Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്രയിൽ പൈസ മുടക്കേണ്ട! സ്കൈ വാക്ക് മുതൽ പഅധികമാരും പോകാത്ത ജർക്കബന്ദി ഫോറസ്റ്റ് വരെ.. ഇതൊക്കെയല്ലേ

ബാംഗ്ലൂർ യാത്രയിൽ പൈസ മുടക്കേണ്ട! സ്കൈ വാക്ക് മുതൽ പഅധികമാരും പോകാത്ത ജർക്കബന്ദി ഫോറസ്റ്റ് വരെ.. ഇതൊക്കെയല്ലേ

അത്യാവശ്യം ചെലവുള്ള നഗരമാണ് ബെംഗളൂരു. കുടിക്കാനുള്ള വെള്ളം മുതൽ ടാക്സി, ഭക്ഷണം, ബസ്, എന്നിങ്ങനെ തൊടുന്നതിനെല്ലാം എന്തെങ്കിലും ഒക്കെ ചെലവ് കാണും. അതുകൊണ്ടു തന്നെ അമിതമായ ചെലവില്ലാതെ യാത്രകൾ പോകാൻ വഴിയുണ്ടോ എന്ന് ഇവിടെ നിൽക്കുമ്പോൾ പലരും തിരയാറുണ്ട്. എംജി റോഡിലൂടെയുള്ള നടപ്പും കബ്ബൺ പാർക്ക് സന്ദർശനവും ക്ഷേത്രങ്ങളിലേക്കുള്ള യാത്രയും വിൻഡോ ഷോപ്പിങ്ങുമല്ലാതെ ഇവിടെ ഫ്രീയായി കാഴ്ചകൾ കണ്ടവർ ചുരുക്കമായിരിക്കും.

എന്നാൽ, ബാംഗ്ലൂരിന്‍റെ കിടിലൻ ഓഫ്ബീറ്റ് കാഴ്ചകൾ ചെലവില്ലാതെ കണ്ടുവരാൻ പറ്റിയാലോ.. അതിനുള്ള വഴികളാണ് മലയാളം നേറ്റീപ് പ്ലാനറ്റ് ഇന്നു പരിചയപ്പെടുത്തുന്നത്. ബാംഗ്ലൂരില്‍ നിങ്ങള്‍ക്ക് അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും പിന്നെ വെറുതേയിരിക്കുമ്പോഴും സുഹൃത്തുക്കൾക്കൊപ്പം പോകുവാനും പറ്റിയ, സൗജന്യമായി കണ്ടുവരാവുന്ന സ്ഥലങ്ങൾ പരിചയപ്പെടാം.

5 Offbeat Things You Can Do In Bangalore For Free Including Sky Walk

മല്ലേശ്വരം

മല്ലേശ്വരമോ, ഇവിടെയെന്ത് കാണാനണ് എന്നാവും നിങ്ങളുടെ മനസ്സിൽ ആദ്യം എത്തുന്നത്. ചരിത്രത്തിൽ സമ്പന്നമാണെങ്കിലും കാഴ്ചകളുടെയും അനുഭവങ്ങളുടെയും കാര്യത്തിൽ തീർത്തും അണ്ടർറേറ്റഡ് ആയി കിടക്കുന്ന സ്ഥലമാണ് മല്ലേശ്വരം. ബാംഗ്ലൂരിലെ ഏറ്റവും പഴക്കം ചെന്ന സ്ഥലങ്ങളിലൊന്നായ ഇവിടം നിങ്ങളെ ഉറപ്പായും കാഴ്ചകള് കൊണ്ട് അത്ഭുതപ്പെടുത്തും. ഇവിടുത്തെ ചെറിയ ലൈനുകളിലൂടെയും ഇടവഴികളിലൂടയുമുള്ള യാത്ര മാത്രമേ നിങ്ങള്‍ക്ക് ചെയ്യേണ്ടതുള്ളൂ. ബാക്കി കാഴ്ചകൾ നിങ്ങളെ തേടി വരും.

പഴയ മാർക്കറ്റുകൾ, പുരാതന ക്ഷേത്രങ്ങൾ, കടകൾ, പഴയ സ്റ്റൈലിലുള്ള വീടുകൾ എന്നിങ്ങനെ ഒരു നോട്ടം അധികം നോക്കാനുള്ള കാഴ്ചകൾ ഒത്തിരി ഇവിടെ കാണാം. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം വെറുതേ ഇവിടേക്ക് നടക്കാനിറങ്ങാം. കാഴ്ചകൾ കണ്ടും വർത്തമാനം പറഞ്ഞും മടുക്കുമ്പോൾ കുറച്ച് നേരം ഇരുന്നു വിശ്രമിച്ചുമെല്ലാം ഇവിടുത്തെ സന്ദര്‍ശനം പൂർത്തിയാക്കാം.

5 Offbeat Things You Can Do In Bangalore For Free Including Sky Walk

വസന്തപുര ഹെറിറ്റേജ് വില്ലേജ്

ഇപ്പോൾ കാണുന്നതല്ലാത്ത മറ്റൊരു ബാംഗ്ലൂർ കാണണമെന്ന് തോന്നിയിട്ടുണ്ടോ? അല്ലെങ്കിൽ ഒരു 25 കൊല്ലം മുൻപ് ബാംഗ്ലൂർ എങ്ങനെയായിരുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ?
ബെംഗളൂരുവിന്‍റെ പഴയകാല ഭംഗിയും കാഴ്ചകളും കാണാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ വസന്തപുര ഹെറിറ്റേജ് വില്ലേജ്
സന്ദർശിക്കണം . ബാംഗ്ലൂരിന്‍റെ ചരിത്രവുമായി ചേർന്നു നിൽക്കുന്ന സ്ഥലങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, ഗ്രാമങ്ങൾ, ശാന്തമായ തെരുവുകൾ എന്നിങ്ങനെ നമ്മളെ പഴമയിലേക്ക് കൊണ്ടുപോകുന്ന നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.

ജർക്കബന്ദി ഫോറസ്റ്റ്

വലിയ തിരക്കോ ആൾക്കൂട്ടങ്ങളോ ബഹളങ്ങളോ ഇല്ലാതെ, ഒരിടം കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു പറ്റിയ സ്ഥലമാണ് ജർക്കബന്ദി ഫോറസ്റ്റ്. കാശുചെലവില്ലാതെ ഒരു ഔട്ടിങ്ങും മനോഹരമായ കാഴ്ചകളും ശാന്തതയുമാണ് ഇവിടം നിങ്ങൾക്ക് തരുന്നത്. പണ്ട് മൈസൂർ ഭരണാധികാരികളുടെ കാലത്ത് വേട്ടയാടൽ പ്രദേശമായിന്നുവെങ്കിലും പിന്നീട് ഇവിടം ബ്രിട്ടീഷുകാര്‌ സംരക്ഷ വനമാക്കി മാറ്റി. ഇന്ന് ചെറിയ ട്രെക്കിങ് പാതകൾ, പക്ഷി നിരീക്ഷണ ഇടങ്ങൾ, ഫോട്ടോഗ്രാഫി സ്ഥലങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്.

ഓപ്പൺ എയർ ലൈബ്രറി, കബ്ബൺ പാർക്ക്

ബാംഗ്ലൂരിൽ വെറുതേയിരിക്കുന്ന അവസരങ്ങളില്‍ ഒന്നു റിലാക്സ് ചെയ്യുവാൻ പലരും കബ്ബൺ പാർക്കിലേക്ക് പോകാറുണ്ട്. ബാൽ ഭവൻ പോലെ നിരവധി സ്ഥലങ്ങള് നമുക്ക് പരിചയമുണ്ടെങ്കിലും പലരും എക്സ്പ്ലോർ ചെയ്യാത്ത ഒന്ന് കബ്ബൺ പാർക്കിലെ ഓപ്പൺ എയർ ലൈബ്രറി ആയിരിക്കും. പാർക്കിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ലൈബ്രറി തീർത്തും വ്യത്യസ്തമായ ഒരനുഭവം നിങ്ങൾക്ക് നല്കും. പാർക്കിനുള്ളിലെ അയ്യർ മെമ്മോറിയല്‌ ഹാളിനു സമീപമാണ് ഈ ലൈബ്രറി ഉള്ളത്.

സ്കൈവാക്ക്

എങ്ങനെയാണ് ബെംഗളൂരുവിൽ സൈജന്യമായി സ്കൈ വാക്ക് എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്. ബെംഗളൂരു നഗരത്തിന്‍റ തിരക്കേറിയ ജീവിതം ഒറ്റ ഫ്രെയിമിൽ കാണാൻ പറ്റിയ കുറച്ചിടങ്ങളുണ്ട്. എലവേറ്റഡ വാക്ക്വേ സ്ഥിതി ചെയ്യുന്ന കെ ആർ മാർക്കറ്റ്, രാജാജാി നഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സുരക്ഷിതമായി നഗരത്തിന്‍റെ വിദൂര ദൃശ്യങ്ങൾ ആസ്വദിക്കാം. തിരക്ക്, ആൾക്കൂട്ടം, വണ്ടികൾ, കാനോപ്പിൾ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കാഴ്ചകൾ ഇവിടെ നിന്ന് ആസ്വദിക്കാം. ആകാശത്ത് നിന്നെന്നപോലെ ഉയരത്തിൽ നിന്ന വീക്ഷിക്കാം എന്നതാണ് ഇവിടുത്തെ ആകർഷണം.

ഗാന്ധി ബസാർ

തനി ബെംഗളൂര മാർക്കറ്റുകളും ഭക്ഷണവും ആളുകളെയും ഒക്കെ എക്സ്പ്ലോർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഗാന്ധി ബസാര്‍. പ്രാദേശിക ചെറുകിട കച്ചവടക്കാർ, ക്ഷേത്രം, ഭക്ഷണ ശാലകൾ എന്നിങ്ങനെ ഇവിടെ ഒരുപാട് ഇടങ്ങളുണ്ട്. വെറുതേ കണ്ടുവരാനാണെങ്കിലും ഇവിടം നിങ്ങളെ നിരാശപ്പെടുത്തില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+