ഒളിഞ്ഞു കിടക്കുന്ന അതിശയങ്ങൾ മറനീക്കി വരുന്നത് ഒരു കൗതുകത്തിന്‍റെ ലോകത്തിലേക്കാണ്. എന്താണിതെന്നും അതിനു പിന്നിലെ കഥകളും ചരിത്രവും തേടിയുള്ള നടത്തവും കാഴ്ചകളും എല്ലാം തീർക്കുന്ന അതിശയ ലോകം. എന്നാൽ കാൽതെറ്റി വഴുതി വീണപ്പോൾ മറനീക്കി വരുന്നത് ഒരു പഴയകാല ഗുഹയാണെങ്കിലോ... അതും ചരിത്രത്താളുകളിൽ ഇടം നേടിയേക്കാൻ സാധ്യതയുള്ള ഒരു ഗുഹയാണെങ്കിൽ പറയുകയും വേണ്ട
അത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നത് അരുണാചൽ പ്രദേശിലാണ്. അരുണാചൽ-മ്യാൻമർ അതിർത്തിക്ക് സമീപം തിരാപ് ജില്ലയിലെ ലോങ്‌പോങ്ക പോയിന്‍റിലാണ് എവറസ്റ്ററായ ടാഗിത് സോരാംഗിന്‍റെ നേതൃത്വത്തിലുള്ള 27 ട്രക്കർമാരുടെ സംഘം ഈ കണ്ടുപിടുത്തം നടത്തിയതെന്നാണ് ടൈംസ് ട്രാവൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മയക്കുമരുന്നിനെതിരെ നടത്തുന്ന ഒരു ദൗത്യത്തിൻറെ ഭാഗമായുള്ള ഒരു ട്രെക്കിങ്ങിനിടെ ഒരു കല്ല് ഗുഹയിലേക്ക് സംഘത്തിലെ ചിലർ കാൽവഴുതി വീഴുകയായിരുന്നു.

അതോടെ പുറത്തായത് രണ്ടാം ലോകമഹായുദ്ധ കാലത്തെ ഒരു ഗുഹയുടെ രഹസ്യങ്ങളാണ്. രണ്ടാം ലോക മഹായുദ്ധസമയത്ത് ജാപ്പനീസ് സൈന്യത്തിന്‍റെ മുന്നേറ്റത്തെ തടസ്സപ്പെടുത്താൻ തന്ത്രപരമായി സ്ഥാപിച്ച ഈ ഗുഹ സഖ്യസേനയുടെ ഒരു ട്രാൻസിറ്റ് ക്യാമ്പായി പ്രവർത്തിച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്താണ് ഈ ഗുഹ പ്രവർത്തിച്ചിരുന്നത് എന്നതിന് പല തെളിവുകളും ഇവർ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. വൃത്താകൃതിയിലുള്ള ചിഹ്നങ്ങൾ, ഇംഗ്ലീഷ് ചുരുക്കെഴുത്തുകൾ, ഗുഹയ്ക്കടുത്തുള്ള കല്ലുകളിളിലെ കൊത്തുപണികൾ എന്നിവയെല്ലാം ഇതിന്‍റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
പ്രദേശവാസികളുടെ സഹായവും ഈ ഗുഹയെക്കുറിച്ച് കൂടുതലറിയുവാന് ട്രെക്കേഴ്സനെ സഹായിച്ചു. ബർമ്മയിൽ നിന്ന് (ഇപ്പോൾ മ്യാൻമർ) വടക്ക്-കിഴക്കൻ അതിർത്തി പ്രദേശങ്ങളിലേക്ക് കടന്നുവരുന്ന ജാപ്പനീസ് സൈനികരെ ചെറുക്കാൻ സഖ്യസേന ഈ തന്ത്രപ്രധാനമായ സ്ഥലം ഉപയോഗിച്ചു. യുദ്ധത്തെത്തുടർന്ന്, ഈ സൈറ്റ് ഉപേക്ഷിക്കപ്പെടുകയും പുറം ലോകത്തിൽ നിന്ന് മറയ്ക്കപ്പെടുകയും ചെയ്തു. നിലവില്‍ അത് ഇന്നത്തെ അരുണാചൽ പ്രദേശാണ്.
തിൻസ ഗ്രാമത്തിൽ നിന്ന് 7 കിലോമീറ്റർ ദൈർഘ്യമുള്ള ട്രെക്കിംഗ്, ഉയർന്ന കുന്നുകൾ, മരങ്ങൾ, കൂറ്റൻ പാറകൾ എന്നിവയിലൂടെ കടന്നുപോകുന്നു.
ശത്രുവിന്‍റെ ബുള്ളറ്റിൽ നിന്നും രക്ഷപെടുവാൻ ഗുഹയുടെ കനത്ത കല്‌ക്കവാടങ്ങൾ സേനയെ സഹായിച്ചെന്നാണ് പ്രദേശവാസികൾ പറയുന്നത്. മാത്രമല്ല, ഇവിടുത്തെ പ്രാദേശിക നിവാസികളായ ടുത്സ, നോക്റ്റെ ഗോത്രങ്ങളിൽ നിന്നുള്ള പുരുഷന്മാർ അസമിലെ ദിലിഘാട്ടിൽ നിന്ന് ലോങ്‌പോങ്കയിലേക്കും പിന്നീട് മ്യാൻമർ അതിർത്തിയിലേക്കും റേഷനും ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടുപോവുകയും വടക്ക്-കിഴക്കൻ അതിർത്തി ഏജൻസിയിലേക്ക് ഒരു പുതിയ മുന്നണി തുറക്കുന്നതിൽ നിന്ന് ജാപ്പനീസ് സൈനികരെ തടയുകയും ചെയ്തുവത്രെ.
പ്രാദേശിക ഭാഷയിൽ 'സിലോംഭു' എന്ന് വിളിക്കപ്പെടുന്ന കുന്നിൻമുകളിൽ, അസമിൽ നിന്ന് അയച്ച റേഷനും ഉപകരണങ്ങളും സംഭരിക്കാൻ സഖ്യസേന ഉപയോഗിച്ചിരുന്നതായി ട്രെക്കിംഗ് ടീമിൻ്റെ ഭാഗമായ, റിട്ടയേർഡ് ഫോറസ്റ്ററും തിൻസ ഗ്രാമം സ്വദേശിയുമായ ഖുൻവാങ് ഖുസിയ വിശദീകരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












