Search
  • Follow NativePlanet
Share
» »ആറ്റുകാൽ പൊങ്കാല 2024: കോഴിക്കോട്- ആറ്റുകാൽ പ്രത്യേക ബസ് സർവീസ്, സമയം ബുക്കിങ്

ആറ്റുകാൽ പൊങ്കാല 2024: കോഴിക്കോട്- ആറ്റുകാൽ പ്രത്യേക ബസ് സർവീസ്, സമയം ബുക്കിങ്

ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിൽ നിന്നു മാത്രമല്ല, സമീപ സംസ്ഥാനങ്ങളിൽ നിന്നുപോലും ലക്ഷക്കണക്കിന് വിശ്വാസികളാണ് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുവാനായി ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ എത്തുന്നത്. ഫെബ്രുവരി 25നാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ഫെബ്രുവരി 17 മുതൽ 26 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം.‌

പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന എത്തുന്ന വിശ്വാസികൾക്ക് കെ എസ് ആർ ടി സി പ്രത്യേക യാത്രാ സൗകര്യം ഏർപ്പെടുത്തുകയാണ്. കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ ആണ് ആറ്റുകാൽ യാത്ര സംഘടിപ്പിക്കുന്നത്. ആറ്റുകാലിലെത്തി പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തു അന്ന് വൈകിട്ടോടെ തിരികെ കോഴിക്കോടിന് തിരിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

attukal-pongala-2024-ksrtc-kozhikode-to-attukal-pilgrimage

ഫെബ്രവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണിയ്ക്ക് കോഴിക്കോട് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ നിന്ന് യാത്ര പുറപ്പെട്ട് 25ന് പൊങ്കാലയിൽ പങ്കെടുക്ക് 26-ാം തിയതി തിങ്കളാഴ്ച രാവിലെ 5:00 മണിയ്ക്ക് കോഴിക്കോട് തിരിച്ചെത്തുംവിധം ക്രമീകരിച്ച യാത്രയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ നമ്പർ: 9544477954, 9846 100728, 8547201708.

17-ാം തിയതി വെള്ളിയാഴ്ച ക്ഷേത്രത്തിൽ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. 19ന് രാവിലെ 9.30ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള വ്രതം ആരംഭിക്കും.

അഭിഷേകം (5.30), ദീപാരാധന (6.05), ഉഷഃപൂജ (6.40), ഉഷശ്രീബലി (6.50), കളകാഭിഷേകം (7.15), പന്തീരടി പൂജ (8.30), ഉച്ചപൂജ (11.30), ദീപാരാധന (ഉച്ചയ്ക്ക് 12), ഉച്ചശ്രീബലി (12.30), ദീപാരാധന (6.45), ഭഗവതിസേവ (7.15), അത്താഴപൂജ (9), ദീപാരാധന (9.15), അത്താഴ ശ്രീബലി (9.30), ദീപാരാധന (12) എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരി 17 മുതല്‍ 27 വരെ ഇതായിരിക്കും ക്ഷേത്രത്തിലെ ചടങ്ങുകളുടെ സമയക്രമം. 23 ന് ഈ ചടങ്ങുകള്‍ ഉണ്ടായിരിക്കില്ല,

ആറ്റുകാല്‍ പൊങ്കാല 2024 ചടങ്ങുകൾ

ഫെബ്രുവരി 25ന് രാവിലെ 10.30 യ്ക്ക് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം, രാത്രി 7.30 യ്ക്ക് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള ചൂരല്‍കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് എന്നിവയാണ് ചടങ്ങുകൾ. 26 ന് രാവിലെ എട്ടുമണിക്ക് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തര്‍പ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവം സമാപിക്കും.

ആറ്റുകാല്‍ പൊങ്കാല 2024 ക്ഷേത്രത്തിലെ പ്രധാന പരിപാടികൾ

18ന് രാത്രി 9.30 പിന്നണി ഗായകരായ നയന നായരും ശ്രീനാഥും നയിക്കുന്ന ഗാനമേള

19 തിങ്കളാഴ്ച രാത്രി 9.30ന് സംഗീത സംവിധായകൻ വിദ്യാധരനും പിന്നണി ഗായകൻ സുധീപ് കുമാറും അവതരിപ്പിക്കുന്ന ഗാനമേള

20 ചൊവ്വാഴ്ച വൈകിട്ട് 5ന് പ്രശാന്ത്‌ വർമ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപ ലഹരി ഭജനയും

21 ബുധനാഴ്ച രാത്രി 9.30ന് ചാലക്കുടി പ്രസീദയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട്

22 വ്യാഴാഴ്ച രാത്രി 9.30ന് പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന ഗാനമേള

23 വെള്ളിയാഴ്ച രാത്രി 9.30ന് 'മഞ്ജീരധ്വനി' പിന്നണി ഗായകരായ ലതിക, ശ്രീകാന്ത്, തേക്കടി രാജൻ, സരസ്വതി ശങ്കർ തുടങ്ങിയവരുടെ സംഗീത നൃത്തശിൽപം

24 ശനിയാഴ്ച രാത്രി 9ന് ചലച്ചിത്ര പിന്നണി ഗായകൻ ഖാലിദ് നയിക്കുന്ന ഭക്തിഗാനസന്ധ്യ എന്നിവയാണ് ചടങ്ങുകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+