കേരളത്തിലെ പ്രശസ്തമായ ഒരു ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് മലയാറ്റൂര്‍. കൊച്ചിയില്‍ നിന്ന് 47 കിലോമീറ്റര്‍ അകലെയായാണ് മലയാറ്റൂര്‍ മല സ്ഥിതി ചെയ്യുന്നത്. ക്രിസ്തുവിന്റെ അപ്പസ്‌തോലന്‍മാരില്‍ ഒരാളായ സെയ്ന്റ് തോമസ് ആണ് ഇവിടെ പള്ളി സ്ഥാപിച്ചതെന്നാണ് പൊതുവേയുള്ള വിശ്വാസം.
സമുദ്രനിരപ്പില്‍ നിന്ന് 609 മീറ്റര്‍ ഉയരത്തിലായാണ് മലയാറ്റൂര്‍ മല സ്ഥിതി ചെയ്യുന്നത്. എല്ലാവര്‍ഷവും ഈസ്റ്ററിനോട് അനുബന്ധിച്ചാണ് ഇവിടുത്തെ പെരുന്നാള്‍. ഈസ്റ്റര്‍ കഴിഞ്ഞ് വരുന്ന ആദ്യത്തെ ഞായറാഴ്ചയായ പുതുഞായറാഴ്ചയാണ് ഇവിടുത്തെ പെരുന്നാള്‍. ആയിരക്കണക്കിന് വിശ്വാസികളാണ് മലകയറാന്‍ ഈ സമയം ഇവിടെ എത്തിച്ചേരുന്നത്.
സെയ്ന്റ് തോമസ്
അറബികളുടെ കപ്പലില്‍ ഇന്ത്യയലേക്ക് പുറപ്പെട്ട സെയ്ന്റ് തോമസ് ഏ ഡി 52ല്‍ കൊടുങ്ങല്ലൂരില്‍ കപ്പല്‍ ഇറങ്ങിയെന്നാണ് വിശ്വാസം. തുടര്‍ന്ന് അദ്ദേഹം കേരളത്തില്‍ ഏഴ് പള്ളികള്‍ സ്ഥാപിച്ചു എന്നാണ് വിശ്വാസം. കൊടുങ്ങല്ലൂര്‍, കൊല്ലം, നിരണം, നിലക്കല്‍, കൊക്കമംഗലം, കോട്ടക്കാവ്, പാലയൂര്‍ എന്നിവയാണ് ആ പള്ളികള്‍.
മലയാറ്റൂരിനെക്കുറിച്ച് കൂടുതല്‍ വായിക്കാം
സെയ്ന്റ് തോമസ് ചർച്ച്
മലമുകളിലെ ചാപ്പൽ
അൾത്താര
Photo Courtesy: Ranjithsiji
ഈസ്റ്റർ
പഴയപള്ളി
Photo Courtesy: Ranjithsiji
തോമാശ്ലീഹ
Photo Courtesy: Ranjithsiji
കൊടപ്പാറ പള്ളി
Photo Courtesy: Ranjithsiji
കുരിശുമുടി
Photo Courtesy: Princebpaul0484
അൾത്താര
കാൽപ്പാട്
പൊന്നിൻകുരിശ്
Photo Courtesy: Ranjithsiji
തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികൾ, കൊല്ലം
Photo Courtesy: Joachim Specht
തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികൾ, നിരണം
തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികൾ, കൊടുങ്ങല്ലൂർ
Photo Courtesy: നിരക്ഷരൻ.
കൊക്കമംഗലം
Photo Courtesy: Matthai
പാലയൂർ
Photo Courtesy: Tim Schapker



Click it and Unblock the Notifications











