Search
  • Follow NativePlanet
Share
» »മറുകരയിൽ നിന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാം, നാല് മണിക്കൂർ ജീപ്പ് യാത്ര, ആനക്കല്ല് ജംഗിൾ സഫാരി പാക്കേജ്

മറുകരയിൽ നിന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാം, നാല് മണിക്കൂർ ജീപ്പ് യാത്ര, ആനക്കല്ല് ജംഗിൾ സഫാരി പാക്കേജ്

ഒഴുകിയെത്തി പാറക്കെട്ടുകളിലൂടെ ആര്‍ത്തലച്ച് പാൽക്കടൽ പോലെ താഴേക്ക് പതിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ആരുടെയും മനം കവരും. 24 മീറ്റർ ഉയരത്തിൽ നിന്നും പതഞ്ഞൊഴുകി താഴേക്ക് പതിച്ച് ചുറ്റിലും നിൽക്കുന്നവര്‍ക്ക് ഒരു മഴ നനഞ്ഞ പ്രതീതി നല്കുന്ന അതിരപ്പിള്ളി കേരളത്തിലെ മാത്രമല്ല, വിദേശ സഞ്ചാരികളുടെ വരെ പ്രിയപ്പെട്ട ഇടമാണ്.

ടിക്കറ്റെടുത്ത് മരങ്ങൾ നിറഞ്ഞ വഴിയിലൂടെ താഴേക്കിറങ്ങുമ്പോൾ തന്നെ വെള്ളം പതിക്കുന്നതിന്‍റെ ഹുങ്കാരശബ്ദം കേൾക്കാം. ആ ശബ്ദത്തെ തേടി ഇറങ്ങുന്ന യാത്രയിൽ കുത്തനെയുള്ള ഇറക്കവും താഴേയ്ക്കുള്ള നടത്തവും ഒന്നും ഒരു ക്ഷീണമാകാറേയില്ല. അവിടെ ചെന്നെത്തുമ്പോൾ കാത്തിരിക്കുന്ന കാഴ്ച ഓർത്താൽ എങ്ങനെ മടുക്കാനാണ്.

Anakkallu Jungle Safari By Forest Department

ഈ യാത്രയിൽ ഒരിക്കലെങ്കിലും തോന്നിയിട്ടില്ലേ, പുഴയുടെ മറുകരെ നിന്ന്
എന്നാൽ ഈ നടത്തം നടക്കാതെ, മറുകരയിൽ നിന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം എങ്ങനെയുണ്ടാകും? ആർക്കെങ്കിലും അത് കാണാനാകുമോ, വനത്തിനുള്ളിലൂടെ പോകേണ്ടെ എന്നൊക്കെ... എന്തായാലും അങ്ങനെയൊരു കിടിലൻ അവസരം സഞ്ചാരികൾക്ക് വന്നിരിക്കുകയാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടം പുഴയുടെ മറുകരയിൽ നിന്ന് ആസ്വദിക്കാനുള്ള പക്കേജ് ഒരുക്കിയിരിക്കുന്ന് വനംവകുപ്പാണ്.

വനംവകുപ്പിന്‍റെ ആനക്കല്ല് ജംഗിൾ സഫാരി പാക്കേജിലാണ് കിടിലന് ഓഫ് റോഡ് യാത്രയും അതിരപ്പിള്ളിയുടെ മറ്റൊരു യാത്രയിലും കാണാൻ കഴിയാത്ത വ്യൂവും വന്യമൃഗങ്ങളുടെ കാഴ്ചയും ഒക്കെ ഉറപ്പുതരുന്ന യാത്രയുള്ളത് അതിരപ്പിള്ളി വനത്തിനുള്ളിലൂടെ മണിക്കൂറുകളോളം ജീപ്പില്‌ പോകുന്ന യാത്ര തീർത്തും വ്യത്യസ്തമായ ഒരനുഭവമാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്. തീർന്നില്ല, ഈ യാത്രയിൽ കാടിനുള്ളിലൂടെ പോയി വെള്ളച്ചാട്ടം കണ്ടുമടങ്ങൽ മാത്രമല്ല, ഏറുമാടത്തിൽ കയറി കാഴ്ചകൾ കാണാനും സാധിക്കും.

എറണാകുളം ജില്ലയിലെ കാലടി പ്ലാന്റേഷന്‍ മേഖലയില്‍ അതിരപ്പള്ളി ഡിവിഷനില്‍ പതിനഞ്ചാംബ്ലോക്കില്‍ നിന്നാണ് ആനക്കല്ല് ജംഗിൾ സഫാരി ആരംഭിക്കുന്നത്. നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ യാത്ര ഒരു ഓഫ്റോഡ് അനുഭവം നല്കും. കുന്നുകൾ കയറി, തോടുകൾ മുറിച്ചുകടന്ന് ആന, മ്ലാവ്, മാന്‍, കാട്ടുപന്നി, കരടി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും മലമുഴക്കി വേഴാമ്പല്‍, കോഴിവേഴാമ്പല്‍ തുടങ്ങിയ പക്ഷികളെയും കണ്ട് യാത്ര ആനക്കല്ല് ഫോറസ്റ്റ് സ്റ്റേഷന്‍ ക്യാമ്പിലെത്തും.

ക്യാമ്പിലെത്തിയാൽ ഇവിടുത്തെ ഏറുമാടത്തില്‍ കയറി കാഴ്ചകളൊക്കെ കണ്ട് യാത്രയുടെ ക്ഷീണം തീർത്ത് ഫോട്ടോ എടുത്ത് മടക്കയാത്രയാണ്. ലഘുഭക്ഷണം കഴിച്ച ശേഷമായിരിക്കും ഇവിടുന്ന് മടങ്ങുന്നത്.

ആനക്കല്ല് ജംഗിൾ സഫാരി നിരക്ക്

സംഘമായും ഒറ്റയ്ക്കും പോകാൻ പറ്റുന്ന യാത്രയാണ് ആനക്കല്ല് ജംഗിൾ സഫാരി. കേരളിൽ തന്നെ തികച്ചും വ്യത്യസ്തമായ ഓഫ്റോഡ് ജംഗിൾ യാത്രയാണ് ഇത് നല്കുന്നത്. ആറുപേരുള്ള സംഘത്തിന് ടെ പതിനായിരം രൂപയാണ് നിരക്ക്. ഇതിൽ കുടിവെള്ളവും ലഘുഭക്ഷണവും ഉൾപ്പെടുന്നു. ഒറ്റയ്ക്കാണ് പോകുന്നതെങ്കിൽ 2500 രൂപ ഒരാൾക്ക് നല്കണം. വിദേശികൾക്ക് ആറുപേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 20,000 രൂപയാണ് ചെലവ്. ഒരാൾക്ക് 5000 രൂപയും വരും.

ആനക്കല്ല് ജംഗിൾ സഫാരി സമയം

അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷൻ പ്ലാന്‍റേഷൻ കോർപ്പറേഷൻ 9-ാം ബ്ലോക്കിൽ നിന്നാണ് ആനക്കല്ല് ജംഗിൾ സഫാരി ആരംഭിക്കുന്നത്. രാവിലെ രണ്ടും ഉച്ചകഴിഞ്ഞ് രണ്ടും വീതം ആകെ നാല് സ്ലോട്ടുകളാണ് യാത്രയ്ക്ക് ലഭ്യമായിട്ടുള്ളത്. 7.00 AM, 7.30 AM, 1.30 PM, 2.00 PM എന്നിങ്ങനെയാണ് ആനക്കല്ല് ജംഗിൾ സഫാരി സമയം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8547601991

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+