കണ്ണൂരില്‍ യാത്ര ചെയ്യുമ്പോള്‍ അറക്കല്‍ക്കെട്ടിനെക്കുറിച്ച് ഓര്‍മ്മ വയ്ക്കുക. ചരിത്രത്തോട് താല്‍പര്യമില്ലെങ്കില്‍പ്പോലും ചിലതൊക്കെ കണ്ടറിയാന്‍ അറക്കല്‍കെട്ടിലിലേക്കുള്ള യാത്ര സഹകരമായിരിക്കും. കണ്ണൂര്‍ നഗരത്തില്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെ ആയിക്കരയിലാണ് അറക്കല്‍കെട്ട് സ്ഥിതി ചെയ്യുന്നത്.
അറക്കലും ധർമ്മടവും
അറക്കൽ രാജവംശത്തിന്റെ ആദ്യത്തെ ആസ്ഥാനം ധർമ്മടം ആണെന്നാണ് പറയപ്പെടുന്നത്. ധർമ്മ പട്ടണം ആണ് പിന്നീട് ധർമ്മടം ആയതെന്നാണ് ചരിത്രകാരൻമാർ കരുതപ്പെടുന്നത്. 1545ൽ ആണ് അറക്കൽരാജവംശം സ്ഥാപിക്കപ്പെട്ടത് കണ്ണൂരും ലക്ഷദ്വീപും ആയിരുന്നു ഈ രാജവംശത്തിന്റെ അധികാര പരിധികൾ. 1819വരെയാണ് അറക്കൽ രാജവംശം ഭരണം നടത്തിയത്.
കണ്ണൂരിലെ പ്രശസ്തമായ മാപ്പിള ബേയ്ക്ക് സമീപത്തായാണ് അറക്കല്‍ കെട്ട് സ്ഥിതിചെയ്യുന്നത്. മരത്തിലും ചെങ്കല്ലിലും തീര്‍ത്ത കേരളീയവും ആംഗലേയവുമായ നിര്‍മാണശൈലിയാണ് അറക്കല്‍ കെട്ടിനുള്ളത്. ദര്‍ബാര്‍ ഹാളും നീണ്ട മുറ്റങ്ങളും ഹാളും മറ്റുമടങ്ങിയതാണ് അറക്കല്‍ കെട്ട്.

Photo Courtesy: Shijaz at en.wikipedia
മുൻപ് ഒരു രാജകൊട്ടാരമായിരുന്ന അറക്കൽകെട്ട് ഇന്നൊരു ചരിത്ര മ്യൂസിയമാണ്. കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കൽരാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. ഈ കൊട്ടാരത്തിന്റെ ദർബാർ ഹാൾ ആണ് മ്യൂസിയമാക്കിമാറ്റിയിരിക്കുന്നത്. 2005ലാണ് 90 ലക്ഷം രൂപ ചെലവ് ചെയ്ത് നവീകരിച്ച ഈ മ്യൂസിയം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത്.
അറക്കല്‍ കെട്ട് ഇപ്പോഴും രാജവംശത്തിലെ കുടുംബാംഗങ്ങളുടെ അധീനതയില്‍ത്തന്നെയാണ്. പത്തായങ്ങള്‍, രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പഴയ ഖുറാന്‍, പഴയ ടെലിഫോണുകള്‍, വാളുകള്‍, പാത്രങ്ങള്‍, ഫര്‍ണീച്ചറുകള്‍ എന്നിങ്ങനെ പോകുന്നു അറക്കല്‍ കെട്ടിനകത്തെ കാഴ്ചകള്‍.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












