Search
  • Follow NativePlanet
Share
» »പാറക്കെട്ടിലെ അയ്യമ്പാറ! അധികമാരും എത്താത്ത ഇടം, കോട്ടയം യാത്ര വ്യത്യസ്തമാക്കുന്ന ഓഫ്ബീറ്റ് സ്ഥലം

പാറക്കെട്ടിലെ അയ്യമ്പാറ! അധികമാരും എത്താത്ത ഇടം, കോട്ടയം യാത്ര വ്യത്യസ്തമാക്കുന്ന ഓഫ്ബീറ്റ് സ്ഥലം

അയ്യമ്പാറ .. ബഹളങ്ങളൊന്നുമില്ലാതെ, പ്രകൃതിയുടെ ശാന്തതയും നിശബ്ദതയും ഒപ്പം അതിമനോഹരമായ കാഴ്ചകളും ആസ്വദിച്ച് സമയം ചിലവഴിക്കുവാൻ പറ്റിയ കോട്ടയത്തെ ഇടം. സമീപപട്ടണങ്ങളുടെ അകലക്കാഴ്ചയും അപ്രതീക്ഷിതമായി എത്തുന്ന കോടമഞ്ഞും മാത്രമല്ല, ഇരുണ്ടുവരുന്ന കാർമേഘങ്ങൾ കണ്ട് എവിടെയാണ് മഴ പെയ്യുന്നതെന്നു നോക്കി നിൽക്കുവാൻ തോന്നിപ്പിക്കുന്ന ഭംഗിയും ചേരുന്ന അയ്യമ്പാറ. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇവിടം പ്രാദേശിക സഞ്ചാരികൾക്കിടയിൽ ഏറെ പ്രസിദ്ധമായ സ്ഥലമാണ്.

വൈകുന്നേരങ്ങളും ഒഴിവുദിവസങ്ങളും ആസ്വദിക്കുവാൻ നിരവധി പേരെത്തുന്ന ഇവിടെ എന്താണ് കാഴ്ചയെന്നല്ലേ? ഇരുന്നു കാണാനല്ല, നടന്നു കാണുവാനുള്ള കാഴ്ചയാണ് അയ്യമ്പാറയിലേത്. പേരിലെ പാറ പോലെതന്നെ കണ്ണെത്തുന്നിടത്തെല്ലാം ഇവിടെ പാറയാണ്. വിശാലമായി കിടക്കുന്ന കറുത്ത പാറയാണ് ഇവിടെയുള്ളത്. ഏകദേശം 40 ഏക്കർ വിസ്തൃതിയിൽ കിടക്കുന്ന പാറക്കൂട്ടങ്ങളിലൂടെ നടന്ന് നടന്ന് കാണാം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തിലുള്ള ഇവിടെ നിന്നാൽ കാടും താഴ്വരകളിലെ കാഴ്ചകളും കൺമുന്നിലെത്തും.

Ayyampara Hills In Thalanadu, Kottayam

ഈരാറ്റുപേട്ടയിയിൽ നിന്നും 11 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന അയ്യമ്പാറയിൽ കയറിച്ചെല്ലുന്ന ഭാഗം ഒഴികെ ബാക്കി മൂന്നു വശങ്ങളിലും അഗാധമായ കൊക്കയാണ്. റോഡ‍ിൽ നിന്നും നേരെ പാറക്കൂട്ടത്തിലേക്ക് കടക്കാം. പിന്നെ നടക്കുന്നതെല്ലാം പാറയുടെ മുകളിലൂടെയാണ്. മുന്നോട്ടും വശങ്ങളിലേക്കും കുറേയധികം നടക്കാം. ചില ഇടങ്ങളിൽ പാറയിൽ വെള്ളം കെട്ടിക്കിടക്കുന്നതും കാണാം. താഴെ അഗാധമായ ഗർത്തം ആയതിനാൽ താഴേയ്ക്ക് നടക്കുമ്പോൾ ശ്രദ്ധിക്കണം. പായൽ കെട്ടിക്കിടക്കുന്ന പാറകളിൽ ചവിട്ടാതിരിക്കുവാനും നോക്കാം.

വൈകുന്നേരങ്ങളിൽ വരാം

ചൂട് അധികമില്ലാത്തെ രാവിലെയും വൈകുന്നേരവും ഇവിടേക്ക് വരാം. സൂര്യോദയ-സൂര്യസ്തമയ കാഴ്ചകൾക്കും അയ്യമ്പാറ പ്രസിദ്ധമാണ്. വൈകുന്നേരങ്ങളിലാണ് ആളുകൾ കൂടുതലും ഇവിടേക്ക് വരുന്നത്. കനത്ത വേനലിൽ പാറക്കെട്ടിൽ വലിയ ചൂട് ആയിരിക്കുമെന്നതിനാൽ അധികമാരും ആ സമയത്ത് എത്തില്ല. എന്നിരുന്നാലും വൈകുന്നേരങ്ങളിൽ ഇവിടെ വന്നിരിക്കുന്നത് നല്ല ഒരനുഭവമാണ്. തണുത്ത കാറ്റേറ്റ്, വെറുതേയിരിക്കുവാന്‍ ഇതിലും മികച്ച ഒരിടം സമീപത്തില്ല! മഴക്കാലങ്ങളിലെ വൈകുന്നേരങ്ങളിലും ഇവിടെ സഞ്ചാരികളെത്തുന്നു.

 Erattupetta to Ayyampara

അയ്യമ്പാറയെചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുണ്ട്. പണ്ടുകാലത്ത് ഇവിടം വലിയ വനമായിരുന്നുവെന്നും വനവാസക്കാലത്ത് പാണ്ഡവർ ഇതുവഴിവരികയും ഇവിടെ ആരാധന നടത്തുകയും ചെയ്തിട്ടുണ്ടത്രെ. പാണ്ഡവർ പ്രതിഷ്ഠിച്ചതെന്നു കരുതുന്ന അയ്യപ്പ വിഗ്രഹവും ചെറിയൊരു ക്ഷേത്രവും ഇവിടെ കാണാം. മാത്രമല്ല, ഇവിടെ പാറയിലെ ഒരു കുഴി ഭീമന്‍റെ കാല് പതിഞ്ഞ പാട് ആണെന്നാണ് വിശ്വാസം. ചെറിയൊഗു ഗുഹയും അയ്യമ്പാറയിൽ കാണാം.

വെറുതേ വന്നിരിക്കാം എന്നതിനൊപ്പം ഇവിടെ നിന്നാൽ കാണുന്ന കാഴ്ചകളും രസമുള്ളതാണ്. സമീപ ഗ്രാമങ്ങളുടെയും ഈരാറ്റുപേട്ടയുടെയും ഒക്കെ അവ്യക്തമെങ്കിലും ഭംഗിയുള്ള ദൂരക്കാഴ്ച ഇവിടെയുണ്ട്. അതിനൊപ്പം മേഘങ്ങളുടെ മനോഹരമായ കാഴ്ചയും ഇവിടെ കാണാം. തെളിഞ്ഞ കാലാവസ്ഥയിലാണ് അകലക്കാഴ്ചകൾ ആസ്വദിക്കുവാൻ സാധിക്കുക. ചില സമയങ്ങളിൽ പ്രസിദ്ധമായ ഇല്ലിക്കൽ കല്ലിന്റെ ദൃശ്യങ്ങളും ഇവിടെ നിന്നാൽ കാണാം. പാറക്കൂട്ടത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന മരങ്ങളുടെ ചുവട്ടിലിരുന്ന് ഇവിടെ സമയം ചിലവഴിക്കാം.

പ്രദേശവാസികൾ കൂടുതലും ചൂട് കുറയുന്ന വൈകുന്നേരമാണ് ഇവിടേക്ക് വരുന്നത്. ഐസ്ക്രീമും ചെറിയ പലഹാരങ്ങളും ലഭിക്കുന്ന ചെറിയൊരു കടയും ഇവിടെയുണ്ട്. ഫോട്ടോ ഷൂട്ടിന് വേണ്ടിയും ആളുകൾ ഇവിടെയെത്തുന്നു. ഇവിടെ പ്രവേശനം സൗജന്യമാണ്.

അയ്യമ്പാറയില്‍ എത്തിച്ചേരുവാൻ- How to Reach Ayyampara

ഈരാറ്റുപേട്ടയിൽ നിന്ന് തീക്കോയി വഴി തലനാട്- മൂന്നിലവ് റോഡിലൂടെ അയ്യമ്പാറയിലേക്ക് 6 കിലോമീറ്റർ ദൂരമാണുള്ളത്. കളത്തൂക്കടവ്-മൂന്നിലവ്-തലനാട് റോഡ് വഴിയും അയ്യമ്പാറയിലെത്താം. ഈരാറ്റുപേട്ടയിൽ നിന്നും ഇവിടേക്ക് കെ എസ് ആർ ടി സി ബസ് ഉണ്ട്. കോട്ടയത്തു നിന്ന് വരുമ്പോൾ അയ്യമ്പാറയിലേക്ക് 48.3 കിലോമീറ്റർ ആണ് ദൂരം.

illikkalkallu

ഇല്ലിക്കൽകല്ല്

അയ്യമ്പാറയിൽ നിന്നാൽ കാണുന്ന ഇല്ലിക്കൽ കല്ല് കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. സാഹസികതയും പ്രകൃതിഭംഗിയും കൃത്യമായ അളവിൽ ചേർന്നിരിക്കുന്ന ഇവിടം തിരക്കുള്ള വിനോദസഞ്ചാര കേന്ദ്രമാണ്. കോട്ടയം-വാഗമൺ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഇവിടെ വലിയ മൂന്ന് കല്ലുകളാണ് കാണുവാനുള്ളത്. കുരിശിട്ട കല്ല്‌, കുടക്കല്ല്, കൂനന്‍ കല്ല്‌ എന്നിങ്ങനെയാണ് ഇവയുടെ പേര്. കോടമഞ്ഞ് പൊതിഞ്ഞു നിൽക്കുന്ന പാറക്കെട്ടും അതിന്‍റെ പശ്ചാത്തലത്തിലെ പച്ചപ്പും കാടുമാണ് ഇവിടുത്തെ ആകർഷണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+