അറക്കുളം എന്നു കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് മനസ്സിലായില്ലെങ്കിലും രസതന്ത്രം ഉള്‍പ്പെടെയുള്ള സിനിമകളുടെ ലൊക്കേഷന്‍ എന്നു പറഞ്ഞാല്‍ മനസ്സിലെത്തുന്ന ചില കാഴ്ചകളില്ലേ, അതാണ് അറക്കുളം. ആ പുഴയും പച്ചപ്പും ആറ്റുതീരവും കടവിലെ വര്‍ത്തമാനവുമെല്ലാം അതേപടി തന്നെയുള്ള ഇടുക്കിയിലെ മറ്റൊരു സ്വര്‍ഗ്ഗം. ഹൈറേഞ്ചിന്‍റെ കവാടം എന്നറിയപ്പെടുന്ന തൊടുപുഴയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള അറക്കുളം മലയാളികള്‍ക്ക് എന്നും എന്തൊക്കെയോ ഗൃഹാതുരത്വ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സ്ഥലം കൂടിയാണ്.
കാഞ്ഞാര്‍ നദിയും അതിന്റെ ചുറ്റുവട്ടത്തുള്ള കാഴ്ചകളും തേക്കിന്‍ തോട്ടവും വെള്ളച്ചാട്ടവും ത്രിവേണി സംഗമവും ഒക്കെയാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍. അറക്കുളത്തെക്കുറിച്ചും ഇവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും വായിക്കാം...
കാഞ്ഞാര്‍
പാലക്കാട് കഴിഞ്ഞാല്‍
മലയാളം സിനിമയിലെ തിരക്കേറിയ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഒന്നുകൂടിയാണ് കാഞ്ഞാര്‍. പ്രകൃതിഭംഗിയും ഈ ശാലീനതയും തന്നെയാണ് കാഞ്ഞാറിനെ സിനിമാ സംവിധായകര്‍ക്കിടയില്‍ പ്രസിദ്ധമാക്കുന്നത്. ഒരു പക്ഷേ പാലക്കാട് കഴിഞ്ഞാള്ള ഏറ്റവുമധികം മലയാഴ സിനിമകള്‍ ഷൂട്ട് ചെയ്തിട്ടുള്ള ഇടമായിരിക്കും കാഞ്ഞാര്‍.
കാഞ്ഞാര്‍ റിവര്‍ വ്യൂ, തേക്കിന്‍തോട്ടം
ത്രിവേണി സംഗമം, തൂക്കുപാലം
ടുക്കി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ പവ്വര്‍ ഹൌസില്‍നിന്നും നിര്‍ഗ്ഗമിക്കുന്ന പെരിയാര്‍ നദിയിലെ ശക്തിയായ ജലപ്രവാഹം, വാഗമണ്‍-പുള്ളിക്കാനം മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന തലയാര്‍, പിന്നെ തൊടുപുഴയാറും കൂടിച്ചേരുന്ന ത്രിവേണി സംഗമം ആണ് മൂലമറ്റത്തിന്റെ പ്രത്യേകത. അതിന്‍റെയൊപ്പം തന്നെ ഓര്‍ത്തിരിക്കേണ്ടതാണ് ഇവിടുത്തെ തൂക്കുപാലവും. കുത്തിയൊലിച്ച് ദൂരങ്ങള്‍ താണ്ടി വരുന്ന ആറിനു കുറുകെയുള്ള ഈ തൂക്കുപാലത്തിലൂടെയുള്ള നടത്തം വ്യത്യസ്തമായ ഒരനുഭവമായിരിക്കും.
എലപ്പള്ളി വെള്ളച്ചാട്ടം
വാഗമണ്‍ പുള്ളിക്കാനം കാഴ്ചകള്‍
നാടുകാണി
തുമ്പച്ചിമല
PC:Jaseem Hamza



Click it and Unblock the Notifications













