കാഴ്ചകള്‍ കാണാന്‍ മൂന്നാറില്‍ എത്തിയെങ്കില്‍ നിങ്ങള്‍ ഒരിക്കലും മാട്ടുപ്പെട്ടിയിലേക്ക് യാത്ര പോകാന്‍ മറക്കറുത്. മൂന്നാറില്‍ നിന്ന് ഏകദേശം 13 കിലോമീറ്റര്‍ അകലെയായാണ് മാട്ടുപ്പെട്ടി സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഡാമും അതിലും സുന്ദരമായ തടാകവുമാണ് മാട്ടുപ്പെട്ടിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത്.

Photo Courtesy: കാക്കര
യാത്രയ്ക്കിടെ
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള മാട്ടുപ്പെട്ടി യാത്ര നിങ്ങളെ തികച്ചും ആനന്ദിപ്പിക്കും എന്നതില്‍ സംശയമില്ലാ. മാട്ടുപ്പെട്ടി ഡാമിന്റെ പരിസരത്ത് എത്തുമ്പോഴേക്കും ഒരു ഉത്സവ പരിസരത്ത് എത്തിയ അനുഭൂതി നിങ്ങള്‍ക്കുണ്ടാകും. നിരവധി ടൂറിസ്റ്റുകളേക്കൊണ്ടും വഴി വാണിഭക്കാരെ കൊണ്ടും ജന നിബിഢമാണ് ആ സ്ഥലം. ഡാമിനോട് ചേര്‍ന്നാണ് മാട്ടുപ്പെട്ടി തടാകം സ്ഥിതി ചെയ്യുന്നത്.
രാവിലെയാണ് നിങ്ങളുടെ യാത്രയെങ്കില്‍ തടാകത്തില്‍ പതിഞ്ഞിട്ടുള്ള മലനിരകളുടെ ദൃശ്യങ്ങള്‍ ബാഗിനുള്ളില്‍ നിന്ന് നിങ്ങളുടെ ക്യാമറയെ പുറത്തെടുപ്പിക്കും.
മാട്ടുപ്പെട്ടിയേക്കുറിച്ച്
സമുദ്രനിരപ്പില്‍ നിന്നും 1700 അടി ഉയരത്തിലായാണ് മാട്ടുപ്പെട്ടി സ്ഥിതി ചെയ്യുന്നത്. നിബിഢ വനങ്ങളും പുല്‍മേടുകളുമൊക്കെയാണ് ഈ തടാകത്തിന് ചുറ്റുമുള്ള കാഴ്ച. വെറുതെ ഈ തടാകക്കരയില്‍ നില്‍ക്കുന്നതുതന്നെ മനസ്സിലെ കുളിര്‍പ്പിയ്ക്കും. പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ വിട്ടുകളയാന്‍ പാടില്ലാത്തൊരു സ്ഥലമാണിത്. ഫോട്ടോഗ്രാഫിയ്ക്കും മികച്ച സാധ്യതകളുണ്ടിവിടെ.

Photo Courtesy: കാക്കര
മാട്ടുപ്പെട്ടി ഡാം
1940ല്‍ ആണ് ഇവിടുത്തെ മാട്ടുപ്പെട്ടി ഡാം പണികഴിപ്പിച്ചത്. അണക്കെട്ടിന്റെ പരിസരത്തൊക്കെ ആള്‍ക്കൂട്ടങ്ങളെ കാണാം. ബോട്ടിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെഡല്‍ ബോട്ടുകളും സ്പീഡ് ബോട്ടുകളും ലഭ്യമാണ്.
പക്ഷികള്‍
നിരവധി പക്ഷികള്‍ ചേക്കാറാന്‍ എത്തുന്ന ഈ സ്ഥലം പക്ഷി നിരീക്ഷകരുടെ സ്വര്‍ഗമാണ്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നിരവധി ദേശാടന പക്ഷികള്‍ ഇവിടെ എത്താറുണ്ട്.
കന്നുകാലി ഫാം
ഇന്‍ഡോ-സ്വിസ് ലൈവ്‌സ്‌റ്റോക് പ്രൊജക്ടിന് കീഴിലുള്ള ഒരു കാലിവളര്‍ത്തുകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്, നൂറോളം ഇനങ്ങളില്‍പ്പെട്ട കന്നുകാലികളെ ഫാമില്‍ കാണാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











