മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് പറയുമ്പോൾ, നിലമ്പൂരിലെ തേക്കും ആഢ്യൻപാറ വെള്ളച്ചാട്ടവും കഴിഞ്ഞാൽ വേറെ എന്തുണ്ടെന്ന് ചോദിക്കുന്നവരുണ്ട്. നിലമ്പൂരിൽ ഒതുങ്ങുന്നതല്ല മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ. ഊട്ടി പോലെ സുന്ദരമായ ഒരു സ്ഥലമുണ്ട് മലപ്പുറം ജില്ലയിൽ. അതു കൊണ്ട് തന്നെ മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
ഒരു പക്ഷെ നിങ്ങൾ ആ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും. കൊടികുത്തിമല എന്നാണ് ആ സ്ഥലത്തിന്റെ പേര്. കൊടികുത്തിമലയിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ?

Photo Courtesy: flickr.com
പെരിന്തൽമണ്ണയിൽ പോകാം
കൊടികുത്തിമലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ആദ്യം പോകേണ്ടത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലേക്കാണ്. കേരളത്തിന്റെ ഏത് ഭാഗത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് എത്തിച്ചേരാം. കോഴിക്കോട്, പാലക്കാട്, തൃശൂർ, മഞ്ചേരി എന്നിവടങ്ങളിൽ നിന്നൊക്കെ പെരിന്തൽമണ്ണയിലേക്ക് ബസുകൾ ലഭ്യമാണ്. പെരിന്തൽമണ്ണയിൽ നിന്ന് 12 കിലോമീറ്റർ അകലെയായിട്ടാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്.
തേലക്കാട്ടേക്ക്
പെരിന്തൽമണ്ണയിൽ നിന്ന് മേലാറ്റൂർ റോഡിലേക്ക് പോകുക. കാര്യവട്ടം എന്ന സ്ഥലത്ത് എത്തിയാൽ വെട്ടത്തൂർ റോഡിലേക്ക് തിരിയുക മൊത്തം ഒരു ആറു കിലോമീറ്റർ യാത്ര ചെയ്താൽ നമ്മൾ തേലക്കാട് എന്ന സ്ഥലത്ത് എത്തിച്ചേരും. തേലക്കാട്ട് നിന്ന് വീണ്ടും ഒരു ആറു കിലോമീറ്റർ യാത്രയുണ്ട്.
പോബ്സൺ എസ്റ്റേറ്റ്
തേലക്കാട്ടേ പോബ്സൺ എസ്റ്റേറ്റിലൂടെ ആറു കിലോമീറ്റർ മലകയറിയാൽ നമ്മൾ കൊടികുത്തിമലയിൽ എത്തിച്ചേരും. സമുദ്ര നിരപ്പിൽ നിന്ന് 522 കിലോമീറ്റർ ഉയരത്തിലാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പുൽമേടാണ് കൊടികുത്തി മലയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരാൾ പൊക്കത്തിൽ ഉയർന്ന് നിൽക്കുന്നതാണ് ഇവിടുത്തെ പുല്ലുകൾ. വനംവകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം.

Photo Courtesy: Quraishie
കൊടികുത്തിമല
പ്രകൃതിഭംഗി ആസ്വദിക്കാൻ 1998ൽ കൊടികുത്തി മലയിൽ ഒരു ഗോപുരം പണിതിട്ടുണ്ട്. ഇവിടെ കയറി നോക്കിയാൽ താഴ്വാരത്തെ പ്രകൃതി രമണീയമായ കാഴ്ചകൾ കാണാം. കുന്തിപ്പുഴയുടെ വിദൂരദൃശ്യവും ഇവിടെ നിന്ന് കാണാനാവും.
ഓഫ് റോഡിംഗ്
ഓഫ് റോഡ് ഡ്രൈവിംഗിന് താല്പര്യമുള്ളവർക്ക് പറ്റിയ സ്ഥലമാണ് കൊടികുത്തിമല. കരിങ്കല്ലത്താണി റോഡിൽ നിന്ന് മാട്ടറക്കലിലൂടെ ബൈക്കിലോ ജീപ്പിലോ ഇവിടേയ്ക്ക് എത്തിച്ചേരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














