സാഹസിക യാത്രകള്‍
സാഹസിക യാത്രകൾക്ക് ഓരോരുത്തർക്കും ഓരോ നിർവചനങ്ങളായിരിക്കും. ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരു വലിയ ട്രക്കിങ് പൂർത്തിയാക്കുന്നകാണ് ചിലർക്ക് അവരുടെ സാഹസികതയുടെ അളവ് കോലെങ്കിൽ മറ്റൊരു കൂട്ടർക്ക് ഒരു വലിയ പർവ്വതത്തിന്റെ നിറുകയിൽ കാലുകുത്തുന്നതാവും. അലാസ്കയോ അന്‍റാർട്ടിക്കയോ കണ്ടുവരുന്നത് ഒരു സാഹസിക ഇനമാണ് വേറൊരു കൂട്ടർക്ക്. എന്തുതരത്തിലുള്ള യാത്രയാണെങ്കിലും നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്.
PC:Vlad Hilitanu/Unsplash
തയ്യാറെടുപ്പ്
ഏതൊരു യാത്രയയെും പോലെതന്നെ സാഹസിക യാത്രകൾ മുഴുവനും തയ്യാറടുപ്പുകളാണ്. യാത്ര പ്ലാൻ ചെയ്യുന്നതിനൊപ്പം തന്നെ പോകുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. അതിൽ അവരുടെ രീതികൾ, സംസ്കാരങ്ങൾ. ആചാരങ്ങൾ, ഇടപെടലുകൾ, ആഹാരരീതികൾ, തുടങ്ങി എല്ലാ കാര്യങ്ങളും ഏകദേശമെങ്കിലും അറിഞ്ഞിരിക്കണം.
തീർത്തും ഒറ്റപ്പെട്ട ഇടങ്ങളിലേക്കാണ് യാത്രയെങ്കില്‍ ജീവൻ രക്ഷിക്കുവാനും അതിജീവനത്തിനും സഹായിക്കുന്ന കുറച്ച് സ്കില്‍സ് പഠിക്കാം.
PC:Jakob Owens/Unsplash
ഇൻഷുറൻസ്
യാത്രകളില്‍ എന്തു സംഭവിക്കുമെന്ന് ഒരിക്കലും മുൻകൂട്ടി പ്രവചിക്കുവാൻ സാധിക്കില്ല. പ്രത്യേകിച്ച് സാഹസിക യാത്രകളിൽ. ഏറ്റവും ശുഭപ്രതീക്ഷയില് പോയാൽ തന്നെയും ചില തയ്യാറെടുപ്പുകൾ നിർബന്ധമാണ്. അതിലൊന്നാണ് ഇൻഷുറൻസ്. യാത്രയുടെ സ്വഭാവം അനുസരിച്ച് ലഗേജ് നഷ്ടപ്പെടുന്നതു മുതൽ അപകടങ്ങളുണ്ടായാൽ അതിലെ ചികിത്സാ ചിലവു വരെ ഉൾപ്പെടുത്തണം. ഏതൊക്കെ തരത്തിലുള്ള വിനോദങ്ങളിൽ നിങ്ങൾ ഏർപ്പെടുന്നുവോ അതിനനുസരിച്ചുള്ള പോളിസി വേണം എടുക്കുവാൻ. ഇക്കാര്യത്തിൽ ഒട്ടും മടി കാണിക്കരുത്.
PC:Dylan Shaw/Unsplash
ബജറ്റ് നോക്കാം
യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഒരു ബജറ്റ് സെറ്റ് ചെയ്ത് അതിനെ മുന്നിൽനിർത്തി വേണം ചെയ്യുവാൻ. ചിലവ് ചുരുക്കേണ്ടിടത്ത് ചുരുക്കിയും ആവശ്യത്തിന് ചെലവഴിക്കേണ്ടിടത്ത് അതിനനുസരിച്ച് ചിലവഴിക്കുകയും വേണം. നിങ്ങള് ചിലവഴിക്കുന്നതിൻ ഒരു നിയന്ത്രണം കൊണ്ടുവരുവാൻ സാധിക്കുക എന്നതാണ് പ്രധാനം.
പുതിയ രാജ്യങ്ങൾ തനിയെ എക്സ്പ്ലോർ ചെയ്യുന്നതാവും ചില ആളുകളെ സംബന്ധിച്ചെടുത്തോളം അവരുടെ സാഹസികത. അങ്ങനെയുള്ളപ്പോൾ നിങ്ങള്‍ക്ക് വളരെ കുറഞ്ഞ ചിലവിൽ പോയി വരുവാൻ സാധിക്കുന്ന ഇഷ്ടംപോലെ രാജ്യങ്ങളുണ്ട്.
PC:Jairph/unsplash
ഗിയറുകള്‍
സാഹസിക യാത്രകൾക്ക് യാത്രയുടെ സ്വഭാവം അനുസരിച്ചുള്ള ഗിയറുകൾ അത്യാവശ്യമാണ്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ട്രക്കിങ്ങോ ഹൈക്കിങ്ങോ ആണങ്കിൽ ടെന്‍റ് കരുതാം. പോകുന്ന സ്ഥലത്തിന്‍റെ കാലാവസ്ഥയ്ക്ക് യോജിച്ച ടെന്റ് വേണം തിരഞ്ഞെടുക്കുവാൻ. സ്ലീപ്പിങ് ബാഗ് വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗുണമേന്മയുള്ളതും നിങ്ങളുടെ യാത്രയുടെ ഭാരങ്ങൾ ചുമക്കുവാൻ സാധിക്കുന്നതുമായ മികച്ച ബാക്ക് ബാക്ക് വേണം തിരഞ്ഞെടുക്കുവാൻ.
യാത്രയ്ക്ക് അനുയോജ്യമായ പാദരക്ഷകള്, വസ്ത്രങ്ങൾ, ടോർച്ച് ലൈറ്റ്, മരുന്നുകൾ, ജിപിഎസ് തുടങ്ങിയ എടുക്കുവാൻ മറക്കരുത്.
PC:Alif Ngoylung
വാക്സിനേഷൻസ്
സാഹസിക യാത്രകൾക്ക്, അതും ഒറ്റപ്പെട്ട വിദൂര ഇടങ്ങളിലേക്ക്, രാജ്യങ്ങളുടെ അതിർത്തികൾ താണ്ടി പോകുമ്പോൾ കരുതൽ കൊടുക്കേണ്ട പ്രധാന സംഗതികളിലൊന്ന് വാക്സിനുകളാണ്. പുറത്തേയ്ക്കുള്ള യാത്രകളിൽ എന്തൊക്കെ പ്രതിരോധ കുത്തിവയ്പ്പുകൾ വേണമെന്നും ഏതൊക്കെയാണ് ശുപാർശ ചെയ്യുന്നതെന്നും അറിഞ്ഞിരിക്കണം. ചില രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് റീ-എൻട്രി വാക്സിനേഷൻ ആവശ്യമായി വന്നേക്കാം
PC:MChe Lee/Unsplash
കൃത്യമായി ആസൂത്രണം ചെയ്യുക
എങ്ങനെയെങ്കിലും ഉദ്ദേശിച്ച ലക്ഷ്യസ്ഥാനം കണ്ടുവരിക എന്നതിനേക്കാൾ കൃത്യമായ ഒരു പ്ലാനും യാത്രാ വിവരങ്ങളും തയ്യാറാക്കി പോകുന്നതായിരിക്കും നല്ലത്. ഓരോ ദിവസവും നിങ്ങള്‍ എങ്ങനെ ചിവവഴിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് യാഥാര്‍ത്ഥ്യം മുന്നിൽ നിർത്തി പ്ലാൻ ചെയ്യാം. കടന്നു പോകുന്ന പ്രധാന ലൊക്കേഷനുകൾ ഗൂഗിൾ മാപ്പിൽ പിൻ ചെയ്തു വെക്കുന്നത് ദൂരം കണ്ടെത്തുവാനും യാത്ര കുറച്ചുകൂടി ഭംഗിയായി പ്ലാൻ ചെയ്യുവാനും സഹായിക്കും.
PC:KAL VISUALS/Unsplash