Search
  • Follow NativePlanet
Share
» »കാട്ടിലെ മഴ നന‍ഞ്ഞ്, കാട്ടാറും അണക്കെട്ടുകളും കണ്ട് മഴയാത്ര.. ഒപ്പം കപ്പയും കാപ്പിയും... പോകുവല്ലേ..

കാട്ടിലെ മഴ നന‍ഞ്ഞ്, കാട്ടാറും അണക്കെട്ടുകളും കണ്ട് മഴയാത്ര.. ഒപ്പം കപ്പയും കാപ്പിയും... പോകുവല്ലേ..

കാട്ടിലെ മഴ കണ്ട് വെള്ളച്ചാട്ടങ്ങളും അണക്കെട്ടും നിറഞ്ഞൊഴുകുന്ന പുഴയും കണ്ട് ഒരു പകൽ യാത്ര.. കേരളത്തിലെ ഏറ്റവും മികച്ച മഴക്കാഴ്ച ഒരുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലും ഷോളയാറും കണ്ട് മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴ ആസ്വദിച്ച് ഒരു ദിവസം ചെലവഴിച്ചാലോ.. ഒപ്പം ഉച്ചയ്ക്ക് മീൻ പൊരിച്ചതും ചിക്കനും പിന്നെ വൈകിട്ട് കപ്പയും ചമ്മന്തിയും കൂട്ടി വയറുനിറയെ ഭക്ഷണവും. കേൾക്കുമ്പോൾ തന്നെ ഇതു കൊള്ളാമല്ലോ എന്നു തോന്നുന്നില്ലേ..

Athirappilly Mazha Yatra

തുമ്പൂർമുഴി, അതിരപ്പിള്ളി വെള്ളച്ചാട്ടം, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ഷോളയാർ അണക്കെട്ട്, വ്യൂ പോയിന്‍റ്, എന്നിവിടങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്. എല്ലായിടത്തുമിറങ്ങി ആവശ്യത്തിന് സമയമെടുത്ത് സന്ദർശിച്ചു വരുന്ന യാത്രയായതിനാൽ ഓടിപ്പിച്ചിൽ ഇല്ലാതെ കണ്ടുവരികയും ചെയ്യാം.

രാവിലെ 8.00 മണിക്ക് ചാലക്കുടി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽനിന്ന് ആരംഭിക്കുന്ന യാത്ര ആദ്യം പോകുന്നത് തുമ്പൂർമുഴി കുട്ടികളിടെ പാർക്കിലേക്കാണ്.ഏകദേശം അരമണിക്കൂര്ഡ സമയം ഇവിടെ നിങ്ങൾക്ക് ചെലവഴിക്കാം. അതിനു ശേഷം പാക്കേജിന്‍റെ ഭാഗമായി ഒരുക്കിയ പ്രഭാത ഭക്ഷണം കഴിച്ച് യാത്ര അതിരപ്പിള്ളിയിലേക്ക് പോകും. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനും ആസ്വദിക്കാനും ഒരു മണിക്കൂർ സമയമുണ്ട്. തുടർന്ന് പോകുന്നത് ചാർപ്പയിലേക്കാണ. ഇവിടെ വാഹനത്തിനുള്ളിലിരുന്ന് വേണം കാഴ്ചകൾ ആസ്വദിക്കാൻ.

അടുത്തത്തായി വാഴച്ചാൽ വെള്ളച്ചാട്ടമാണ് കാണുന്നത്. ഇവിടെ അരമണിക്കൂർ നേരമാണ് ചെലവഴിക്കുന്നത്. തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിലേക്ക് പോകും. പെരിങ്ങൽക്കുത്ത് ഡാമിലെത്തുന്ന സംഘത്തിന് ഐബിയിൽ ഇരുന്ന് അണക്കെട്ട് കാണാം. പാക്കേജിന്‍റെ ഭാഗമായുള്ള ഉച്ചഭക്ഷണം ഒരുക്കിയിരിക്കുന്നതും ഇവിടെയാണ്. ചിക്കനും പൊരിച്ച മീനും അടക്കമുള്ള രുചികരമായ ഭക്ഷണമാണ് നിങ്ങൾക്ക് ലഭിക്കുക. ഊണ് കഴിച്ച് അരമണിക്കൂർ സമയം വിശ്രമിക്കാനും അവസരമുണ്ട്.

തുടർന്ന് രണ്ടു മണിയോടെ ഷോളയാർ അണക്കെട്ടിലും തുടർന്ന് വ്യൂ പോയിന്‍റിലേക്കും പോകും. ഇവിടെയാണ് സഞ്ചാരികൾ ആകാംക്ഷയോടെ കാത്തിരുന്ന മഴ നടത്തം ഉൾപ്പെടുത്തിയിരിക്കുന്നത്. പാക്കേജിന്‍റെ ഭാഗമായി ലഭിക്കുന്ന കുട ചൂടി വ്യൂ പോയിന്‍റിലേക്ക് മഴക്കാലത്തുള്ള നടത്തമാണിത്. ചില സാഹചര്യങ്ങളിൽ മഴനനടത്തം പെരിങ്ങൽക്കുത്തിൽ വെച്ച് നടത്തുവാനും സാധ്യതയുണ്ട്. ഇവിടുന്നു നേരെ മടങ്ങും. പോകുന്ന വഴി വാഴച്ചാലിൽ വെച്ച് കപ്പയും ചമ്മന്തിയും അടങ്ങുന്ന സായാഹ്ന ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതെല്ലാം കഴിഞ്ഞ് സന്ധ്യയ്ക്ക് 7.00 മണിയോടെ ചാലക്കുടി റെസ്റ്റ് ഹൗസിൽ മടങ്ങിയെത്തും. ഒരാൾക്ക് 1500 രൂപയാണ് മഴയാത്ര പാക്കേജിന് വരുന്ന തുക. ഇതിൽ എസി വാഹനത്തിലുള്ള യാത്ര, പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ട് കപ്പപ്പുഴുക്ക് എന്നിങ്ങനെ മൂന്നു നേരം ഭക്ഷണം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സൗജന്യ പ്രവേശനം , കുടയും ബാഗും എന്നിവയും ഉൾപ്പെടും. നാല് വയസുവരെയുള്ള കുട്ടികൾക്ക് മഴയാത്രയിൽ സൗജന്യമായി പങ്കെടുക്കാം. യാത്രയെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും 9497069 888, 0480 276 9888 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: athirappilly monsoon rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+