ഗുരുവായൂരില്‍ നിന്ന്
തൃശൂര്‍ ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് ചേറ്റുവ. ഗുരുവായൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ചേറ്റുവ കായല്‍ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Kuttix at English Wikipedia
എത്തിച്ചേരാന്‍
ഗുരുവായൂരില്‍ നിന്ന് ചാവക്കാടേക്ക് വന്ന്, അവിടെ നിന്ന് ദേശീയ പാത 17 ലൂടെ തെക്കോട്ട് ഒരു 15 മിനുറ്റ് യാത്ര ചെയ്താല്‍ ചേറ്റുവ കായലിന് സമീപത്ത് എത്തിച്ചേരാം.
Photo Courtesy: Joseph Lazer
താമസിക്കാന്‍
ചേറ്റുവയില്‍ എത്തുന്നവര്‍ക്ക് ഗുരുവായൂരില്‍ തങ്ങുന്നതാണ് ഏറ്റവും നല്ലത്. ഗുരുവായൂരില്‍ താമസിക്കാന്‍ പറ്റിയ മികച്ച ഹോട്ടലുകള്‍ ഉണ്ട്. ഗുരുവായൂരിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം.
Photo Courtesy: RanjithSiji
ചേറ്റുവ കായലിനേക്കുറിച്ച്
തൃശൂര്‍ ജില്ലയിലെ ചാവക്കാട് നഗരത്തിന് സമീപത്തായാണ് ചേറ്റുവ കായല്‍ സ്ഥിതി ചെയ്യുന്നത്. ചാവക്കാട് നഗരത്തില്‍ നിന്ന് ദേശീയ പാത 17ലൂടെ ഏകദേശം അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചേറ്റുവ കായലില്‍ എത്തിച്ചേരാം. പ്രാചീന കാലത്തെ ഒരു തുറമുഖം കൂടിയായിരുന്നു ചേറ്റുവ. ചേറ്റുവകായലും അറബിക്കടലും സംഗമിക്കുന്ന അഴിമുഖവും സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്.
Photo Courtesy: Challiyan at Malayalam Wikipedia
ഹൗസ്‌ബോട്ട് യാത്ര
ചേറ്റുവ കായലിലെ വേട്ടക്കെഹരന്‍ കടവില്‍ നിന്നാണ് ഹൗസ് ബോട്ട് യാത്ര ആരംഭിക്കുന്നത്. ഗുരുവായൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള തൊയക്കാവ് ഗ്രാമത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തൃശൂരില്‍ നിന്ന് 21 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.
Photo Courtesy: Satheesan.vn
കായല്‍ക്കാഴ്ചകള്‍
ഹൗസ് ബോട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ കാണാവുന്ന കായല്‍ കാഴ്ചകളില്‍ ഒന്ന് കണ്ടല്‍ക്കാടുകളുടെ സുന്ദരമായ ഭംഗിയാണ്. കായല്‍ തീരത്ത് നിറയെ കണ്ടല്‍ക്കാടുകള്‍ ഉണ്ട്. കയ്യില്‍ ഒരു ബൈനോക്കുലര്‍ കരുതിയാല്‍ കണ്ടാല്‍ക്കാടുകളില്‍ ചേക്കാറുന്ന സുന്ദരമായ പക്ഷികളെ കാണാന്‍ കഴിയും.
Photo Courtesy: Hindrik
കായല്‍ ഉപജീവനം
കായലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍, കയര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവര്‍, ഞണ്ടിനെ പിടിക്കുന്നവര്‍ അങ്ങനെ നിരവധി കാഴ്ചകാണ് കായല്‍ പരിസരത്ത് നിങ്ങള്‍ക്ക് കാണാനാവുന്നത്.
Photo Courtesy: Karipparasunil at Malayalam Wikipedia
പാക്കേജുകൾ
മൂന്ന് മണിക്കൂർ ഹൗസ് ബോട്ട് യാത്രയ്ക്ക് 3500 രൂപ മുതലുള്ള പാക്കേജുകൾ ഇവിടുത്തെ പല ഹൗസ് ബോട്ട് ഓപ്പറേറ്റമാർ നൽകുന്നുണ്ട്. ചില ഹൗസ് ബോട്ടുകളിൽ ഭക്ഷണം അടക്കമാണ് പാക്കേജ്.
Photo Courtesy: Babug.
മറ്റു കാഴ്ചകൾ
വില്ല്യം ഫോർട്ട് എന്ന കോട്ടയുടെ അവശിഷ്ടങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ചകളിൽ ഒന്ന്. ചേറ്റുവ ബംഗ്ളാവ്, രാജാ ദ്വീപ്, ചേറ്റുവ ഹാർബർ എന്നിവയും ഇവിടുത്തെ കാഴ്ചകളാണ്.
Photo Courtesy: Joseph Lazer
കോട്ടയേക്കുറിച്ച്
കൊച്ചി രാജാവിന്റെ അനുമതിയോടെ ഡച്ചുകാർ 1714ൽ പണികഴിപ്പിച്ച കോട്ടയാണ് വില്ല്യം കോട്ട. എന്നാൽ പിന്നീട് കോഴിക്കോട്ടെ സാമൂതിരി രാജാവും ടിപ്പു സുൽത്താനും ഈ കോട്ട പിടിച്ചടക്കുകയായിരുന്നു. ടിപ്പുവിന്റെ കോട്ട എന്നാണ് പ്രാദേശികമായി ഈ കോട്ട അറിയപ്പെടുന്നത്.
Photo Courtesy: Drajay1976
കോട്ടയുടെ പ്രത്യേകതകൾ
2010ൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ഈ കോട്ടയുടെ നിർമ്മാണത്തിൽ ചില പ്രത്യേകതകോളെക്കേയുണ്ട്. തേക്കിൻതടികൾ ഉപയോഗിച്ചാണ് കോട്ടയുടെ ഫൗണ്ടേഷൻ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കോട്ടയ്ക്ക് ചുറ്റും തോടുപോലെ വെള്ളം ഒഴുകുന്ന ഒരു കിടങ്ങും നിർമ്മിച്ചിട്ടുണ്ട്.
Photo Courtesy: Challiyan