Search
  • Follow NativePlanet
Share
» »അനുഗ്രഹങ്ങൾ വർഷിക്കുന്ന ആറ്റുകാൽ പൊങ്കാല.. അഷ്ടൈശ്വര്യങ്ങൾ നേടാൻ ഈ ദിനം

അനുഗ്രഹങ്ങൾ വർഷിക്കുന്ന ആറ്റുകാൽ പൊങ്കാല.. അഷ്ടൈശ്വര്യങ്ങൾ നേടാൻ ഈ ദിനം

ആറ്റുകാൽ പൊങ്കാല.. പുണ്യവും അനുഗ്രഹവും നല്കുന്ന മറ്റൊരു ആറ്റുകാൽ പൊങ്കാല കൂടി വരികയാണ്. ആറ്റുകാലമ്മയുടെ ദർശനവും പൊങ്കാലയുടെ ഫലവും നേടുവാൻ ആയിരക്കണക്കിന് സ്ത്രീകളാണ് തിരുവന്തപുരം ആറ്റുകാലിൽ എത്തിയിട്ടുള്ളത്. മനസ്സറിഞ്ഞിടുന്ന പൊങ്കാലയ്ക്ക് പകരമായി അമമ് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന അനുഗ്രഹങ്ങൾ നല്കുമെന്നാണ് വിശ്വാസം. ഇതാ 2025 ആറ്റുകാൽ പൊങ്കാലയെക്കുറിച്ചും പ്രധാന ചടങ്ങുകൾ, തിയതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം...

ആറ്റുകാൽ ദേവി ക്ഷേത്രം

ആറ്റുകാൽ ദേവി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആറ്റുകാൽ ക്ഷേത്രം. ഭദ്രകാളിയെ ആറ്റുകാലമ്മയായി ആരാധിക്കുന്ന ഇവിടം വിശ്വാസികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ തീർത്ഥാടന കേന്ദ്രമാണ്. സ്ത്രീ ശബരിമല എന്നാണ് ആറ്റുകാൽ ക്ഷേത്രം അറിയപ്പെടുന്നതു തന്നെ.

PC: Kerala Tourism

ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഇവിടുത്തെ പൊങ്കാല ഉത്സവമായ ആറ്റുകാൽ പൊങ്കാല. പത്തു ദിവസം നീണ്ടു നിൽക്കുന്ന പൊങ്കാല മഹോത്സവത്തിൽ ഒൻപതാം ദിവസമായ പൂരം നാളിലാണ് പൊങ്കാല സമർപ്പണം നടക്കുന്നത്. ഈ ദിവസം ഈ ചടങ്ങിന് സ്ത്രീകൾക്കു മാത്രമാണ് പ്രവേശനവും അനുമതിയുമുള്ളത്. ലോകത്തിൽ ഏറ്റവുമധികം സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങ് എന്ന നിലയിൽ ഗിന്നസ് ബുക്ക് റെക്കോർഡും ആറ്റുകാൽ പൊങ്കാല നേടിയിട്ടുണ്ട്.
PC: Kerala Tourism

ആറ്റുകാൽ പൊങ്കാല 2025

ആറ്റുകാൽ പൊങ്കാല 2025

ഒന്‍പതാം ദിവസമായ മാർച്ച് 13-ാം തിയതിയാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. കുംഭ മാസത്തിലെ പൂരവും പൗർണ്ണമിയും ഒരുമിച്ച് വരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല. കാപ്പുകെട്ടി കുടിയിരുത്തൽ എന്ന ചടങ്ങോടുകൂടിയാണ് ഈ വര്‍ഷത്തെ പൊങ്കാല ആഘോഷങ്ങൾക്ക് തുടക്കമായത്.

ആറ്റുകാൽ പൊങ്കാല 2025 -ചടങ്ങുകൾ

ആറ്റുകാൽ പൊങ്കാല 2025 -ചടങ്ങുകൾ

ആറ്റുകാൽ പൊങ്കാലയുടെ പ്രധാന ചടങ്ങാണ് കണ്ണകിയുടെ ചരിത്രം പറയുന്ന തോറ്റം പാട്ട്. കാപ്പുകെട്ടു ചടങ്ങിനൊപ്പം തന്നെ തോറ്റം പാട്ടും ആരംഭിക്കും. പൊങ്കാല നടക്കുന്ന ദിവസം തോറ്റം പാട്ട് പാണ്ഡ്യരാജാവിനെ വധിച്ച് വിജയിച്ച് വരുന്ന ദേവിയുടെ കഥയാണ്. അതോടെ തോറ്റംപാട്ട് അവസാനിക്കുകയും പൊങ്കാലയുടെ ചടങ്ങുകൾ തുടങ്ങുകയും ചെയ്യും.

PC:Maheshsudhakar

രാവിലെ 10.30ന്

രാവിലെ 10.30ന്

മാർച്ച് 13-ാം തിയതി രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ആറ്റുകാൽ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും.. ആദ്യം ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തിക്ക് കൈമാറും. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലും വലിയ തിടപ്പള്ളിയിലെ അടുപ്പിലും തീ പകരുംം. തുടർന്ന ് ശേഷം സഹമേല്‍ശാന്തിക്ക് ദീപം കൈമാറും. സഹമേല്‍ശാന്തിയാണ് ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പില്‍ തീപകരുന്നത്. ഇതിനു ശേഷം ഒരുങ്ങിയിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീപകരും. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും

PC:Shagil Kannur

പൊങ്കാലയിട്ടാൽ

പൊങ്കാലയിട്ടാൽ

വിശ്വാസികളായ സ്ത്രീകളെ സംബന്ധിച്ചെടുത്തോളം ആറ്റുകാൽ പൊങ്കാല ഇടുന്നത് ജീവിത സാഫല്യമാണ്. ഓരോ വർഷവും ഇവിടെ കൂടിവരുന്ന വിശ്വാസികളുടെ എണ്ണം മാത്രം മതി പൊങ്കാലയുടെ പ്രാധാന്യം മനസ്സിലാക്കുവാൻ. ആറ്റുകാലമ്മയുടെ അനുഗ്രഹം നേടുവാൻ മാത്രമല്ല, ജീവിതത്തിലെ ആപത്തുകളും അപകടങ്ങളും ഒഴിഞ്ഞു പോകുവാനും മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്ന ആഗ്രങ്ങളും ആവശ്യങ്ങളും നടക്കുവാനും മോക്ഷം നല്കുവാനും വരെ പൊങ്കാല അർപ്പണം സഹായിക്കുമെന്നാണ് വിശ്വാസം. ആറ്റുകാലമ്മയുടെ മുന്നിൽ ഒരു മകളെപ്പോലെ സങ്കടങ്ങൾ പറയുവാനും അതിന് ആശ്വാസം തേടുവാനുമാണ് വിശ്വാസികൾ ഈ ദിവസം ഇവിടെയെത്തി പൊങ്കാലയര്‍പ്പിക്കുന്നത്.

50 ലക്ഷം പേർ

50 ലക്ഷം പേർ

ഈ വർഷത്തെ പൊങ്കാല ആഘോഷങ്ങള്‍ക്ക് 50 ലക്ഷത്തോളം പേരയാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്. ക. സാധാരണയായി ക്ഷേത്രത്തിന് മുന്നിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിൽ സ്ത്രീകൾ പൊങ്കാല സമർപ്പണത്തിനായി അടുപ്പുകൾ കൂട്ടാറുണ്ട്.

പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് കെ എസ് ആർ ടി സി പ്രത്യേക സർവീസുകൾ ആരംഭിച്ചു. പൊങ്കാല ദിവസമായ മാർച്ച് 13 ന് 25ന് വവിധ ഡിപ്പോകളിൽ നിന്നും ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലും. ദീർഘ, ഹ്രസ്വ ദൂര സർവ്വീസുകളും ഇലക്ട്രിക് ബസ് സർവ്വീസും ഏർപ്പെടുത്തിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+