Search
  • Follow NativePlanet
Share
» »സംയുക്തയെ വെറുതേയാണോ ഋഷികേശ് ആകർഷിച്ചത്? ചിത്രങ്ങൾ കണ്ടുനോക്കൂ

സംയുക്തയെ വെറുതേയാണോ ഋഷികേശ് ആകർഷിച്ചത്? ചിത്രങ്ങൾ കണ്ടുനോക്കൂ

തീവണ്ടി എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ആളാണ് സംയുക്ത. 2015 ൽ പുറത്തിറങ്ങിയ പോപ്കോൺ ആണ് ആദ്യ സിനിമയെങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തീവണ്ടിലെ കഥാപാത്രമായാണ്. ചുരുങ്ങിയ സമയം കൊണ്ട് ആരാധകരെ കീഴടക്കിയ താരം പങ്കുവെച്ച യാത്രാ ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ഋഷികേശിൽ ഗംഗ നദിയുടെ തീരത്ത് പുസ്തകവും വായിച്ചിരുന്ന ചിത്രത്തിനൊപ്പം ഗംഗയിലേക്ക് നോക്കി പടിക്കെട്ടിൽ കിടക്കുന്ന ഒരു ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. സിംപിൾ ലുക്കിൽ ഇരിക്കുന്ന ഫോട്ടോയ്ക്ക് താഴെ രസകരമായ പല കമന്‍റുകളും വന്നിട്ടുണ്ട്. 'നാളെ എക്സാം ആണോ കുട്ടി?' എന്നാണ് ഒരു കമന്‍റ്. എനിക്കും അവൾക്കും മാത്രം മനസ്സിലാകുന്ന ഒരു ഭാഷയുണ്ട്, അതാണ് നിശബ്ദത എന്നാണ് താരം ചിത്രത്തിനൊപ്പം നല്കിയിരിക്കുന്ന ക്യാപ്ഷൻ.
തന്റെ യാത്രാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സ്ഥിരം പങ്കുവയ്ക്കുന്ന ആൾ കൂടിയാണ് താരം.

Actress Samyuktha travel picture

ഋശികേശ്

ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായാണ് എക്കാലവും ഋഷികേശ് അറിയപ്പെടുന്നത്. ഹിമാലയത്തിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ഋഷികേശ് ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്നും ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നും യോഗയുടെ തലസ്ഥാനം എന്നുമെല്ലാം അറിയപ്പെടുന്നു. വിശുദ്ധനഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇവിടെ വരുന്നതും ധ്യാനിക്കുന്നതും ഗംഗയിൽ മുങ്ങി നിവരുന്നതുമെല്ലാം പാപങ്ങളിൽ നിന്നു മോചനവും മോക്ഷഭാഗ്യവും നല്കുമെന്നാണ് വിശ്വാസം.

Samyuktha Shares Travel Pictures

ആത്മീയ യാത്രാ സ്ഥാനമായും സാഹസിക ലക്ഷ്യസ്ഥാനമായും ഒരുപാട് മനോഹരമായ കാഴ്ചകൾ നല്കുന്ന ഇടം ആയുമെല്ലാം ഋഷികേശ് സഞ്ചാരികളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കുറേ കാഴ്ചകളും അതിലേറെ അനുഭവങ്ങളുമാണ് ഋഷികേശ് നല്കുന്നത് എന്നതിനാൽ ഒന്നു പോയാല് വീണ്ടും വീണ്ടും ഇവിടേക്ക് വരുവാൻ തോന്നും.

കണ്ണും മനസ്സും നിറയ്ക്കുന്ന ഇവിടുത്തെ കാഴ്ചകൾക്ക് പിന്നിലെ താരം ഗംഗാ നദി തന്നെയാണ്. ചിലയിടങ്ങളിൽ ശാന്തമായും ചിലപ്പോൾ പാറക്കെട്ടുകളിലൂടെ തല്ലിയലച്ചുമെല്ലാം ഒഴുകുന്ന ഗംഗാ ഈ നാടിന്‍റെ ജീവനാണ് എന്നു പറയാം. നഗരം മുഴുവനും ഗംഗയുടെ തീരത്താണ് വളർന്നുവന്നതും. ഗംഗയുടെ കാഴ്ചകൾക്കൊപ്പം തീരത്തു നിന്നുമാറിയുള്ള വനങ്ങളും പിന്നെയും പോയാൽ മഞ്ഞുപുതഞ്ഞു നിൽക്കുന്ന പർവ്വതങ്ങളും ഹിമാലയ കാഴ്ചകളുടെ ഭംഗിയിലേക്ക് നമ്മെ കൊണ്ടുപോകും. ഇത്രയും കാഴ്ചകൾ ഒറ്റയിടത്തു കാണാമെന്നതിനാൽ ഇവിടം വീണ്ടും പ്രിയപ്പെട്ട ഇടമായി മാറുന്നു. മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ടതാണ് ഇവിടം.

Samyuktha Shares Travel Pictures

ആത്മീയമായി പറയുകയാണെങ്കിൽ പുണ്യനദിയായ ഗംഗ ഉത്തര സമതലത്തിൽ പ്രവേശിക്കുന്നത് അവിടെ വെച്ചാണ്. ചാർദാം തീർഥാടന സ്ഥാനങ്ങളായ ബദരിനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങളിലേക്കുമുള്ള തുടക്കസ്ഥാനമാണ് ഋഷികേശ്.
യോഗയെക്കുറിച്ചും ഹൈന്ദവ മതത്തെക്കുറിച്ചും പഠിക്കുവാനും പരിചയപ്പെടുവാനും വിദേശികൾ കൂടുതലും തിരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനം കൂടിയാണിത്. ധാരാളം ആശ്രമങ്ങളും സങ്കേതങ്ങളും ഇവിടെയുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്.

ബംഗീ ജംപിംഗും റിവര്‍ ക്ലിഫ് ജംപിംഗും ആണ് ഇവിടെ സാഹസിക സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. കയാക്കിങ്, ബോഡി സർഫിങ്, റോക്ക് ക്ലൈംബിങ്, മൗണ്ടൻ ബൈക്കിങ് എന്നിങ്ങനെ ഇഷ്ടംപോലെ സാഹസിക പ്രവർത്തികളും ഇവിടെയുണ്ട്.
ഋഷികേഷ് യാത്രയിൽ ഒരിക്കലും വിട്ടുപോകരുതാത്ത കാഴ്ചകളിൽ ഒന്നാണ് ഗംഗാ ആരതി. വൈകുന്നേരങ്ങളിൽ ഗംഗയുടെ തീരത്ത് നടക്കുന്ന ഈ ചടങ്ങ് ചരിത്രം കൊണ്ടും ആചാരങ്ങള്‍കൊണ്ടും ഒരുപോലെ മനോഹരമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+