ചർച്ചകളെല്ലാം അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചാണ്. ശ്രീരാമ ജന്മഭൂമിയിൽ ശ്രീരാമനായി ഉയരുന്ന ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള ദിവസങ്ങൾ എണ്ണിയുള്ള കാത്തിരിപ്പാണിപ്പോൾ. നിർമ്മാണത്തിലെ ഒരത്ഭുതമായി ഉയര്‍ന്നിരിക്കുന്ന രാമ ക്ഷേത്രത്തിൽ ഒരു ദർശനം കിട്ടാൻ പ്രാർത്ഥിക്കാത്ത വിശ്വാസികൾ കാണില്ല. ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം 24 മുതൽ ക്ഷേത്രം പൊതുജനങ്ങൾക്ക് ദർശനത്തിനായി തുറന്നു തരും. ഇപ്പോഴിതാ അയോധ്യ ക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കായി വാർഷിക സൗജന്യ ട്രെയിൻ യാത്രാ സൗകര്യം വരിയാണ്.
അയോധ്യ രാമ ക്ഷേത്രം ഉൾപ്പെടെയുള്ള തീർത്ഥാടന സ്ഥാനങ്ങൾ കണ്ട് തിരികെ വരുന്ന വിധത്തിൽ ആയിരിക്കും ഈ യാത്ര ക്രമീകരിക്കുക. 20,000 പേർക്ക് ട്രെയിൻ വഴി അയോധ്യയിലേക്കുള്ള സൗജന്യ വാർഷിക തീർത്ഥാടനം ആണ് ഇത്. ഛത്തീസ്ഗഢ് സര്‍ക്കാർ ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. . ജനുവരി 10ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഔദ്യോഗികമായി അംഗീകരിച്ചത്.

18 നും 75 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്കാവും ഈ യാത്രയില്‍ പങ്കെടുക്കാനുള്ള യോഗ്യത. എന്നിരുന്നാലും മെഡിക്കലി ഫിറ്റ് ആയിട്ടുള്ള 55 വയസ്സിന് മുകളിലുള്ളവര്‍ക്കായിരിക്കും ആദ്യ പരിഗണന.
റായ്പൂർ, ദുർഗ്, റായ്ഗഡ്, അംബികാപൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് ഈ തീർത്ഥയാത്രതിൽ പങ്കെടുക്കാം. 900 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പ്രത്യേക ട്രെയിൻ തീർഥാടകരെ അയോധ്യയിലേക്ക് കൊണ്ടുപോകുക . യാത്രാമധ്യേ, പങ്കെടുക്കുന്നവർ വാരണാസിയിൽ ഒരു രാത്രി തങ്ങുകയും കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുകയും പ്രസിദ്ധമായ ഗംഗാ ആരതിയിൽ പങ്കെടുക്കുകയും ചെയ്യുനുള്ള അവസരവും ഉണ്ടായിരിക്കും.
തിരഞ്ഞെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ഓരോ ജില്ലയിലും കളക്ടറുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിക്കും. സംസ്ഥാന ടൂറിസം വകുപ്പിൽ നിന്ന് ആവശ്യമായ ബജറ്റ് വിഹിതം ഉപയോഗിച്ച് ഛത്തീസ്ഗഡ് ടൂറിസം ബോർഡ് പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നൽകും എന്നാണ് റിപ്പോർട്ട്. പ്രതിവാര പ്രത്യേക തീവണ്ടിയുടെ ക്രമീകരണം ഉൾക്കൊള്ളുന്ന ഈ സംരംഭം നടപ്പിലാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐആർസിടിസി) ഒരു ധാരണാപത്രം ഒപ്പുവെക്കുമെന്നും വാർത്തയിൽ പറയുന്നു.
അയോധ്യാ രാമക്ഷേത്രം
ശ്രീ രാമജന്മ ഭൂമിയിൽ നിർമ്മിക്കുന്ന ശ്രീ രാമ ക്ഷേത്രത്തിൽ ജനുവരി 22 തിങ്കളാഴ്ചയാണ് പ്രതിഷ്ഠാ ചടങ്ങ്. മൂന്നു നിലകളിൽ 380 അടി നീളത്തിലും 161 അടി ഉയരത്തിലും 250 അടി വീതിയിലുമാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൂടാതെആകെ 392 തൂണുകളും 44 വാതിലുകളും രാമ ക്ഷേത്രത്തിനുണ്ട്.സൂര്യദേവന്‍, ഭഗവതി, ഗണപതി, ശിവന്‍ എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന നാല് ക്ഷേത്രങ്ങളും ക്ഷേത്രത്തിന്റെ നാലു മൂലകളിലായി കാണാം . ഭൂകമ്പത്തെ ചെറുക്കുന്ന തരത്തിലാണ് അയോധ്യാ രാമക്ഷേത്രത്തിന്‍റെ നിർമ്മാണം. . 51 ഇഞ്ച് ഉയരവും 1.5 ടണ്‍ ഭാരവുമുള്ള ശ്രീരാമവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












