Search
  • Follow NativePlanet
Share
» » ഒറ്റ യാത്രയിൽ ആറ്റുകാൽ ക്ഷേത്രവും ഗുരുവായൂരും.. സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി

ഒറ്റ യാത്രയിൽ ആറ്റുകാൽ ക്ഷേത്രവും ഗുരുവായൂരും.. സൂപ്പർ ഫാസ്റ്റ് സർവീസുമായി കെഎസ്ആർടിസി

കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന തീർത്ഥാടന കേന്ദ്രങ്ങൾ ആണ് ആറ്റുകാൽ ഭഗവതി ക്ഷേത്രവും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും. ഈ രണ്ടിടങ്ങളിലും ഒരിക്കലെങ്കിലും ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കാത്ത വിശ്വാസികൾ ചുരുക്കമായിരിക്കും. എന്നാൽ ഒന്ന് തൃശൂരിലും ആറ്റുകാൽ തിരുവനന്തപുരത്തും കടക്കുന്നതു കൊണ്ട് പാക്കേജിന്‍റെയോ ഗ്രൂപ്പിന്‍റെയോ ഭാഗമല്ലാതെ പോകുമ്പോൾ രണ്ടിടങ്ങളും സന്ദർശിച്ച് മടങ്ങുക എളുപ്പമല്ല.

എന്നാൽ ഗുരുവായൂരും ആറ്റുകാലും ഒറ്റയാത്രയിൽ കണ്ടുമടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആര്‍ടിസി ഒരു സൂപ്പർഫാസ്റ്റ് ബസ് ആരംഭിച്ചിരിക്കുകയാണ്. ആറ്റുകാൽ ക്ഷേത്രനടയിൽ നിന്നും
ഗുരുവായൂരപ്പന്‍റെ സന്നിധിയിലേക്കുള്ള ആദ്യ സർവീസ് കൂടിയാണിത്. ഇതാ വിശദമായ സമയം, ഷെഡ്യൂൾ, സ്റ്റോപ്പുകൾ എന്നിവ വായിക്കാം

Attukal Temple-Guruvayur Super Fast Express For One Day Trip

കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിനാണ് സർവ്വീസ് നടത്തിപ്പിൻറെ ചുമതല. തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം ആലപ്പുഴ , ചേർത്തല , എറണാകുളം,
തൃശ്ശൂർ റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുള്ളതിനാൽ തീർത്ഥാടകർക്ക് ഉപകാരപ്പെടുത്തുവാൻ കഴിയുന്ന ഒരു സർവീസ് ആയിരിക്കുമിത്.

ആറ്റുകാൽ ക്ഷേത്രം- ഗുരുവായൂർ ബസ്

രാത്രി 07:30 ന് ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട്ആറ്റുകാൽ - തിരുവനന്തപുരം - കഴക്കൂട്ടം - ആറ്റിങ്ങൽ - ചാത്തന്നൂർ - കൊല്ലം - കരുനാഗപ്പള്ളി - കായംകുളം - ഹരിപ്പാട് - അമ്പലപ്പുഴ - ആലപ്പുഴ - ചേർത്തല - എറണാകുളം - വൈറ്റില ഹബ് - ആലുവ - അങ്കമാലി - ചാലക്കുടി - പുതുക്കാട് - തൃശൂർ - കുന്നംകുളം -
വഴി പുലർച്ചെ 04:15 ന് ഗുരുവായൂർ എത്തിച്ചേരുന്നു. 8 മണിക്കൂ്ർ 45 മിനിറ്റാണ് യാത്രാ സമയം. ടിക്കറ്റ് നിരക്ക് 395 രൂപ.

07:30 PM - ആറ്റുകാൽ ക്ഷേത്രം
07:55 PM - തിരു: സെൻട്രൽ
08:45 PM - ആറ്റിങ്ങൽ
09:15 PM - ചാത്തന്നൂർ
09:45 PM - കൊല്ലം
10:10 PM - കരുനാഗപ്പള്ളി
10:40 PM - കായംകുളം
11:40 PM - ആലപ്പുഴ
12:10 AM - ചേർത്തല
01:30 AM - എറണാകുളം
01:55 AM - ആലുവാ
03:25 AM - തൃശ്ശൂർ
03:55 AM - കുന്നംകുളം
04:15 AM - ഗുരുവായൂർ.

ഗുരുവായൂർ- ആറ്റുകാൽക്ഷേത്രം

ഗുരുവായൂരിൽ നിന്നും നിന്നും ഉച്ചയ്ക്ക് 01:15ന് ആറ്റുകാലിലേക്കുള്ള ബസ് ആരംഭിക്കും. രാത്രി 10.40ന് ബസ് ആറ്റുകാലില്‍ എത്തും.
ഗുരുവായൂർ - കുന്നംകുളം - തൃശൂർ - പുതുക്കാട് - ചാലക്കുടി - അങ്കമാലി - ആലുവ - എറണാകുളം - വൈറ്റില ഹബ് - ചേർത്തല - ആലപ്പുഴ - അമ്പലപ്പുഴ - ഹരിപ്പാട് - കായംകുളം - കരുനാഗപ്പള്ളി - കൊല്ലം - ചാത്തന്നൂർ - ആറ്റിങ്ങൽ - കഴക്കൂട്ടം - തിരുവനന്തപുരം - ആറ്റുകാൽ വഴിയാണ് യാത്ര. 9 മണിക്കൂർ 25 മിനിറ്റ് യാത്രാ സമയം. ടിക്കറ്റ് നിരക്ക് 395 രൂപ.

01:15 PM - ഗുരുവായൂർ
01:35 PM - കുന്നംകുളം
02:20 PM - തൃശ്ശൂർ
02:45 PM - പുതുക്കാട്
03:10 PM - ചാലക്കുടി
03:30 PM - അങ്കമാലി
03:55 PM - ആലുവാ
04:25 PM - വൈറ്റില
05:40 PM - ചേർത്തല
06:20 PM - ആലപ്പുഴ
06:45 PM - അമ്പലപ്പുഴ
07:35 PM - കായംകുളം
08:40 PM - കൊല്ലം
10:30 PM - തിരുവനന്തപുരം
10:40 PM - ആറ്റുകാൽ ക്ഷേത്രം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+