Search
  • Follow NativePlanet
Share
» »അഗസ്ത്യാര്‍കൂടം ട്രക്ക്: ബുക്കിങ് ഇന്നു മുതല്‍, സഞ്ചാരികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധം

അഗസ്ത്യാര്‍കൂടം ട്രക്ക്: ബുക്കിങ് ഇന്നു മുതല്‍, സഞ്ചാരികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധം

സഞ്ചാരികള്‍ കാത്തിരുന്ന അഗസ്ത്യാര്‍കൂടം ട്രക്ക് ബുക്കിങ് ഇന്നു മുതല്‍(ജനുവരി 15) ആരംഭിക്കും

സഞ്ചാരികള്‍ കാത്തിരുന്ന അഗസ്ത്യാര്‍കൂടം ട്രക്ക് ബുക്കിങ് ഇന്നു മുതല്‍(ജനുവരി 15) ആരംഭിക്കും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ പ്രത്യേക നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് ട്രക്കിങിന് സര്‍ക്കാര്‍ അനുമതി നല്കിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ഇന്നു വൈകിട്ട് നാലു മണി മുതല്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം.

അഗസ്ത്യാര്‍കൂടം

അഗസ്ത്യാര്‍കൂടം

കേരളത്തിലെ ഏറ്റവും സാഹസികമായ ട്രക്കിങ്ങുകളില്‍ ഒന്നാണ് തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന, പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ട്രക്കിങ്.

PC:Athulvis

അഗസ്ത്യാര്‍കൂടം ട്രക്കിംഗ് 2022

അഗസ്ത്യാര്‍കൂടം ട്രക്കിംഗ് 2022

2022 ലെ അഗസ്ത്യാര്‍കൂടം ട്രക്കിങ് ജനുവരി 18 മുതൽ ഫെബ്രുവരി 26 വരെ നടക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ട്രക്കിങ്ങിന് ഒരു ദിവസം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ 75 പേര്‍ക്കും രജിസ്ട്രേഷനിൽ ഉണ്ടാകാവുന്ന ക്യാൻസലേഷൻ ഉൾപ്പെടെ ഓഫ്ലൈന്‍ രജിസ്ട്രേഷൻ വഴി ഒരു ദിവസം പരമാവധി 25 പേർക്കും ആണ് ട്രക്കിങ്ങിന് അനുമതിയുള്ളത്.
PC:Athulvis

ട്രക്കിങ് ഫീസ്

ട്രക്കിങ് ഫീസ്

ഒരാള്‍ക്ക് 1580 രൂപയാണ് ആകെ ഫീസായി അടയ്ക്കേണ്ടത്. ഇതില്‍ 1330/- രൂപ ട്രക്കിങ് ഫീസും ട്രക്കിംഗുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള അനുബന്ധ കാര്യങ്ങൾക്കായി എക്കോസിസ്റ്റം മാനേജ്മെന്റ് സ്പെഷ്യൽ ഫീസായി 250/- രൂപയും ഉള്‍പ്പെടെയാണ്. ഈ തുക എക്കോ ഡെവലപ്മെന്റ് കമ്മിറ്റിക്കുള്ളതാണ്.

PC:Athulvis

ലൈഫ് ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ലൈഫ് ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ട്രക്കിംഗിന് അനുമതി ലഭിക്കുന്നതിനായി അപേക്ഷകന് ലൈഫ് ഇൻഷുറൻസ് അല്ലെങ്കില്‍ ആക്സിഡന്റ് ഇൻഷുറൻസ് തുടങ്ങി. ഏതെങ്കിലും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇതിന്‍റെ വിശദാംശങ്ങള്‍ ബുക്ക് ചെയ്യുന്ന സമയത്ത് നല്കണം.
PC:Athulvis

കൊവിഡ് മുന്‍കരുതലുകള്‍

കൊവിഡ് മുന്‍കരുതലുകള്‍

ട്രക്കിംഗ് ആരംഭിക്കുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ ഏതെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്

PC:Athulvis

ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍

വനംവകുപ്പിന്‍റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. അക്ഷയ കേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. പരമാവധി 5പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ.
PC:Athulvis

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: trekking travel news kerala travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+