Search
  • Follow NativePlanet
Share
» »ആറ്റുകാൽ പൊങ്കാല 2025: കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കം, പൊങ്കാല 13 ന്

ആറ്റുകാൽ പൊങ്കാല 2025: കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കം, പൊങ്കാല 13 ന്

ആറ്റുകാൽ പൊങ്കാല 2025: ജാതിമതഭേദമന്യേ വിശ്വാസികൾ ആശ്രയിക്കുന്ന ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. സ്ത്രീകളുടെ ശബരിമല എന്നു വിശ്വസിക്കപ്പെടുന്ന ഇവിടുത്തെ ഏറ്റവും വലിയ ചടങ്ങാണ് ആറ്റുകാൽ പൊങ്കാല. മനസ്സു തുറന്ന് വിളിച്ചാൽ വിളികേട്ടെത്തുന്ന ആറ്റുകാലമ്മയുടെ സന്നിധിയിൽ വിശ്വാസികൾ സ്വയം സമർപ്പിക്കുന്ന ദിവസങ്ങളാണ് പൊങ്കാലയുടേത്. നാടും നഗരങ്ങളും കടന്ന് ലക്ഷക്കണത്തിന് വിശ്വാസികളാണ് പൊങ്കാലയർപ്പിക്കാൻ ഇവിടെയെത്തുന്നത്.

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ഇന്ന് മാർച്ച് 5 ബുധനാഴ്ച ആരംഭിക്കും. ജീവിതത്തില് ഐശ്വര്യം നേടുവാനും അനുഗ്രഹങ്ങളും അഭിലാഷങ്ങളും സാധിക്കുവാനും ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ മതിയെന്നാണ് വിശ്വാസം. തലസ്ഥാനം ജനസാഗരമാകുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാലയുടേത്.
കാപ്പുകെട്ടു മുത്ൽ ആരംഭിക്കുന്ന പൊങ്കാല ഉത്സവം 14-ാം തിയതി കുരുതിതര്‍പ്പണം നടക്കുന്നതോട സമാപിക്കും.

Attukal Pongala 2025 Important Dates

ആറ്റുകാൽ പൊങ്കാല 20245 തിയതി, പ്രധാന ദിവസങ്ങള്‍

കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിനു തുടക്കമാവുന്നത്. ഈ വർഷം മാർച്ച് 5 ന് ആണ് ആറ്റുകാൽ പൊങ്കാല ഉത്സവം തുടങ്ങുന്നത്. പൂരം നാളും പൗര്‍ണ്ണമിയും ഒത്തു വരുന്ന ദിവസമാണ് പൊങ്കാല നടക്കുക. മാർച്ച് 13 വ്യാഴാഴ്ചയാണ് ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾ നടക്കുന്നത്.

ഒന്നാം ഉത്സവദിനമായ മാര്‍ച്ച് 5 ബുധനാഴ്ച കാപ്പുകെട്ടി കുടിയിരുത്ത്,കൊടുങ്ങല്ലൂർ ഭഗവതിയെ എഴുന്നള്ളിച്ച് ആറ്റുകാൽ ഭഗവതിയുടെ വാളിലേക്ക് ആവാഹിക്കുന്ന ചടങ്ങാണിത്.
7 വെള്ളിയാഴ്ച കുത്തിയോട്ട വ്രതാരംഭം,
ഏഴാം ഉത്സവദിനമായ മാര്‍ച്ച് 11-ന് ദേവീദര്‍ശനം രാവിലെ 7.30 മുതല്‍
13 വ്യാഴാഴ്ച രാത്രി 7.45-ന് കുത്തിയോട്ട കുട്ടികള്‍ക്ക് ചൂരല്‍കുത്തുന്ന ചടങ്ങ്
രാത്രി 11.15-ന് ദേവിയെ പുറത്തെഴുന്നള്ളിക്കൽ
14 വെള്ളിയാഴ്ച രാത്രി 10.00 ന് കാപ്പഴിച്ച് കുടിയിളക്കുന്ന ചടങ്ങ്,
രാത്രി 1.00 മണിക്ക് കുരുതിതര്‍പ്പണം എന്നിങ്ങനെയാണ് ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ.

പൊങ്കാല സമർപ്പണം

അന്നപൂർണ്ണേശ്വരി ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല സമർപ്പണം ഏറ്റവും പ്രാധാന്യത്തോടെയാണ് ഇവിടെയെത്തുന്ന സ്ത്രീകൾ ആഘോഷിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് മാത്രമല്ല, കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തും. നഗരം മുഴുവൻ പൊങ്കാല അടുപ്പുകളാൽ നിറയുന്ന ദിവസമാണ് ഇത്.
മാര്‍ച്ച് 13 ന് രാവിലെ 10.15 ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.15 ന് ആണ് പൊങ്കാല നിവേദിക്കുന്നത്.

ആദ്യം ക്ഷേത്രതന്ത്രി ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തിക്ക് കൈമാറും. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലും വലിയ തിടപ്പള്ളിയിലെ അടുപ്പിലും തീ പകരും. പിന്നീട് സഹമേല്‍ശാന്തിക്ക് ദീപം കൈമാറി അദ്ദേഹമാണ് ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പില്‍ തീപകരുന്നത്. ഇതിൽ നിന്നാണ് പൊങ്കാലയിടാൻ എത്തിയ ഭക്തരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീപകരുന്നത്.

പൊങ്കാല ഇടുമ്പോൾ പഞ്ചഭൂതങ്ങൾ സംഗമിക്കുന്നു എന്നാണ് വിശ്വാസം. ഭൂമിയുടെ പ്രതീകമായ മൺകലവും അരിയും മറ്റുള്ള ആകാശം, വായു, ജലം, അഗ്നി എന്നിവയോട് ചേരുന്നതിനാലാണ് ഇതിനെ പഞ്ചഭൂത വിശ്വാസങ്ങളുമായി ചേർക്കുന്നത്.

പൊങ്കാല ഇട്ടാൽ

ആറ്റുകാൽ പൊങ്കാലയിട്ടാല്‍ ജീവിതത്തിലെ ദുഖങ്ങളും ദുരിതങ്ങളും അകലുമെന്നാണ് വിശ്വാസം. ഒൻപത് ദിവസത്തെ ആഘോഷങ്ങളാണ് പൊങ്കാലയുടേയ്ത്. അനുഗ്രഹം നല്കുന്ന ഈ ദിവസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പൊങ്കാല അർപ്പിക്കുന്ന ദിനം തന്നെയാണ്. കാപ്പുകെട്ട്, കുത്തിയോട്ടം, ചൂരൽകുത്ത്, താലപ്പൊലി തുടങ്ങിയവയാണ് പൊങ്കാല മഹോത്സവത്തിലെ പ്രധാന ചടങ്ങുകൾ. ഇത്തവണ കുത്തിയോട്ട നേര്‍ച്ചയ്ക്കായി ഇവിടെ രജിസ്റ്റര്‍ ചെയ്തത് 592 കുട്ടികളാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+