Search
  • Follow NativePlanet
Share
» »ആന കാൽ വഴുതിവീണ ആനയടിക്കുത്ത് വെള്ളച്ചാട്ടം! ഇടുക്കിയിലെ കിടിലൻ ഇടം

ആന കാൽ വഴുതിവീണ ആനയടിക്കുത്ത് വെള്ളച്ചാട്ടം! ഇടുക്കിയിലെ കിടിലൻ ഇടം

എങ്ങോട്ടാ യാത്രയെന്ന് ചോദിച്ചാൽ ഇടുക്കിയെന്ന് പറയാം. ഇടുക്കിയിലെങ്ങോട്ടാ എന്നു ചോദിച്ചാൽ സ്ഥിരം മൂന്നാറും മറയൂരും മീശപ്പുലിമലയും അല്ലാതെ ഒരിടത്തേയ്ക്ക് ഈ മഴക്കാലത്ത് പോയാലോ? അതും കിടിലൻ ആംബിയൻസും വൈബും ഉള്ള ഒരു സ്ഥലം. പറഞ്ഞുവരുന്നത് ആനയടിക്കുത്ത് വെള്ളച്ചാട്ടത്തെക്കുറിച്ചാണ്. ആനചാടിക്കുത്ത് എന്നും അറിയപ്പെടുന്ന ഒരു കിടിലോസ്കി വെള്ളച്ചാട്ടം.

തൊടുപുഴയ്ക്ക് സമീപം വളരെ എളുപ്പത്തിൽ എത്തിച്ചേരുവാൻ പറ്റിയ, സുരക്ഷിതമായി വെള്ളത്തിലിറങ്ങാൻ പറ്റിയ സ്ഥലമാണ് ആനയടിക്കുത്ത്. മരങ്ങളിലെ ഇലകളുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന, ചെന്നുകയറുന്നവർക്കു മുന്നിൽ ഒരത്ഭുതലോം തീർക്കുന്ന ഒന്നാണ് ആനയടിക്കുത്ത്. പേരിലെ കൗതുകം തീര്‍ത്തിട്ടാവാം ഇവിടുത്തെ കാഴ്ചകളെക്കുറിച്ച് പറയുന്നത്.

Anayadikuthu Waterfalls

PC:PC:Najeeb Kassim

വെള്ളച്ചാട്ടത്തിന്‍റെ ഭംഗിയെക്കുറിച്ച് പറയുന്നതിനു മുൻപ് ഈ പേരിന്റെ പിന്നിലെ കഥയാണ് അറിയേണ്ടത്. ശരിക്കും ഇങ്ങനെയൊരു പേര് എങ്ങനെ വന്നുവെന്ന് ആലോചിക്കാത്തവർ കാണില്ല. നാട്ടുകാരോട് ചോദിച്ചാൽ രസകരമായ ഒരു കഥ പറയും. പണ്ട് രണ്ട് ആനകൾ ചേർന്ന് ഇവിടെയൊരു അടിപിടി നടന്നുവത്രെ. അങ്ങനെ അതിനിടിൽ !രാന കാൽവഴുതി വെള്ളത്തിൽവീണ് ചെരിഞ്ഞു. അങ്ങനെ ആന ചാടിയ ഇടം ആനയടിക്കുത്ത് എന്നറിയപ്പെടുന്നു എന്നതാണ് കഥ.

ഒരു മൂന്നു നാലു വർഷം മുന്നേ വരെ അധികമാർക്കും അറിയാത്ത ഒരു അജ്ഞാത ലക്ഷ്യസ്ഥാനമായിരുന്നു ആനയടിക്കുത്ത്. തുടര്‌‍ന്ന് സോഷ്യൽ മീഡിയ വഴി ആരാധകരെ നേടിയ ഇവിടെ ഇന്നു മഴക്കാലമായാൽ നിറയെ സന്ദർശകരാണ്. അതും ഇടുക്കിയിൽ നിന്നു മാത്രമല്ല, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്നു പോലും കേട്ടറിഞ്ഞ് ഒരുപാടാളുകൾ വരുന്നു.

പരന്നു കിടക്കുന്ന പാറക്കെട്ടിൽ നിന്നും വിശാലമായി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കുറച്ചു മാറി നിന്ന് നോക്കിയാൽ മരത്തിന്റെ ഇലകൾക്കിടയിലൂടെയെ കാണാനാകൂ. ഇതിന്റെ ഭംഗി മുഴുവനറിയണമെങ്കിൽ വെള്ളത്തിലിറങ്ങി മുന്നോട്ട് നടക്കണം. വലിയ ആഴമില്ലാത്തതിനാൽ പാറക്കെട്ടുകളുടെ സമീപത്തേയ്ക്ക് പോകാൻ കഴിയും. ഇവിടുത്തെ യാത്ര പൂർണ്ണമാകണമെങ്കിൽ കയ്യിലൊരു തോർത്തു കൂടി എടുക്കാൻ മറക്കേണ്ട. അല്ലെങ്കിലും ഇത്രയും ഭംഗിയുള്ള വെള്ളച്ചാട്ടം കണ്ടാൽ ഇറങ്ങാതിരിക്കുന്നതെങ്ങനെയാണ്?

thommankuthu to anayadikuthu distance

PC:PC:Najeeb Kassim

ആർക്കുമിറങ്ങാം

അപകട സാധ്യത തീരെ കുറഞ്ഞ വെള്ളച്ചാട്ടമാണ് ആനചാടിക്കുത്ത് എന്നതിനാൽ സഞ്ചാരികൾക്ക് ധൈര്യമായി ഇതിലിറങ്ങാം. ഒട്ടും ആഴില്ലാത്ത ഇവിടെ കുട്ടികളെയും കൊണ്ടു വരാം. എന്നിരുന്നാലും സാധാരണ ഗതിയിൽ ഒരു വെള്ളച്ചാട്ടത്തില് പോകുമ്പോഴെടുക്കുന്ന മുൻകരുതലുകളെല്ലാം ഇവിടെയും വേണം. മഴക്കാലത്തെ നിർദ്ദേശങ്ങളും മുന്നറിയിപ്പും അവഗണിക്കാതിരിക്കുക. അധികൃതരുടെയും ബന്ധപ്പെട്ടവരുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക. കുട്ടികളെ സ്വതന്ത്ര്യമായി വെള്ളത്തിലിറക്കാതിരിക്കുക.

വരേണ്ടത് മഴക്കാലത്ത്

ആനയടിക്കുത്തിലേക്ക് വരുന്നുണ്ടെങ്കിൽ അത് മഴയോടടുപ്പിച്ച് വരുന്നത് തന്നെയാണ് നല്ലത്. ആ പച്ചപ്പും വെള്ളച്ചാട്ടത്തിന്റെ ശക്തിയും പിന്നെ ഇവിടേക്കുള്ള യാത്രയും വഴിയിലെ കാഴ്ചകളും ഏറ്റവും മനോഹരമായി നിൽക്കുന്ന സമയം കൂടിയാണിത്. മാത്രമല്ല, നല്ല സമയമാണെങ്കിൽ വഴിയിൽ വലുതും ചെറുതുമായ വേറെയും വെള്ളച്ചാട്ടങ്ങൾ കാണാം.

എങ്ങനെ വരാം

ഇടുക്കി ജില്ലയുടെ ഭാഗമായ തൊടുപുഴയോട് ചേർന്നാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ വരണം ഇവിടെയെത്തുവാൻ. തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയില്‍ നിന്ന് തിരിഞ്ഞ് ഇങ്ങോട്ട് വരാം. കരിമണ്ണൂർ- തൊമ്മൻകുത്ത് റൂട്ടിലൂടെ ഇവിടേക്കെത്താം. തൊമ്മന്‍കുത്ത് ടൗണില്‍ നിന്നു വണ്ണപ്പുറം റൂട്ടില്‍ ഒരുകിലോമീറ്റര്‍ യാത്രയുണ്ട് ആനയടിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക്. എന്നാൽ ഈ വഴി ആദ്യമായെത്തുന്നവരാണെങ്കിൽ കുറച്ച് കുഴപ്പിക്കും. വഴിയിൽ ദിശാബോർഡുകളില്ലാത്തതിനാൽ ചോദിച്ചു വരേണ്ടി വരും.

Anachadikkuth falls

PC:PC:Najeeb Kassim

തൊമ്മന്‍കുത്ത് ടൗണില്‍ ജംഗ്ഷനിൽ തൊമ്മൻക്കുത്ത് അക്ഷയ സെൻറർ ബോർഡ് കാണാം. അവിടുന്ന് ഇടത്ത് തിരിഞ്ഞ് 100 മീറ്റർ ദൂരം മുന്നോട്ട് പോയാൽ കഴിയുമ്പോൾ അൽഫോൻസാ കോൺവെ്‍റ് ബോർഡ് കാണാം ഇവിടുന്ന് വലത്തേയ്ക്ക് ആണ് പോകേണ്ടത്. ഇത് നേരെ കയറിച്ചെല്ലുന്നത് വെള്ളച്ചാട്ടത്തിന്റെ പാർക്കിങ് ഏരിയയിലേക്കാണ്. വണ്ടി ഇവിടെ പാർക്ക് ചെയ്ത ശേഷം ഒരു കുത്തനെയുള്ള ഇറക്കമിറങ്ങി ചെല്ലുന്നത് നേരെ ആനചാടിക്കുത്ത് വെള്ളച്ചാട്ടത്തിലേക്കാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+