Search
  • Follow NativePlanet
Share
» »ശിവകുടുംബം വാഴുന്ന അന്തിനാട് ക്ഷേത്രം, അഭീഷ്ട വരദായകനായി ശിവനും സ്വയംവരരൂപത്തിൽ പാർവ്വതിയും!

ശിവകുടുംബം വാഴുന്ന അന്തിനാട് ക്ഷേത്രം, അഭീഷ്ട വരദായകനായി ശിവനും സ്വയംവരരൂപത്തിൽ പാർവ്വതിയും!

കോട്ടയം ജില്ലയിലെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് പാലായ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന അന്തീനാട് ശിവക്ഷേത്രം.
ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ഈ ക്ഷേത്രം ഇന്നും ഈ പ്രദേശത്തിന്‍റെ വിശ്വാസത്തിന്‍റെ അടയാളമായി നിലകൊള്ളുന്നു. അന്തിനാട് മഹാദേവൻ എന്ന പേരിൽ ഇവിടം ശിവനെ ആരാധിക്കുന്നു. ശിവന്‍ അത്യന്തം സന്തോഷഭാവത്തിൽ വാഴുന്ന ഇവിടം ശിവഭക്തർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ക്ഷേത്രം കൂടിയാണ്.

ശിവനോടൊപ്പം പാർവ്വതിയും ഒപ്പം ഗണപതിയും ശാസ്താവും കൂടെ അദൃശ്യ രൂപത്തിൽ സുബ്രഹ്മണ്യനും വാഴുന്ന സവിശേഷ ക്ഷേത്ര സന്നിധി കൂടിയാണിവിടം. ശിവകുടുംബ ദർശനം സാധ്യമാക്കുന്ന ഇടം എന്ന പ്രത്യേകതയും അന്തിനാടിനുണ്ട്. ഇവിടെ ശ്രീകോവിലിന്‍റെ ഇരുവശങ്ങളിലായാണ് ശിവനും പാർവ്വതിയുമുള്ളത്. ശ്രീകോവിലിലാണ് ശിവകുടുംബ സാന്നിധ്യമുള്ളത്.

Anthinad Shiva Temple Pala

അന്തിനാട് ക്ഷേത്രം വിശ്വാസം

ഒരുകാലത്ത് ദേവഗണങ്ങൾ പോലും അസൂയയോടെ നോക്കിക്കാണുന്നത്ര മനോഹരമായ ഇടമായിരുന്നുവത്രെ അന്തിനാടും പരിസരവും. അക്കാലത്ത് അസാമാന്യ കഴിവുകളുള്ള ഒരു യോഗി ഇവിടെ വസിച്ചിരുന്നു. കടുത്ത ശിവഭക്തനായിരുന്ന അദ്ദേഹം ശിവനായി കഠിനതപസ്സും അനുഷ്ഠിച്ചിരുന്നു. ഇതിൽ സംപ്രീതനായ ശിവൻ അദ്ദേഹത്തിനു മുന്നിൽ പാര്‍വ്വതി ദേവിക്കൊപ്പം പ്രത്യക്ഷനായി. എന്തുവരം വേണമെങ്കിലും ചോദിക്കുവാൻ ശിവൻ പറഞ്ഞപ്പോള്‌ രണ്ടാമതൊന്നാലോചിക്കാതെ അദ്ദേഹം ശിവന്‍റെയും പാർവ്വതിയുടെയും സ്ഥിരം സാന്നിധ്യമാണ് ആവശ്യപ്പെട്ടത്. അത് ശിവൻ അംഗീകരിക്കുകയും ചെയ്തു.
തുടർന്ന് യോഗി ശിവനും പാർവ്വതിക്കുമായി പുതിയ രണ്ട് പ്രതിഷ്ഠകൾ ഇവിടെ നടത്തുകയും പഴയ പ്രതിഷ്ഠകളെ പിന്നിലേക്ക് മാറ്റുകയും ചെയ്തുവത്രെ. ഇന്നും പഴയതും പുതിയതുമായ രണ്ട് പ്രതിഷ്ഠകളും ഇവിടെ ആരാധിക്കുന്നുണ്ടെന്നാണ് വിശ്വാസം.

പുതിയ കാവിലമ്മ

അന്തിനാട് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വിശ്വാസം ഇവിടുത്തെ പുതിയ കാവിലമ്മയാണ്. ശിവന്‍റെ മകളായാണ് ഇവിടെ പുതിയകാവിലമ്മയെ ആരാധിക്കുന്നത്. മഹാദേവ ക്ഷേത്രത്തിന്‍റെ വടക്കുവശത്തായി പുതിയാകാവിൽ ഭദ്രകാളി ക്ഷേത്രം ഇവിടെ കാണാം. പുതിയകാവിലമ്മയോട് പ്രാർത്ഥിച്ചാൽ ഏതു രോഗങ്ങളില്‍ നിന്നു വിമുക്തിയും ശത്രുദോഷങ്ങളും ഇല്ലാതാകുമത്രെ.

വിവാഹതടസ്സങ്ങൾ മാറുവാൻ

അന്തിനാട് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കുന്നത് ഒരുപാട് അനുഗ്രഹങ്ങള്‍ക്ക് കാരണമാകുമെന്നണ് വിശ്വാസം. വിവാഹത്തിനുണ്ടാകുന്ന തടസ്സങ്ങൾ, സന്താനങ്ങളില്ലാത്തത് തുടങ്ങിയ പ്രശ്നങ്ങളെക്കെല്ലാം ഇവിടെവന്ന് പ്രാർത്ഥനയും പൂജകളും കഴിച്ചാൽ ഫലം ലഭിക്കുമത്രെ. സ്വയംവര മന്ത്രാർച്ചന, ഉമാമഹേശ്വര പൂജ എന്നിവ നടത്തുന്നത് വിവാഹഭാഗ്യം നല്കുമത്രെ. ശിവന് അറുനാഴി പിഴിഞ്ഞു പായസം, കുടുംബപുഷ്പാഞ്ജലി, പാർവ്വതി ദേവിക്ക് പട്ടും താലിയും സമർപ്പണം, അടനിവേദ്യം തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും നല്ലതാണത്രെ.

പ്രധാന വഴിപാടുകൾ

ധാര, അറുനാഴി പായസം, അപ്പം, അട, കദളിപ്പഴം നിവേദ്യം,പുരുഷ സൂക്തം, മൃത്യുജ്ഞയ മന്ത്രം, നിലവിളക്ക്, ഉമാമഹശ്വര പൂജ, 101 കുടം ധാര, മൃത്യുജ്ഞയ ഹോമം തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.
പാർവ്വതി ദേവിക്ക് അടനിവേദ്യം, സ്വയംവര മന്ത്രാർച്ചന, ഉമാമഹേശ്വര പൂജ, പട്ടുംതാലിയും നല്കൽ എന്നിവയും പുതിയകാവിലമ്മയ്ക്ക് കാട്ടി അറുനാഴി, കടുംപായസം, ഗുരുധി,ശത്രുസംഹാര പുഷ്പാജ്ഞലി, കലം കരിക്കൽ എന്നിവയും ഗണപതിക്ക് ഗണപതി ഹോമം, കറുക മാല, അപ്പം എന്നിവയും ശാസ്താവിന് എള്ളുപായയം, നീരാജ്ഞനം എന്നിയും ആണ് വഴിപാടുകൾ.

രക്ഷസ്സിന് നെയ് വിളക്ക്, പാൽപായസം, തിടപ്പള്ളിയിൽ നിവേദ്യവും വിളക്കും എന്നിവയും സർപ്പത്തിന് ആയില്യം പൂജ, നൂറും പാലും, തിടപ്പള്ളിയിൽ നിവേദ്യവും വിളക്കും എന്നിവയും യക്ഷിക്ക് വരനിവേദ്യവുമാണ് ഇവിടെ വഴിപാടായി സമർപ്പിക്കുന്നത്.

അന്തിനാട് ക്ഷേത്രം-നവീകരണ കലശവും മഹാകുംഭാഭിഷേകവും 2023

2018 ൽ ആരംഭിച്ച ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്. തനി കേരളീയ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ -നവീകരണ കലശവും മഹാകുംഭാഭിഷേകവും 2023 മേയ് 14 മുതൽ 25 വരെയുള്ള തിയതികളിൽ നടക്കും. ബലിക്കൽ പുരയുടെ മുഖപ്പിൽ കൊത്തിയിരിക്കുന്ന ശിവഭഗവാന്റെ പ്രദോഷനൃത്തം ഇവിടുത്തെ ഏറ്റവും മനോഹരമായ നിർമ്മിതിയായി മാറിയിരിക്കുകയാണ്.

ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട്: anthinadmahadevatemple.com

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+