അഗസ്ത്യാർകൂടം ട്രെക്കിങ് 2025:മലയാളികൾ അടക്കമുള്ളവർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്രെക്കിങ്ങ് ആണ് അഗസ്ത്യാർകൂടം ട്രെക്കിങ്. കാടും മലകളും താണ്ടി, കാടിനുള്ളില്‍ കിടന്ന്, കാട്ടരുവികളിൽ നിന്ന് വെള്ളം കുടിച്ച്, പാറക്കെട്ടുകൾ കയറിയുള്ള അതിസാഹസിക യാത്ര. കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ട്രെക്കിങ്ങുകളിലൊന്നായ അഗസ്ത്യാർകൂടം ട്രെക്കിങ് ഈ വർഷംഇതാ ആരംഭിക്കുകയായി. ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രെക്കിങ് ജനുവരി 20 ന് തുടങ്ങി ആരംഭിക്കും. 34 ദിവസം നീണ്ടു നിൽക്കുന്ന ഈ സീസൺ അവസാനിക്കുന്നത് ഫെബ്രുവരി 22 നാണ്.
സന്ദർശകരുടെ സൗകര്യവും സുഗമമായ നടത്തിപ്പും പ്രതീക്ഷിച്ച് ഇത്തവണ മൂന്നു ഘട്ടങ്ങളിലായാണ് അഗസ്ത്യാർകൂടം ട്രെക്കിങ് ഈ വർഷം നടത്തുന്നത്. അതായത്, ട്രെക്കിങ്ങും ബുക്കിങ്ങും മൂന്നു ഘട്ടങ്ങളിലായി നടക്കും. ആദ്യ ഘട്ട അഗസ്ത്യാർകൂടം ട്രെക്കിങ് ഓൺലൈൻ ബുക്കിങ് ജനുവരി 8 ബുധനാഴ്ച രാവിലെ 11.00 മണിക്ക് ആരംഭിക്കും.
ഓൺലൈൻ രജിസ്ട്രേഷന് വഴി ഒരു ദിവസം പരമാവധി 70 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഓഫ്ലൈൻ വഴി ഒരു ദിവസം 30 പേർക്കാണ് അനുമതിയുള്ളത്. ഓൺലൈൻ ബുക്കിങ് ക്യാൻസലേഷനും കൂടി ഉൾപ്പെടുത്തിയുള്ള എണ്ണമാണിത്. അങ്ങനെ ഓൺലൈനും ഓഫ്ലൈനും അടക്കം ആകെ 100 പേർക്കാണ് ഒരു ദിവം അഗസ്ത്യാർകൂടം ട്രെക്കിങ് ചെയ്യുവാൻ സാധിക്കുന്നത്. ട്രെക്കിങ്ങിന്റെ തലേദിവസം ആണ് ഓഫ് ലൈൻ ആയി അനുമതി നൽകുക.
അഗസ്ത്യാർകൂടം ട്രെക്കിങ് 2025 ഓൺലൈൻ ബുക്കിങ്
കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിലെ serviceonline.gov.in/trekking എന്ന ലിങ്ക് വഴിയാണ് അഗസ്ത്യാർകൂടം ട്രെക്കിങിന് ബുക്ക് ചെയ്യേണ്ടത്. ബുക്ക് ചെയ്യുന്നതിനു മുൻപ് ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാര്‍ഡ് കരുതണം. ട്രെക്കിങ്ങിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതിനാലാണ് ഇത്. ഒരു ടിക്കറ്റിൽ പരമാവധി അഞ്ച് പേരുകള് വരെ ഉൾപ്പെടുത്താം.
അക്ഷയ കേന്ദ്രം വഴിയും സ്വന്തമായും ഓൺലൈൻ ബുക്കിങ് നടത്താം. നല്ല ഇന്‍റർനെറ്റ് കണക്ഷൻ, നെറ്റ ബാങ്കിങ് / ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് എന്നിവ ഉണ്ടായിരിക്കണം.
അഗസ്ത്യാർകൂടം ട്രെക്കിങ് 2025 ഓൺലൈൻ ബുക്കിങ് അക്ഷയ കേന്ദ്രം വഴി
അക്ഷയ കേന്ദ്രം വഴി അഗസ്ത്യാർകൂടം ട്രെക്കിങ് ബുക്ക് ചെയ്യാനെത്തുന്നവർ കൂടെയുള്ള ടീം അംഗങ്ങളുടെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് കൊണ്ടുവരണം. ട്രെക്കിങ്ങിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതിനാലാണ് ഇത്. ഒരു ടിക്കറ്റിൽ പരമാവധി അഞ്ച് പേരുകള് വരെ ഉൾപ്പെടുത്താം.
അഗസ്ത്യാർകൂടം ട്രെക്കിങ് 2025 ടിക്കറ്റ് നിരക്ക്
ഈ വർഷത്തെ അഗസ്ത്യാർകൂടം ട്രെക്കിങിന് 2500 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ഭക്ഷണം ഉൾപ്പെടുത്താതെയുള്ള നിരക്കാണിത്. അക്ഷയകേന്ദ്രം വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ടിക്കറ്റ് നിരക്ക് കൂടാതെ സേവനനിരക്കും പേയ്മെന്‍റ് ഗെറ്റ്എവേ ചാര്‍ജും കൂടി നല്കേണ്ടതാണ്.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്ബന്ധം
അഗസ്ത്യാർകൂടം ട്രെക്കിങ് 2025 ൽ പങ്കെടുക്കുന്നവർക്ക്
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്ബന്ധം ആണ്. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 14 മുതൽ 18 വയസ് വരെ പ്രായമുള്ളവർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഒപ്പം ട്രെക്കിങ്ങിന് രക്ഷകർത്താവിന്റെ അനുമതിപത്രവും ഹാജരാക്കേണ്ടതാണ്
ട്രെക്കിങ് ആരംഭിക്കുന്നതിനായി മുമ്പായാണ് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
അഗസ്ത്യാർകൂടം ട്രെക്കിങ് 2025 ഘട്ടങ്ങൾ
നേരത്തെ സൂചിപ്പിച്ചതുപോലെ മൂന്നു ഘട്ടങ്ങളിലായാണ് അഗസ്ത്യാർകൂടം ട്രെക്കിങ് ഇത്തവണ നടക്കുക.
ആദ്യഘട്ട ട്രെക്കിങ് ജനുവരി 20 മുതൽ 31 വരെയാണ് . ഇതിനുള്ള ബുക്കിങ് ജനുവരി 8 ന് രാവിലെ 11 മണിക്ക് ആരംഭിക്കും.
ഫെബ്രുവരി ഒന്നു മുതൽ 10 വരെയാണ് രണ്ടാം ഘട്ട ട്രെക്കിങ്. ജനുവരി 21ന് രാവിലെ 11 മണിക്കാണ് രണ്ടാംഘട്ട ട്രെക്കിങ്ങിനുള്ള ഓൺലൈൻ ബുക്കിങ് ആരംഭിക്കുക.
ഫെബ്രുവരി 11 മുതൽ 22 വരെയാണ് മൂന്നാം ഘട്ട ട്രെക്കിങ്. ഫെബ്രുവരി മൂന്നാം തീയതി രാവിലെ 11 മണിക്കാണ് മൂന്നാം ഘട്ട ട്രെക്കിങ്ങിനുള്ള ഓൺലൈൻ ബുക്കിങ് ആരംഭിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












