ഗോവൻ ബീച്ചുകളുടെ മാതാവ്
ഗോവൻ ബീച്ചുകളുടെ മാതാവ് എന്ന ഒരു വിളിപ്പേര് അഞ്ജുന ബീച്ചിനുണ്ട്. ബീച്ചുകൾ ഇഷ്ടപ്പെടുന്നവരുടെ പറുദീസയായ അഞ്ജുന ബീച്ചിലേക്ക് ഗോവയിലെ പ്രമുഖ ടൗൺ ആയ മാപുസയിൽ നിന്ന് 8 കിലോമീറ്റർ ദൂരമുണ്ട്.
Photo Courtesy: Gayatri Priyadarshini
ഹിപ്പിക്കാലത്തെ ബീച്ച്
ഗോവയിലെ വളരെ പഴയ ബീച്ചുകളിലൊന്നാണ് അൻജുന ബീച്ച്. എന്നിരുന്നാലും അധികം വാണിജ്യ വത്ക്കരിക്കാത്ത ഈ ബീച്ച് കുടുംബ സമേതം സന്ദർശിക്കാവുന്ന ബീച്ചാണ്.
Photo Courtesy: G patkar
അഞ്ജുനയിലെ സായന്തനം
മനോഹരമായ ഈ ബീച്ചില്‍ ഒരു സായന്തനം ആസ്വദിച്ചില്ലെങ്കില്‍ ഗോവന്‍ യാത്രയില്‍ അതൊരു നഷ്ടമായിരിക്കും. സായന്തനം ആസ്വദിക്കാൻ നിരവധി കാര്യങ്ങൾ ഈ ബീച്ചിലുണ്ട്.
Photo Courtesy: Sharad Yadav
കർലീസുകൾ
അഞുജുന ബീച്ചിലെ വലിയ ഷാക്കുകളാണ് കർലീസുകൾ എന്ന് അറിയപ്പെടുന്നത്. ഇത്തരം കര്‍ലീസിലിരുന്നുകൊണ്ട് ജോലിചെയ്യുകയും ഒപ്പം അവധിക്കാലം ആസ്വദിക്കുകയുമാവാം. രണ്ട് നിലകളാണ് ഈ കര്‍ലീസിന് ഉണ്ടാവുക. മുകള്‍ത്തട്ടിലിരുന്നാല്‍ അഞ്ജുന ബീച്ചിന്റെ മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കാം.
Photo Courtesy: Amboeing747 (talk)
സാഹസിക വിനോദങ്ങൾ
സാഹസിക വിനോദങ്ങളിൽ താൽപര്യമുള്ളവരെ ഒരിക്കലും നിരാശപ്പെടുത്താത്ത ബീച്ചാണ് അഞ്ജുന ബീച്ച്. സർഫിങ്, സ്കൂബ ഡൈവിങ്, പാരസെയിലിംഗ്, പാരഗ്ലൈണ്ഡിംഗ് തുടങ്ങി നിരവധി തരത്തിലുള്ള സാഹസിക വിനോദങ്ങളിൽ ഏർപ്പെടാൻ ഇവിടെ അവസരമുണ്ട്.
Photo Courtesy: Satish Krishnamurthy
ഭക്ഷണ പ്രിയർക്ക്
ഭക്ഷണപ്രിയരുടെ പറുദീസ കൂടിയാണ് അഞ്ജുന ബീച്ച്. വിവിധ തരത്തിലുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും സീ ഫുഡുകളും രുചിക്കാൻ പറ്റിയ സ്ഥലമാണ് ഇത്. വെജിറ്റേറിയന്മാർക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ സ്ഥലമുണ്ട്.
Photo Courtesy: Bernard Oh
ഫ്ലീമാർക്കറ്റ്
അഞ്ജുന ബീച്ചിലെ ഫ്ലീമാർക്കറ്റാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ, ബാഗുകൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവയിക്കെ വിലപേശി വാങ്ങാൻ ഇവിടെ അവസരമുണ്ട്.
Photo Courtesy: Os Rúpias
സംഗീതം
ഫ്ലീ മാർക്കറ്റിൽ വിവിധ തരത്തിലുള്ള സംഗീത പരിപാടികൾ ആസ്വദിക്കാനും സഞ്ചാരികൾക്ക് അവസരമുണ്ട്.
Photo Courtesy: Nagarjun Kandukuru
വാടകയ്ക്ക് ഒരു ബുള്ളറ്റ്
അഞ്ജുന ബീച്ചും പരിസരവും ഒന്ന് ചുറ്റിയടിച്ച് കാണാൻ ആഗ്രഹിക്കുന്നവർക്ക് ബൈക്ക് വാടകയ്ക്ക് നൽകുന്ന നിരവധി സ്ഥലങ്ങളുണ്ട്.
Photo Courtesy: Nagarjun Kandukuru
പ്രാരാപ്തം
അഞ്ജുന ബീച്ചിലെ ഫ്ലീമാർക്കറ്റിൽ, തന്റെ കുഞ്ഞിനേയും കൈയ്യിലെടുത്ത് കച്ചവടം നടത്തുന്ന ഒരു യുവതി.
Photo Courtesy: Nagarjun Kandukuru
ആഹ്ലാദം
റിലാക്സ് ചെയ്യാനും ആഹ്ലാദിക്കാനുമായുള്ള എല്ലാക്കാര്യങ്ങളുമുള്ള ബീച്ചാണ് അഞ്ജുന ബീച്ച്.
Photo Courtesy: Os Rúpias
ലംബാടികൾ
രാജസ്ഥാനിൽ നിന്നുള്ള നാടോടികളാണ് ലംബാടികൾ. ഫ്ലീമാർക്കറ്റിൽ ലംബോടികളുടെ കടകൾ കാണാം. ലംബാടി സ്ത്രീയോടൊപ്പം ഫോട്ടോയെടുക്കുന്ന വിദേശ വനിത.
Photo Courtesy: Os Rúpias
ഷോപ്പിംഗ്
ഫ്ലീ മാർക്കറ്റിൽ നിന്ന് ഷോപ്പിംഗ് നടത്തുന്ന വിദേശ സഞ്ചാരികൾ
Photo Courtesy: Miran Rijavec
സാഹസികത
തെരുവ് സർക്കസ് നടത്തി പണം സമ്പാദിക്കുന്ന ഒരു ബാലിക
Photo Courtesy: Os Rúpias