കന്യാകുമാരി
ഇന്ത്യയുടെ തെക്കേയറ്റത്തെ കന്യാകുമാരിയിൽ നിന്നാണ് ദേശീയ പാത 47 ആരംഭിക്കുന്നത്. കന്യാകുമാരിയേക്കുറിച്ച് വായിക്കാം.
Photo Courtesy: Omyekiae
നാഗർകോവിൽ
കന്യാകുമാരി ജില്ലയിൽപ്പെട്ട തമിഴ് നാട്ടിലെ ഒരു സ്ഥലമാണ് നാഗർകോവിൽ.
Photo Courtesy: Thejas Panarkandy
പത്മനാഭപുരം
നാഗർകോവിലിന് അടുത്തായാണ് പത്മനാഭപുരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പത്മനാഭപുരം കൊട്ടാരം ഏറെ പ്രശസ്തമാണ്.
Photo Courtesy: LIC Habeeb at ml.wikipedia
തക്കല
കന്യാകുമാരിയിൽ നിന്ന് ദേശീയപാത 47 കേരളത്തിലേക്ക് കടക്കുമ്പോൾ കടന്നുപോകേണ്ട സ്ഥലമാണ് തക്കല. തുടർന്ന് കേരളത്തിന്റെ അതിർത്തി ഗ്രാമമായ കളിയക്കാവിളയിൽ എത്തിച്ചേരുന്നു.
Photo Courtesy: VINU P. V
പാറശ്ശാല
കളിയക്കാവിള കഴിഞ്ഞാൽ ദേശീയ പാത 47 കേരളത്തിൽ ആദ്യം എത്തിച്ചേരുന്നത് പാറശ്ശാലയിലാണ്.
Photo Courtesy: Bantam88
നെയ്യാറ്റിൻകര
പാറശ്ശാലയിൽ നിന്ന് നെയ്യാറ്റിൻകര വഴി തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എത്തിച്ചേരുന്നു.
Photo Courtesy: Anand Chandran
തമ്പാനൂർ
തിരുവനന്തപുരത്തെ തമ്പാനൂർ വഴിയാണ് റോഡ് കഴക്കൂട്ടത്തേക്ക് എത്തുന്നത്.
Photo Courtesy: Manu Bharath
കഴക്കൂട്ടം
കഴക്കൂട്ടം കഴിഞ്ഞാൽ ഇനി ആറ്റിങ്ങലേക്കാണ്.
Photo Courtesy: Kirantvm
ആറ്റിങ്ങൽ
ആറ്റിങ്ങലിൽ നിന്നാണ് ദേശീയപാത 47 കൊല്ലം ജില്ലയിൽ എത്തുന്നത്.
Photo Courtesy: Binoyjsdk
പാരിപ്പള്ളി
കൊല്ലം ജില്ലയിലെ പാരിപ്പള്ളി വഴി ചാത്തന്നൂരിലേക്കാണ് ദേശീയപാതയുടെ ഇനിയുള്ള യാത്ര.
Photo Courtesy: Hijazmohmed
ചാത്തന്നൂർ
ചാത്തന്നൂരിൽ നിന്ന് കൊട്ടിയം വഴി കൊല്ലത്തേക്ക് റോഡ് നീളുകയാണ്.
Photo Courtesy: കാക്കര
കൊല്ലം
കൊല്ലം നഗരത്തിൽ എത്തിയാൽ ഇനി കരുനാഗപ്പള്ളിക്കാണ് യാത്ര.
Photo Courtesy: Drajay1976
കരുനാഗപ്പള്ളി
കരുനാഗപ്പള്ളിയിൽ നിന്ന് ഇനി പ്രശസ്തമായ ഓച്ചിറയിലേക്ക് ദേശീയ പാത നീളുന്നു.
Photo Courtesy: Mahesh Mahajan
ഓച്ചിറ
ഓച്ചിറയിലാണ് പ്രശസ്തമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: RajeshUnuppally
കായംകുളം
ഓച്ചിറയിൽ നിന്ന് കായംകുളത്തേക്കാണ് യാത്ര. ഇവിടെയാണ് താപ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്. കായംകുളത്തെ
ഇത്രയധികം പ്രശസ്തമാക്കിയത് കായംകുളം കൊച്ചുണ്ണിയാണ്.
Photo Courtesy: Akhil2009
ഹരിപ്പാട്
കായംകുളത്ത് ദേശീയപാത 47 എത്തിച്ചേരുന്ന പ്രധാന സ്ഥലം ഹരിപ്പാടാണ്. പ്രശസ്തമായ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
Photo Courtesy: RajeshUnuppally at ml.wikipedia
അമ്പലപ്പുഴ
അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരിൽ പ്രശസ്തമായ അമ്പലപ്പുഴ വഴി ദേശീയപത 47 ആലപ്പുഴ നഗരത്തിലേക്ക് പ്രവേശിക്കുകയാണ്.
Photo Courtesy: Balagopal.k at en.wikipedia
ആലപ്പുഴ
ആലപ്പുഴ നഗരത്തിൽ നിന്ന് സമീപ നഗരമായ ചേർത്തയിലേക്കാണ് ദേശീയ പാത 47 നീളുന്നത്.
Photo Courtesy: Arunravi.signs
ചേർത്തല
ചേർത്തല എത്തിക്കഴിഞ്ഞാൽ ഇനി ദേശീയപാത എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.
Photo Courtesy: Vanischenu
അരൂർ
അരൂരിൽ നിന്നാണ് ദേശീയപാത എറണാകുളം ജില്ലയിലേക്ക് എത്തിച്ചേരുന്നത്.
Photo Courtesy: Sanif
വൈറ്റില
എറണാകുളം ജില്ലയിലെ വൈറ്റില കൂടിയാണ് ദേശീയ പാത 47ന്റെ യാത്ര.
Photo Courtesy: DileepKS69
ആലുവ
വൈറ്റിലയിൽ നിന്ന് ആലുവ വഴി അങ്കമാലിക്കാണ് ദേശീയപാത നീളുന്നത്.
Photo Courtesy: Aruna at ml.wikipedia
അങ്കമാലി
അങ്കമാലിയിൽ നിന്ന് തൃശൂർ ജില്ലയിലേക്ക് പാത നീളുന്നു.
Photo Courtesy: Sreejithk2000
ചാലക്കുടി
തൃശൂർ ജില്ലയിലെ ചാലക്കുടി വഴിയാണ് ഇനി ദേശീയപാത 47ന്റെ പ്രയാണം.
Photo Courtesy: കാക്കര
കൊടകര
ദേശീയപാത കടന്നുപോകുന്ന തൃശൂർ ജില്ലയിലെ ഒരു സ്ഥലമാണ് കൊടകര.
Photo Courtesy: Aruna at ml.wikipedia
ഒല്ലൂർ
കൊടകരയിൽ നിന്ന് ഒല്ലൂരിലെത്തുന്ന ദേശീയപാത മണ്ണുത്തിയിലേക്കാണ് ഇനി നീളുന്നത്.
Photo Courtesy: Jpullokaran
മണ്ണുത്തി
കേരള കാർഷിക സർവകാല സ്ഥിതി ചെയ്യുന്നത് മണ്ണുത്തിയിലാണ്. മണ്ണുത്തിയിൽ നിന്നാണ് പാലക്കാടൻ മണ്ണിലേക്ക് ദേശീയ പാത
നീളുന്നത്.
Photo Courtesy: Aruna at ml.wikipedia
ആലത്തൂർ
ആലത്തൂർ വഴി വടക്കാഞ്ചേരിക്കാണ് ഇനി പാതയുടെ പ്രയാണം.
Photo Courtesy: Effulgence108
വടക്കഞ്ചേരി
വടക്കഞ്ചേരിയിൽ എത്തിയാൽ ഇനി പാലക്കാട്ടേക്ക്.
Photo Courtesy: SidhardhRamesh
പാലക്കാട്
പാലക്കാട് നിന്ന് വാളയാർ വഴി തമിഴ് നാട്ടിലേക്ക് കടക്കുകയാണ് ഇനി.
Photo Courtesy: Dhruvaraj S
വാളയാർ
വാളയാർ ആണ് കേരള തമിഴ് നാട് അതിർത്തി. വാളയാറിൽ നിന്ന് മദുക്കര, ഭവാനി വഴി സേലത്തേക്ക് ദേശീയ പാത നീളും.
Photo Courtesy: Pranchiyettan
സേലം
സേലത്താണ് ദേശീയ പാത 47 അവസാനിക്കുന്നത്.
Photo Courtesy: த*உழவன்
മാപ്പ്
ദേശീയ പാത 47 കടന്നു പോകുന്ന സ്ഥലങ്ങള്‍