സാഹസികപ്രിയരായ സഞ്ചാരികളുടെ റൂട്ട് മാപ്പ് എടുത്തു നോക്കിയാല്‍ കാണാം ഇന്ത്യയില്‍ അങ്ങോളമിങ്ങളോളം ചുറ്റിയടിച്ചതിന്റെ അടയാളങ്ങള്‍. എന്നാല്‍ അതില്‍ കേരളത്തില്‍ എത്രസ്ഥലങ്ങള്‍ ഉണ്ട് എന്നു ചോദിച്ചാല്‍ പണി പാളും. കേരളത്തില്‍ സാഹസിക യാത്രയ്ക്ക് സ്‌കോപ്പ് ഒന്നും ഇല്ല എന്നു പറയുന്നവരും ചുരുക്കമല്ല.
എന്നാല്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ യാത്രയെ സ്‌നേഹിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത് കാഴ്ചകളുടെയും സാഹസികതയുടെയും ഒരു ചെറിയ പൂരം തന്നെയാണ്.
ആതിരപ്പള്ളിയും മലക്കപ്പാറയും ചിമ്മിണി വന്യജീവി സങ്കേതവും വിലങ്ങന്‍ കുന്നും വാഴച്ചാലും തുമ്പൂര്‍മൂഴി ഗാര്‍ഡനുമൊക്കെ സാഹസികപ്രിയരെ കാത്തിരിക്കുകയാണ്. കൗതുകമുണര്‍ത്തുന്ന കാഴ്ചകളും മനംമയക്കുന്ന പ്രകൃതിഭംഗിയും നിറഞ്ഞ തൃശൂരിനെ അറിയാം.
ആതിരപ്പള്ളി വെള്ളച്ചാട്ടം
സിനിമാ സംവിധായകരുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയായ ഇവിടെ ബാഹുബലി ഉള്‍പ്പെടെ നിരവധി ബിഗ്ബജറ്റ് സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്.
ആതിരപ്പള്ളി വെള്ളച്ചാട്ടം-എത്തിച്ചേരാന്‍
വാഴച്ചാല്‍ വെള്ളച്ചാട്ടം
പാറകള്‍ നിറഞ്ഞ തോടും തണുത്ത ജലവും സമീപത്തെ കാടുമൊക്കെ ഇവിടം സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.
വാഴച്ചാല്‍ വെള്ളച്ചാട്ടം-എത്തിച്ചേരാന്‍
പെരിങ്ങല്‍ക്കുത്ത് അണക്കെട്ട്
അണക്കെട്ടിലെ ജലസംഭരണിയില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള യന്ത്രത്തോണി സവാരിയാണ് ഇവിടുത്തെ ആകര്‍ഷണം.
പെരിങ്ങല്‍ക്കുത്ത് അണക്കെട്ട്-എത്തിച്ചേരാന്‍
ചാര്‍പ്പ വെള്ളച്ചാട്ടം
ചാര്‍പ്പ വെള്ളച്ചാട്ടം-എത്തിച്ചേരാന്‍
വിലങ്ങന്‍ കുന്ന്
ഏത് കോണില്‍ നിന്നും നോക്കിയാലും കുന്ന് വിലങ്ങനെ കാണുന്നതുകൊണ്ടാണ് ഇതിന് വിലങ്ങന്‍ കുന്ന് എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു. സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ പറ്റിയ പ്രദേശവും കൂടിയാണിത്.
വിലങ്ങന്‍ കുന്ന്-എത്തിച്ചേരാന്‍
ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം
ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം-എത്തിച്ചേരാന്‍
മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം
നാലുകിലോമീറ്ററിനുള്ളില്‍ ഒട്ടേറെ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ സാധിക്കുമെന്നതാണ് ഇവിടേക്കുള്ള യാത്രയുടെ പ്രധാന ആകര്‍ഷണം. ഒറ്റയടിപ്പാടയിലൂടെ നടക്കേണ്ടതിനാല്‍ കുട്ടികളുമൊത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് ഉത്തമം.
വേന്‍ക്കാലത്ത് കാര്യമായി ഒന്നും കാണുവാന്‍ ഇല്ലെങ്കിലും മഴക്കാലത്തെ ഇവിടുത്തെ കാഴ്ചയ്ക്ക് മറ്റൊന്നും പകരം വയ്ക്കാനാവില്ല.



Click it and Unblock the Notifications












