Search
  • Follow NativePlanet
Share
» »ആറാട്ടുപുഴ പൂരം 2023: ഭൂമിയിലെ ദേവമേള, പങ്കെടുക്കുന്നത് വൈകുണ്ഠ ദർശനത്തിന് തുല്യം

ആറാട്ടുപുഴ പൂരം 2023: ഭൂമിയിലെ ദേവമേള, പങ്കെടുക്കുന്നത് വൈകുണ്ഠ ദർശനത്തിന് തുല്യം

ഭൂമിയിലെ ദേവമേളയെന്ന് കാലവും വിശ്വാസങ്ങളും വാഴ്ത്തിപ്പാടുന്ന പൂരമാണാ ആറാട്ടുപുഴ പൂരം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റഖവും വലിയ പൂരങ്ങളിലൊന്നുമായ ആറാട്ടുപുഴ പൂരം വീണ്ടും വരികയാണ്. കേരളത്തിലെ പൂരങ്ങളുടെ മാതാവ് എന്നു വിളിക്കപ്പെടുവാൻ യോഗ്യമായത്രയും ഗാംഭീര്യവും പ്രൗഢിയും അവകാശപ്പെടുവാൻ സാധിക്കുന്ന പൂരം ഒരുപാട് കാരണങ്ങളാൽ പ്രത്യേകതകളുള്ള ഒന്നാണ്. ആറാട്ടുപുഴ ധർമ്മശാസ്താ ക്ഷേത്രത്തിലാണ് ആറാട്ടുപുഴ പൂരം നടക്കുന്നത്.

Cover PC: KGsivan

Arattupuzha Pooram 2023
PC:Aruna

ഭൂമിയിലെ ദേവമേള

മുപ്പത്തിമുക്കോടി ദേവന്മാരും ദേവഗണങ്ങളും ഭൂമിയിലെത്തി ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്തിരുന്നു എന്നാണ് വിശ്വാസം. നേരത്തെ, പെരുവനം ഗ്രാമത്തിലെ 108 ദേവിദേവന്മാരും ഇവിടെ സന്നിഹിതരായിരുന്നു എന്നാണ് വിശ്വാസം. ഇപ്പോൾ ദേവമേളയിൽ ഗ്രാമത്തിലെ 23 ദേവിദേവന്മാർ പങ്കെടുക്കുന്നു. ദേവഗണങ്ങൾക്കൊപ്പം യക്ഷികളും കിന്നരന്മാരുമെല്ലാം ഇതിൽ പങ്കെടുക്കുവാനെത്തുമത്രെ. ഏഴു ദിവസമാണ് ആറാട്ടുപുഴ പൂരം നീണ്ടുനിൽക്കുന്നത്.

Arattupuzha Pooram 2023

PC:Aruna

ആറാട്ടുപുഴ പൂരം 2023

ഈ വർഷത്തെ ആറാട്ടുപുഴ പൂരത്തിന്റെ പ്രധാന ദിവസം ഏപ്രിൽ മൂന്നാം തിയതി തിങ്കളാഴ്ചയാണ്. തിയതികളിലാണ്. ആയിരത്തി നാനൂറ്റിാല്പത്തിഒന്നാമത്തെ പൂരമാണ് ഈ വർഷം നടക്കുന്നത്. തൃപ്രയാറപ്പൻ തൻറെ ഗുരുനാഥനെ കാണാൻ വരുന്നതാണ്‌ ആറാട്ടുപുഴപൂരം എന്നാണ്‌ വിശ്വാസം. പെരുവനം മഹാദേവ ക്ഷേത്രത്തിലെ പെരുവനം പൂരത്തിനെത്തുന്ന ദേവീദേവന്‍മാരാണ് ആറാട്ടുപുഴ പൂരത്തിനും വരുന്നതെന്നാണ് വിശ്വാസം.

Arattupuzha Pooram 2023
PC:Sivavkm

പെരുവനം-ആറാട്ടുപുഴ പൂരം പ്രധാന തിയതികൾ

1441-ാമത് പെരുവനം ആറാട്ടുപുഴ പൂരം 2023 മാർച്ച് 7 മുതൽ ഏപ്രിൽ അഞ്ച് വരെയാണ് നടക്കുന്നത്. മാർച്ച് 27 തിങ്കളാഴ്ച രോഹിണി വിളക്ക്, 28ന് മകീര്യം പുറപ്പാട്, 29ന് തിരുവാതിര പുറപ്പാട്, 30ന് നറുകുളങ്ങര പൂരം, 31ന് പെരുവനം പൂരം,ഏപ്രിൽ 1ന് പിടിക്കപ്പറമ്പ് പൂരം, 2ന് തറക്കൽ പൂരം, ഏപ്രിൽ 3ന് ആറാട്ടുപുഴ പൂരം, ഏപ്രിൽ നാലിന് കൂട്ടി എഴുന്നള്ളിപ്പ്, 5ന് അത്തം കൊടികുത്ത്, എന്നിങ്ങനെയാണ് പൂരത്തിൻറെ പ്രധാന തിയതികൾ.
മാർച്ച് 28, ഏപ്രിൽ 2, ഏപ്രിൽ 3 തിയതികളിൽ കരിമരുന്ന് പ്രയോഗവും നടക്കും.

Arattupuzha Pooram 2023

PC:Kerala Tourism

നേരത്തെ അടയ്ക്കുന്ന കാശി വിശ്വനാഥ ക്ഷേത്രം

ആറാട്ടുപുഴ പൂരം നടക്കുന്ന ദിവസമായ മീനത്തിലെ പൂരം നാളില്‍ കാശി വിശ്വനാഥക്ഷേത്രത്തില്‍ അത്താഴപൂജയില്ലെന്നാണ് വിശ്വാസം.അന്നേ ദിവസം ഉച്ചപൂജ കഴിഞ്ഞാല്‍ നടയടയ്ക്കുമത്രേ. മുപ്പത്തിമുക്കോടി ദേവകളുടേയും ആത്മീയസാന്നിധ്യം ആറാട്ടുപുഴ പൂരത്തിനുണ്ടെന്ന വിശ്വാസമാണ് ഇതിനുകാരണം. ഇതുകൂടാ തെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം,ശുചീന്ദ്രം ക്ഷേത്രം, ഒപ്പം സമീപത്തെ പല ക്ഷേത്രങ്ങളിലും അന്നേ ദിവസം നട നേരത്തെ അടയ്ക്കും.

കൂട്ടിയെഴുന്നള്ളിപ്പ്

ആറാട്ടുപുഴ പൂരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് കൂട്ടി എഴുന്നള്ളിപ്പ് ആണ്. ഈ വർഷം ഏപ്രിൽ നാലാം തിയതിയാണ് കൂട്ടി എഴുന്നള്ളിപ്പ് നടക്കുന്നത്. പൂരത്തിലെ മുഖ്യാതിഥിയായ തൃപ്രയാർ തേവരെ നടുവില്‍ നിര്‍ത്തി ഇരുവശങ്ങളിലായി ആനപ്പുറത്തുള്ള 23 ദേവതകളെയും ഊരകത്തമ്മെയും ചേര്‍പ്പില്‍ ഭഗവതിയെയും നിര്‍ത്തിയാണ് കൂട്ടിയെഴുന്നള്ളിപ്പ് നടത്തുന്നത്. പുലർച്ചെ സൂര്യനുദിക്കുന്നത് വരെ കൂട്ടിയെഴുന്നള്ളിപ്പ് നീണ്ടുനിൽക്കും.
പിന്നീട് ഉത്രം നാളിൽ നടക്കുന്ന ആറാട്ടിലും കാശി വിശ്വനാഥനും ഗംഗയും മുപ്പത്തിമുക്കോടി ദേവകളും പങ്കെടുക്കുമത്രെ. ആറാട്ടിനു ശേഷം ദേവീദേവന്‍മാരെ യാത്രയാക്കുന്ന ചടങ്ങ് നടക്കും. ഇതോടൊപ്പം അടുത്ത കൊല്ലത്തെ പൂരത്തിന്റെ തിയതി പ്രഖ്യാപിക്കുകയും ചെയ്യും.

Arattupuzha Pooram 2023
PC: Aruna

വൈകുണ്ഠ ദർശനത്തിന് തുല്യം

മുപ്പത്തിമുക്കോടി ദേവതകളും യക്ഷികളും കിന്നരന്മാരും ദേവഗണങ്ങളും ഗന്ധർവ്വന്മാരും, പിതൃക്കളും എല്ലാം പങ്കെടുക്കുന്നു എന്നാണല്ലോ വിശ്വാസം. അതുകൊണ്ടുതന്നെ ഇത് കാണുവാൻ സാധിക്കുന്നത് വൈകുണ്ഡ ദർശനത്തിന്‍റെ ഫലം ചെയ്യുമെന്നാണ് വിശ്വാസം. തേരവുടെ കൂട്ടിയെഴുന്നള്ളിപ്പാണ് കാണേണ്ടത്. ഇത് പ്രദക്ഷിണം വെച്ച് തൊഴുത് പ്രാർത്ഥിക്കുന്നത് ചെയ്തുപോയ എല്ലാ പാപങ്ങളുടെയും പരിഹാരത്തിന് സഹായിക്കും എന്നും വിശ്വസിക്കപ്പെടുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+