ടെക്നോളജിയിൽ എന്നും ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ദുബായ്. ഇപ്പോഴിതാ പുതിയ പറക്കും ടാക്സികളുടെ ടേക്ക് ഓഫിന് തയ്യാറെടുക്കുകയാണ് നഗരം. അധികം വൈകാതെ തന്നെ എയർ ടാക്സികൾ ദുബായുടെ ആകാശത്തിലൂടെ പറക്കുന്ന കാഴ്ച കാണാം. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബി ഏവിയേഷൻ ദുബായ് റോഡ്സ് ആൻഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുമായി ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
ആറു വർഷത്തേയ്ക്ക് ദുബായ് എമിറേറ്റ്സിൽ എയർ ടാക്സി ഓടിക്കാൻ അനുമതി നല്കുന്നതാണ് കരാർ. 2026 ൽ എയർ ടാക്സികൾ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. 2025 അവസാനത്തോടെ പരീക്ഷണ പറക്കലുകൾ ആരംഭിക്കും. ഗതാഗതരംഗത്തെ മാറ്റം എന്നതിലുപരിയായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെ സ്വീകരിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. യാത്രാ സമയം ഗണ്യമായി കുറയ്ക്കുവാനും മികച്ചതും കാര്യക്ഷമവുമായ സഞ്ചാര സൗകര്യവും എയർ ടാക്സികൾ നല്കും.

ദുബായ് വിമാനത്താവളം മുതൽ പാം ജുമൈറ വരെ റോഡ് വഴിയുള്ള യാത്രയ്ക്ക് 45 മിനിറ്റ് വരെ സമയമെടുക്കും. അതേസമയം എയര്‍ ടാക്സിയിലാണ് യാത്രയെങ്കിൽ വെറും പത്ത് മിനിറ്റിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. മണിക്കൂറിൽ പരമാവധി 321 കിലോമീറ്ററാണ് ഇവയുടെ വേഗത. ദുബായിൽ എത്തുന്ന വിനോദസഞ്ചാരികൾക്കു മാത്രമല്ല, ഇവിടുത്തെ താമസക്കാർക്കുൾപ്പെടെ പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിലാവും എയർ ടാക്സികൾ വരിക. ഇതോടെ ലോകത്തിലെ ആദ്യ വാണിജ്യ എയർ ടാക്സി സേവനമായി ദുബായ് ആർടിഎയുടെ എയർ ടാക്സി മാറും.
ദുബായിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ട്രാഫിക് ബ്ലോക്കിൽ കിടക്കാതെയുള്ള സൗകര്യപ്രദമായ യാത്രയാണ് എയർ ടാക്സികൾ വാഗ്ദാനം ചെയ്യുന്നത്. മെട്രോ, ബസ്,ടാക്സി,ഫെറി എന്നീ ഗതാഗത സംവിധാനങ്ങളുമായി യോജിപ്പിച്ചായിരിക്കും എയർ ടാക്സി പ്രവര്‍ത്തിക്കുക. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, പാം ജുമൈറ, ഡൗൺ ടൗൺ ദുബായ്, ദുബായ് മറീന എന്നീ സ്ഥലങ്ങള്‍ക്കിടയിലാണ് എയാർ ടാക്സി സർവീസുകൾ ലഭ്യമാവുകയെന്നാണ് വിവരം . കൂടാതെ എയര്‍ക്രാഫ്റ്റിന് ലംബമായി (വെർട്ടിക്കൽ ആയി ) ടേക്ക് ഓഫും ലാന്‍ഡിങും സാധ്യമാക്കുന്നവയാണ് വെര്‍ട്ടിപോര്‍ട്ടുകള്‍.
അതേ സമയം, എയർ ടാക്സികളുടെ നിരക്ക് എത്രയെന്ന് തീരുമാനമായിട്ടില്ല. ഒരേ സമയം ജോബി ഏവിയേഷൻ എസ് 4 നിശബ്ദവും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ വിമാനമാണ്, ഇതിന് മണിക്കൂറിൽ 321 കിലോമീറ്റർ വേഗതയും ഒരു പൈലറ്റിനും നാല് യാത്രക്കാർക്കുമുള്ള ശേഷിയുണ്ട്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












