Search
  • Follow NativePlanet
Share
» »അഗസ്ത്യാർകൂടം ട്രക്കിങ് ജനുവരി 16 മുതൽ, ആർക്കൊക്കെ പോകാം, എങ്ങനെ ബുക്ക് ചെയ്യാം? അറിയാം

അഗസ്ത്യാർകൂടം ട്രക്കിങ് ജനുവരി 16 മുതൽ, ആർക്കൊക്കെ പോകാം, എങ്ങനെ ബുക്ക് ചെയ്യാം? അറിയാം

സാഹസിക സഞ്ചാരികളുടെ സ്വപ്നയാത്രകളിലൊന്നാണ് അഗസ്ത്യാർകൂടം ട്രക്കിങ്ങ്. കാടിന്‍റെ വഴികളിലൂടെ കയറി അതിമനോഹരമായ കാഴ്ചകളിലേക്കും കാടനുഭവങ്ങളിലേക്കും ഒരിക്കലെങ്കിലും കയറിച്ചെല്ലുക എന്നത് പലരുടെയും ആഗ്രഹമാണ്. എന്നാൽ പറയുംപോലെ അത്രയെളുപ്പമല്ല അഗസ്ത്യാർകൂടം ട്രക്കിങ്. വർഷത്തിലൊരിക്കൽ മാത്രമാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ സഞ്ചാരികൾക്ക് അധികൃതർ ട്രക്കിങിന് അനുമതി നല്കുന്നത്.

2023 ലെ അഗസ്ത്യാര്‍കൂടം ട്രക്കിങ് (സീസണൽ) ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെ നടത്തുമെന്ന് കേരളാ വനം-വന്യജീവി വകുപ്പ് അറിയിച്ചു. ഒരു ദിവസം പരമാവധി 75 പേർക്ക് മാത്രമായിരിക്കും ട്രക്കിങ് നടത്തുവാൻ അനുമതിയുണ്ടാവുക. ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ബുക്കിങ് നടത്തുവാൻ ഇത്തവണ അനുമതിയുണ്ട്.

 Agasthyarkoodam trekking 2023

PC:Athulvis

ട്രക്കിങ്ങിന്‍റെ ഓൺലൈൻ ബുക്കിങ് ജനുവരി 5 മുതൽ ആരംഭിക്കും. ബുക്കിങ് ക്യാൻസലേഷൻ ഉൾപ്പെടെ പരമാവധി 25 പേർക്ക് ഓഫ്ലൈൻ ബുക്കിങും അനുവദിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
2023 ലെ ട്രക്കിങ്ങിന് മെഡിക്കൽ ഫിറ്റ്നസ് സര്‌ട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. ട്രക്കിങ് ബുക്ക് ചെയ്ത 18 വയസ്സു മുതൽ പ്രായമുള്ളവർക്ക് 7 ദിവസത്തിനുള്ളിൽ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷ്ണർ നല്കിയിട്ടുള്ള മെഡിക്കൽ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ട്രക്കിങ് അനുവദിക്കുകയുള്ളൂ . ഇത് രജിസ്ട്രേഷന്‍ സ്ലിപ്പിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതുമാണ്.

ട്രക്കിങ്ങിനു ബുക്ക് ചെയ്ത 14 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് 7 ദിവസത്തിനുള്ളിൽ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷ്ണർ നല്കിയിട്ടുള്ള മെഡിക്കൽ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനു പുറമേ രക്ഷകർത്താവ് നല്കുന്ന അനുമതി പത്രവും ഹാജരാക്കണം.
ട്രക്കിങ്ങിൽ പങ്കെടുക്കുന്നവർക്ക് പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് സംവിധാനം ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തിൽ പറയുന്നു. ട്രക്കിങ്ങിൽ പങ്കെടുക്കുന്നവർ കൊവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

 Agasthyarkoodam trekking 2023

PC:Athulvis

അഗസ്ത്യാർകൂടം ട്രക്കിങ് 2023 ഫീസ്

ഇത്തവണ അഗസ്ത്യാർകൂടം ട്രക്കിങ് ഫീസ് ഒരാൾക്ക് 1500 രൂപയും ഇക്കോ മാനേജ്മെന്റ് സ്പെഷ്യൽ ഫീസായി 300 രൂപയും അടക്കം ആകെ 1800 രൂപ അടയ്കക്കണം.

അഗസ്ത്യാർകൂടം ട്രക്കിങ് 2023ബുക്ക് ചെയ്യുവാൻ

വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ് സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ജനുവരി അഞ്ചിന് രാവിലെ 11-ന് ബുക്കിങ് ആരംഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+