അയോധ്യ രാമ ക്ഷേത്രം പ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള ഒരുക്കത്തിലാണ് രാജ്യം. ക്ഷേത്ര നിർമ്മാണം മുതൽ ചെലവും ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങളുകളിൽ വിളിക്കപ്പെട്ട അതിഥികളുടെ ലിസ്റ്റും അടക്കമുള്ള കാര്യങ്ങൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. ജനുവരി 22 തിങ്കളാഴ്ചയാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. ചടങ്ങുകൾക്കായി അയോധ്യ നഗരം ഒരുങ്ങിക്കഴിഞ്ഞു.
ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്. പരമ്പരാഗത നാഗര ശൈലിയിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം ജനുവരി 24 മുതൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കും. ഇതാ അയോധ്യ രാമ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

അയോധ്യ രാമക്ഷേത്രം
അയോധ്യ രാമക്ഷേത്രത്തിന് മൂന്ന് നിലകളാണുള്ളത്. 380 അടി നീളവും 161 അടി ഉയരവും 250 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്. ഓരോ നിലയ്ക്കും 20 അടി വീതമാണ് ഉയരം. മൂന്നു നിലകളിലുമായി ആകെ 392 തൂണുകളും 44 വാതിലുകളും രാമ ക്ഷേത്രത്തിനുണ്ട്. ഇത് കൂടാതെ അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിനുണ്ട്. നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർഥനാ മണ്ഡപം, കീർത്തൻ മണ്ഡപം എന്നിവയാണവ.
ക്ഷേത്രത്തിന്‍റെ പ്രധാന ശ്രീകോവിലിൽ ശ്രീരാമന്‍റെ ബാലരൂപത്തിലുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കുക. ശ്രീറാം ലല്ലയുടെ വിഗ്രഹം എന്നാണ് ഇതിനെ പറയുന്നത്. ഇത് കൂടാതെ ക്ഷേത്രത്തിന്‍റെ ഒന്നാം നിലയില്‍ ശ്രീരാം ദര്‍ബാറും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ക്ഷേത്രത്തിന് ചുറ്റുമായി വലിയ മതിലും പൂർത്തിയാക്കിയിട്ടുണ്ട്. 732 മീറ്റര്‍ നീളവും 14 അടി വീതിയുമുള്ള ദീര്‍ഘചതുരാകൃതിയിലാണ് ഈ മതിലുള്ളത്. ക്ഷേത്രത്തിന്‍റെ നാല് മൂലകളിലും നാല് ക്ഷേത്രങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഈ ക്ഷേത്രങ്ങൾ സൂര്യദേവന്‍, ഭഗവതി, ഗണപതി, ശിവന്‍ എന്നിവർക്കായാണ് സമർപ്പിച്ചിരിക്കുന്നത്.
നിർമ്മാണത്തിൽ ഒരിടത്തും ഇരുമ്പ് ഉപയോഗിക്കാത്ത രീതിയാണ് നാഗര വാസ്തുവിദ്യാ ശൈലിയിൽ പിന്തുടരുന്നത്. ഉത്തരേന്ത്യയിലെ ഹിന്ദുമതത്തിന്റെ മൂന്ന് വാസ്തുവിദ്യാ ശൈലികളിൽ ഒന്നായ നാഗര ശൈലി വിന്ധ്യയ്ക്കും ഹിമാലയത്തിനും ഇടയിലുള്ള പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഖജുരാഹോ ക്ഷേത്രം, സോമനാഥ് ക്ഷേത്രം, കൊണാർക്കിലെ സൂര്യക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഈ ശൈലി കാണാം. ഭൂകമ്പത്തെ ചെറുക്കുന്ന തരത്തിലാണ് ഇിന്റെ നിർമ്മാണം.
ക്ഷേത്രത്തിനോട് ചേര്ന്നു തന്നെ പുരാതനമായ ഒരു കിണറ്‍ കാണാം. സീതാ കൂപ്പ് എന്നാണിതിന്റെറെ പേര്. വളരെ പണ്ട് മുതൽ തന്നെ ഈ കിണർ ഇവിടെയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് അന്നപൂര്‍ണദേവിയുടെ ക്ഷേത്രവും തെക്ക് ഭാഗത്ത് ഹനുമാന്റെ ക്ഷേത്രവും കാണാം.
ശ്രീരാമന്റെ സഹോദരങ്ങളുടേയും സീത, ഹനുമാൻ എന്നിവരുടേയും വിഗ്രഹങ്ങൾ ക്ഷേത്രത്തിന്റെ ഒന്നാം നിലയിൽ സ്ഥാപിക്കും.
ഇത് കൂടാതെ മഹർഷിമാരായ വാൽമീകി, വസിഷ്ഠ, വിശ്വാമിത്ര, അഗസ്ത്യ, നിഷാദ് രാജ്, മാതാ ശബരി, ദേവി അഹല്യ എന്നിവരുടെ ക്ഷേത്രങ്ങളും രാമക്ഷേത്ര സമുച്ചയത്തിൽ നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ കഴിഞ്ഞ 300 വർഷത്തിനിടെ ഉത്തരേന്ത്യയിൽ ഇത്തരമൊരു ക്ഷേത്രം നിർമ്മിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
അയോധ്യാ രാമക്ഷേത്രം രാമവിഗ്രഹം
ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ ഒമ്പതാം തിഥിയായ രാമനവമിയിൽ സൂര്യപ്രകാശം കൃത്യമായി ശ്രീരാമന്റെ വിഗ്രഹത്തിൽ പതിക്കുന്ന തരത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
അയോധ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന രാമവിഗ്രഹത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. 51 ഇഞ്ച് ഉയരവും 1.5 ടണ്‍ ഭാരവുമുള്ള ശ്രീരാമവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കുക.
അയോധ്യാ രാമക്ഷേത്രം പ്രാണപ്രതിഷ്ഠാ ചടങ്ങ്
അയോധ്യാ രാമക്ഷേത്രത്തിൽ. ജനുവരി 16 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കും. ജനുവരി 18 ന് ശ്രീരാമനെ ശ്രീകോവിലിലെ സിംഹാസനത്തിൽ പ്രതിഷ്ഠിക്കും. ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ്. ശ്രീരാമന്റെ വലിയ വിഗ്രഹം അന്നേ ദിവസമായിരിക്കും പ്രതിഷ്ഠിക്കുക. ജനുവരി 22ന് പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാകും പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30:32 വരെയാണ് ചടങ്ങിന്റെ മുഹൂർത്തം..
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












