആയതിനാല്‍ ആണ് ഇതൊരു യുദ്ധഭൂമിയായി മാറിയത്. ഇന്ത്യന്‍ ആര്‍മി നടത്തിയ ഓപ്പറേഷന്‍ മേഘദൂത് എന്ന ഓപ്പറേഷനിലൂടെ പാക്കിസ്ഥാന്‍ കയ്യടക്കിയ പലഭാഗങ്ങളും ഇന്ത്യന്‍ സൈന്യം പിടിച്ചടക്കിയിട്ടുണ്ട്.
ട്രെക്കിംഗ് തീയതി
2016 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് 13 ദിവസം നീണ്ട് നില്‍ക്കുന്ന ട്രെക്കിംഗ് നടത്തപ്പെടുന്നത്. സിയാച്ചിന്‍ ബേസ് ക്യാമ്പ് മുതല്‍ കുമാര്‍ പോസ്റ്റ് വരെയാണ് മലകയറ്റം. ഒരു മാസം നീണ്ട് നില്‍ക്കുന്ന പരിശീലനത്തിന് ശേഷമാണ് ട്രെക്കിംഗ്. പരിശീലനത്തിനിടയില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തപ്പെടും. ഇതില്‍ വിജയിച്ചവരെ മാത്രമേ ട്രെക്കിംഗില്‍ പങ്കെടുപ്പിക്കുകയുള്ളു.

Photo Courtesy: rv
മുന്‍കൂട്ടി അപേക്ഷ നല്‍കണം
ട്രെക്കിംഗില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം. ആദ്യം അപേക്ഷിക്കുന്ന 45 പേര്‍ക്കാണ് മുന്‍ഗണന. ജൂലൈ 20 ആണ് അപേക്ഷ സമര്‍പ്പിക്കനുള്ള അവസാന തീയ്യതി. പൂരിപ്പിച്ച അപേക്ഷ ഫോം HQ Northern High Command, Indian Army. എന്ന വിലാസത്തില്‍ അയക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











