അഗസ്ത്യാര്‍കൂടം
അഗസ്ത്യാര്‍കൂടം, അഗസ്ത്യമല, അഗസ്ത്യകൂടം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്ന് 1868 ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഒരു കൊടുമുടിയാണ്. വിശദമായി വായിക്കാം
Photo Courtesy: Hirumon at Malayalam Wikipedia
പശ്ചിമഘട്ടത്തില്‍
കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഈ കൊടുമുടി പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍, തമിഴ്നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകള്‍ എന്നീ ജില്ലകളിലായാണ് അഗസ്ത്യാര്‍കൂടം വ്യാപിച്ച് കിടക്കുന്നത്.
Photo Courtesy: Varkey Parakkal
അഗസ്ത്യമുനി
സപ്തര്‍ഷിമാരില്‍ ഒരാളായ അഗസ്ത്യമുനിയില്‍ നിന്നാണ് ഈ കൊടുമുടിക്ക് അഗസ്ത്യമുടി എന്ന പേര് ലഭിച്ചത്. ഈ കൊടുമുടിയുടെ മുകളില്‍ അഗസ്ത്യ മുനിയുടെ പൂര്‍ണ്ണകായ പ്രതിമയുണ്ട്. ഇവിടെ പൂജകളും മറ്റു ചടങ്ങുകളും നടക്കാറുണ്ട്.
Photo Courtesy: Sdsenthilkumar at English Wikipedia
അഗസ്ത്യാര്‍കൂടം യാത്ര
എല്ലാവര്‍ഷം ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ് അഗസ്ത്യാര്‍കൂടം യാത്രയ്ക്ക് വനംവകുപ്പ് അനുമതി നല്‍കുക. അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അടുത്ത സ്ലൈഡുകളിലൂടെ നീങ്ങുക.
Photo Courtesy: Ajaykuyiloor
റെജിസ്റ്റര്‍ ചെയ്യാന്‍
ഓണ്‍ലൈനായോ, അക്ഷയ കേന്ദ്രം മുഖേനയോ അഗസ്ത്യാര്‍കൂടം യാത്രയ്ക്ക് റെജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 500 രൂപയാണ്.
പരമാവധി 15 പേര്‍
പരമാവധി 15 പേര്‍ അടങ്ങിയവര്‍ക്ക് ഗ്രൂപ്പായി ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോള്‍ എല്ലാവരുടേയും ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങളും സമര്‍പ്പിക്കേണ്ടതാണ്.
Photo Courtesy: Vimal Joseph
അക്ഷയ കേന്ദ്ര വഴി ബുക്ക് ചെയ്യുമ്പോള്‍
അക്ഷയ കേന്ദ്രങ്ങളില്‍ ബുക്ക് ചെയ്യാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ട് വരേണ്ടതാണ്. ടിക്കറ്റ് നിരക്ക് കൂടാതെ സര്‍വീസ് ചാര്‍ജും പേമെന്റ് ഗേറ്റ്‌വേ ചാര്‍ജും ഈടാക്കുന്നതാണ്.
Photo Courtesy: Akshaya Project
സ്ത്രീകള്‍ വരരുത്
യാത്രയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്കും. 14 വയസിന് താഴെയുള്ള കുട്ടികള്‍ക്കും അനുവാദമില്ല.
ട്രെക്കിംഗ്
അപേക്ഷകര്‍ യാത്ര പോകാന്‍ അനുമതി ലഭിച്ച ദിവസം രാവിലെ ഏഴ് മണിക്ക് ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ എത്തിച്ചേരേണ്ടതാണ്. ടിക്കറ്റിന്റെ പ്രിന്റൗട്ടും ഫോട്ടോപതിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡും ഇവിടെ ഹാജരേക്കേണ്ടതാണ്.
Photo Courtesy: Suniltg, മലയാളം Wikipedia-
സത്യപ്രസ്താവന
ടിക്കറ്റിന്റെ പ്രിന്റൗട്ടിന്റെ കൂടെയുള്ള സത്യപ്രസ്താവന എല്ലാവരും ഒപ്പിട്ട് നല്‍കേണ്ടതാണ്. സത്യപ്രസ്താവനയിലെ കാര്യങ്ങള്‍ അടുത്ത സ്ലൈഡുകളില്‍.
Photo Courtesy: Jomesh at ml.wikipedia
വന്യജീവികളുടെ ആക്രമണം
ട്രെക്കിംഗിനിടെ വന്യജീവികളുടെ ആക്രമണം പ്രതീക്ഷിക്കാവുന്നതാണ്. അതിനാല്‍ സഞ്ചാരികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ആണ് യാത്ര ചെയ്യേണ്ടത്. എന്തെങ്കിലും അപകടം ഉണ്ടായാല്‍ വനംവകുപ്പിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
Photo Courtesy: Eric Kilby from USA
നിരോധനങ്ങള്‍
പ്ലാസ്റ്റിക്, മദ്യം, ലഹരിപദാര്‍ത്ഥങ്ങള്‍ ഇവയൊന്നും വനത്തില്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. പുകവലി, വനത്തിനുള്ളിലെ പാചകം എന്നിവയ്ക്കും കര്‍ശനമായ വിലക്കുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ വനം വകുപ്പിന്റെ ശിക്ഷ നടപടി നേരിടേണ്ടിവരും.
Photo Courtesy: Dmitry G
അതിരുമല
ബോണക്കാട്, അതിരുമല എന്നീസ്ഥലങ്ങളില്‍ ഇക്കോഡെവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Photo Courtesy: Aniprasanth
ബോണക്കാട് എത്തിച്ചേരാന്‍
ബോണക്കാട് നിന്നാണ് അഗസ്ത്യമല ട്രെക്കിംഗ് ആരംഭിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 61 കിലോമീറ്റര്‍ അകലെയായാണ് ബോണക്കാട് സ്ഥിതി ചെയ്യുന്നത്.