ഒരു പേരിലെന്തിരിക്കുന്നു എന്നു പലരും പറയാറുണ്ടെങ്കിലും പേരില്‍ നിരവധി കാര്യങ്ങളുണ്ട്. പറഞ്ഞു പഴകിയ പേരുകള്‍ മാറ്റുക എന്നത് അത്ര എളുപ്പമല്ലെങ്കിലും പേരുമാറ്റി ഇത്തിരി റിസ്ക് എടുക്കുന്നത് കാനഡയിലെ ആസ്ബസ്റ്റോസ് എന്ന ടൗണ്‍ ആണ്. വെറുതേ പേര് മാറ്റുകയല്ല. ചീത്തപ്പേരു മാറ്റുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. കഥയിങ്ങനെ
കാനഡയിലെ ആസ്ബസ്റ്റോസ്
നല്ല നടപ്പിലേക്ക്!
ക്യാൻസറിന് കാരണമാകുന്ന പദാർത്ഥത്തിന്റെ പേര് ഫ്രഞ്ച് ഭാഷയിൽ അമിയാൻറെ എന്നാണ്. നഗരത്തില്‍ ഭൂരിഭാഗവും ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരാണ്. ആസ്ബെസ്റ്റോസ് എന്ന പേരു കാരണം കുറേ നിക്ഷേപകര്‍ പിന്മാറിയതായി കഴിഞ്ഞ വര്‍ഷം ആസ്ബെസ്റ്റോസ് മേയര്‍ മേയര്‍ ഹ്യൂഗസ് ഗ്രിമാര്‍ഡ് നേരത്തേ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പേരുമാറ്റം നഗരത്തിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
അവസാന റൗണ്ടില്‍ നാല് പേരുകള്‍
ജെഫ്രി വേണ്ടേ വേണ്ട
അപ്പാലോണ്‍ എന്നാല്‍ വടക്കേ അമേരിക്കയിലെ പ്രത്യേക തരം കടലാമകളാണ്. ട്രോയിക്‌സ് ലാക്‌സ് പ്രാദേശികമായ ഒരു പേരാണ്. മൂന്നു തടാകങ്ങള്‍ എന്നാണിതിനു അര്‍ത്ഥം. ഒരു കാലത്ത് നഗരത്തിലെ ഏറ്റവും വലിയ ഖനി കമ്പനിയുടെ പേരായിരുന്നു ജെഫ്രി. 1880 കളില്‍ ഡബ്ലു. എച്ച് ഡെഫ്രി എന്നയാളാണ് ഈ കമ്പനി സ്ഥാപിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്കിയതെന്ന് പ്രാദേശിക വെബ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2011 ല്‍ ഈ കമ്പനി അടച്ചു. മറ്റെന്തു പേരായാലും ജെഫ്രി വേണ്ടെ വേണ്ട എന്നാണ് മറ്റൊരു അഭിപ്രായം. ആസ്ബെസ്റ്റോസ് മൈനിന്‍റെ മേധാവികളായ ജെഫ്രിയുടെ പേര് ഇവ തമ്മിലുള്ള ബന്ധത്തെ കാണുക്കുന്നുവെന്നാണ് മറ്റൊന്ന്. ഇംഗ്ലീഷ് പേരാണിതെന്നും എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.



Click it and Unblock the Notifications












