വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇടകലർന്ന അയോധ്യ. രാമായണത്തിലെ പല സംഭവങ്ങള്‍ക്കും സാക്ഷിയായ ഇടം.. രാമജന്മഭൂമിയിലെ അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ക്ഷേത്രം.കാലത്തിനു സാക്ഷിയായി ഇന്നും മൗനമായി ഒഴുകുന്ന സരയൂ നദി. ഇങ്ങനെ കാലഘട്ടങ്ങൾ പിറകിലേക്ക് നിങ്ങൾക്ക് സഞ്ചരിക്കണോ. ആത്മീയ യാത്രികർക്കും പുതിയ സ്ഥലങ്ങൾ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി കാത്തിരിക്കുന്നവർക്കും വേണ്ടി കിടിലൻ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ഐആർസിടിസി.
അയോധ്യയെന്ന പുണ്യഭൂമിയുടെ കഥകളിലേക്കും വിശ്വാസങ്ങളിലേക്കും കടന്നു ചെല്ലുവാൻ ആഗ്രഹിക്കുന്നവർക്കായി ഈ ഡിസംബർ മാസത്തിലെ ഐആർസിടിസി അയോധ്യ യാത്ര പോകുന്നത്. അയോധ്യ മാത്രമല്ല, വാരണാസിയും പ്രയാഗ്രാജും കണ്ടു വരുന്ന, ചരിത്രപ്രേമികൾക്കും ആത്മീയാന്വേഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന യാത്രയാണ് ഇത്. ഡിസംബർ മാസത്തിലെ അവധി ദിവസങ്ങളിൽ പോയി വരുന്നതിനാൽ പ്രത്യേകിച്ച് ലീവ് വേറെ കണ്ടുപിടിക്കുകയും വേണ്ട.

നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്ന അയോധ്യാ പാക്കേജ് കൊച്ചിയിൽ നിന്നാണ് പുറപ്പെടുന്നത്. അയോധ്യ - വാരണാസി - പ്രയാഗ് രാജ് എക്സ് കൊച്ചി എന്ന യാത്ര ഡിസംബർ 27ന് ആരംഭിക്കും. ഈ മൂന്നിടങ്ങളിലെയും പ്രധാന ക്ഷേത്രങ്ങൾ, മറ്റ് ആരാധനാലയങ്ങൾ, നദികൾ, പ്രധാന കാഴ്ചകൾ തുടങ്ങിയവയെല്ലാം ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സമഗ്രമായ ഒരു യാത്രയെന്ന് ഇതിനെ വിശേഷിപ്പിക്കാം.
അയോധ്യ ശ്രീരാമക്ഷേത്രം, ഹനുമാൻ ക്ഷേത്രം, സരയൂ നദി, കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, അന്നപൂർണ ക്ഷേത്രം, ഗംഗ ആരതി, സാർനാഥ് ബുദ്ധക്ഷേത്രം, പ്രയാഗ് രാജ്, ത്രിവേണി സംഗമം എന്നിങ്ങനെ ഉത്തർപ്രദേശ് യാത്രയിൽ വിട്ടുപോകരുതാത്ത കാഴ്ചകളെല്ലാം ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗംഗാ നദീതീരത്തെ ഏറ്റവും മനോഹര ആരാധനകളിലൊന്നായ ഗംഗ ആരതി കാണാനും ഈ യാത്രയൽ അവസരമുണ്ട്.
കുറഞ്ഞ ചെലവിൽ പോയി വരാം എന്നതും താമസവും വിമാനയാത്രയും ഭക്ഷണവും എസി വാഹനത്തിൽ ഓരോ ഇടങ്ങളിലേക്കുമുള്ള യാത്രയുംട്രാവൽ ഇൻഷുറൻസ്, ടൂർ കോർഡിനേറ്ററുടെ സാന്നിധ്യം തുടങ്ങിയവ ഈ യാത്രാ പാക്കേജിൽ ഉൾപ്പെടുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











