Search
  • Follow NativePlanet
Share
» »ശര്‍ക്കര നിര്‍മ്മാണം നേരില്‍ കാണാന്‍ മറയൂരിലേക്ക്

ശര്‍ക്കര നിര്‍മ്മാണം നേരില്‍ കാണാന്‍ മറയൂരിലേക്ക്

By Maneesh

ശര്‍ക്കര നിര്‍മ്മാണത്തിന് പേരുകേട്ട സ്ഥലമാണ് മറയൂര്‍. ചന്ദന മരങ്ങളുടെ പേരിലും ഈ സ്ഥലം പ്രശസ്തമാണ്. മൂന്നാര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മറയൂര്‍ കൂടി വളരെ എളുപ്പത്തില്‍ സന്ദര്‍ശിക്കാവുന്നതാണ്. മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മറയൂരില്‍ എത്തിച്ചേരാം.

മറഞ്ഞരിക്കുന്ന ഊര് എന്ന അർത്ഥത്തിലാണ് മറയൂർ എന്ന പേരുണ്ടായത് എന്ന ഒരു അഭിപ്രായമുണ്ട്. ചന്ദനചോലകൾ പോലെ തന്നെ മറയൂരിൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം ഇവിടുത്തെ മുനിയറകളും ഗുഹാക്ഷേത്രങ്ങളും ശിലാലിഖിതങ്ങളുമാണ്. മഹാശിലായുഗകാലത്ത് ഇവിടെ മനുഷ്യവാസം ഉള്ളതിനുള്ള തെളിവാണ് ഇത്.

മറയൂരിലെ പ്രശസ്തമായ ശർക്കര നിർമ്മാണം സ്ലൈഡുകളിൽ കാണാം

കരിമ്പിൻ തോട്ടങ്ങൾ

കരിമ്പിൻ തോട്ടങ്ങൾ

ഒരുകാലത്ത് നെൽപ്പാടങ്ങളായിരുന്ന മറയൂരിലെ പാടങ്ങൾ പിന്നീട് കരിമ്പ് കൃഷിക്ക് വഴിമാറുകയായിരുന്നു. അതിനാൽ തന്നെ ഒരു കാലത്ത് മറയൂർ ശർക്കര നിർമ്മാണത്തിന് പേരുകേട്ടതായിരുന്നു. എന്നാൽ ഇപ്പോൾ കരിമ്പ് കൃഷിയും ശർക്കര നിർമ്മാണവും മറയൂരിൽ ഇല്ലാതായി വരികയാണ്. എന്നിരുന്നാലും സഞ്ചാരികൾക്ക് കാണാനായി ചിലയിടങ്ങളിലെങ്കിലും പരമ്പാരഗത ശർക്കര നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

Photo courtesy: Rameshng

ക്രഷർ

ക്രഷർ

ഡീസൽ മോട്ടറിൽ പ്രവർത്തിക്കുന്ന ഈ യന്ത്രം ഉപയോഗിച്ചാണ് കരിമ്പിൻ തണ്ടിൽ നിന്ന് നീരെടുക്കുന്നത്. ക്രഷർ എന്നാണ് ഈ യന്ത്രത്തിന്റെ പേര്.

Photo courtesy: Rameshng

കരിമ്പിൻ ചണ്ടിയുടെ ഉപയോഗം

കരിമ്പിൻ ചണ്ടിയുടെ ഉപയോഗം

അരിച്ചെടുത്ത കരിമ്പിൻ നീര് അടുപ്പിൽ വച്ച് കുറുക്കിയെടുക്കയാണ് അടുത്ത ഘട്ടം. ഇതിനായി വലിയ പരന്ന പാത്രമാണ് ഉപയോഗിക്കുന്നത്. ഉണക്കിയെടുത്ത കരിമ്പിൻ ചണ്ടി ഉപയോഗിച്ചാണ് അടുപ്പിൽ തീയുണ്ടാക്കുന്നത്.

Photo courtesy: Ezhuttukari

അടുത്തഘട്ടം

അടുത്തഘട്ടം

കുറുക്കിയെടുത്ത ശർക്കര ചൂടോടെ തന്നെ മരംകൊണ്ട് നിർമ്മിച്ച ഒരു ചതുരപാത്രത്തിലേക്ക് പകരും. തുടർന്ന് ഇത് തുടർച്ചയായി ഇളക്കണം. ശർക്കര കട്ടിയാകുന്നത് വരെ നന്നായി ഇളക്കണം.

Photo courtesy: Rameshng

ശ്രമകരമായ പണി

ശ്രമകരമായ പണി

കുറുക്കിയെടുത്ത ശർക്കര മരപാത്രത്തിലേക്ക് ഒഴിക്കുന്നത് അത്ര എളുപ്പമുള്ള പണിയൊന്നുമല്ല. വളരെ ശ്രമകരാമായ ജോലിയാണ് ഇത്

Photo courtesy: Ezhuttukari

ഇളക്കൽ

ഇളക്കൽ

ചതുരപാത്രത്തിൽ ശർക്കര ഇളക്കുന്ന തൊഴിലാളികൾ

Photo courtesy: Rameshng

ഉരുളകളാക്കൽ

ഉരുളകളാക്കൽ

തുടർന്ന് ഇത് ഉരുളകളാക്കി ഉരുട്ടുകയാണ് ചെയ്യുന്നത്.

Photo courtesy: Rameshng

ശർക്കര റെഡി

ശർക്കര റെഡി

നിർമ്മാണം പൂർത്തിയായ ശർക്കര ഉരുളകൾ. മറയൂരിലെ മറ്റു കാഴ്ചകൾ അടുത്ത സ്ലൈഡുകൾ മുതൽ കാണാം
Photo courtesy: Cyrillic at the wikipedia

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+