Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ ബന്ദ് നാളെ, ബാംഗ്ലൂരിലെത്തിയാലും പേടിക്കേണ്ട! ഈ സർവീസുകൾ ലഭ്യം

ബാംഗ്ലൂർ ബന്ദ് നാളെ, ബാംഗ്ലൂരിലെത്തിയാലും പേടിക്കേണ്ട! ഈ സർവീസുകൾ ലഭ്യം

ബാംഗ്ലൂർ ബന്ദ്: നാളെ, തിങ്കളാഴ്ച ബാംഗ്ലൂരിനെ കാത്തിരിക്കുന്നത് വലിയൊരു പ്രതിസന്ധിയാണ്. സ്കൂളുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും ഉള്ള യാത്രകൾക്ക് സ്വകാര്യ ടാക്സികളെയും ബസുകളെയും ആശ്രയിക്കുന്നവരാണ് നഗരത്തിൽ വസിക്കുന്നവരിൽ ഭൂരിഭാഗവും. ഈ യാത്രകൾക്ക്
വെല്ലുവിളിയാണ് നാളത്തെ ബാംഗ്ലൂർ ബന്ദ് ഉയര്‍ത്തിയിരിക്കുന്നത്.

ഫെഡറേഷൻ ഓഫ് കർണ്ണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻ ആഹ്വാനം ചെയ്ത ബാംഗ്ലൂർ ബന്ദ് നാളെ തിങ്കളാഴ്ച (സെപ്റ്റംബർ 11) നഗരത്തെ നിശ്ചലാക്കുമെന്ന് കാര്യത്തിൽ സംശയമില്ല. സ്വകാര്യ ടാക്സികളും ബസുകളും ഓട്ടോകളും ക്യാബുകളും ഒരുപോലെ പങ്കെടുക്കുന്ന ബന്ദ് ബാംഗ്ലൂരിലെ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കും.

Bangalore Bandh-Services Available

കർണ്ണാടക സർക്കാർ ജൂൺ മാസത്തിൽ പ്രഖ്യാപിച്ച ശക്തി സ്കീമിനെതിരെ പ്രതിഷേധിച്ച് നടത്തുന്ന ബാംഗ്ലൂർ ബന്ദ് ദിവസം യാത്രകൾക്കായി കൂടുതലാളുകളും ഉപയോഗിക്കുന്ന സ്വകാര്യ ടാക്സികൾ, ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ക്യാബ് സര്‍വീസുകൾ തുടങ്ങിയവ ലഭ്യമായിരിക്കില്ല. ചില സ്കൂൾ ബസുകളും ഈ ദിവസം സർവീസ് നടത്തില്ല. ബാംഗ്ലൂരിലെ ഏറ്റവും ചെലവു കുറഞ്ഞതും ജനകീയവുമായ ഓട്ടോകളും ഈ ദിവസം സർവീസ് നടത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

കെംപഗൗഡ വിമാനത്താവളത്തിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ക്യാബുകളും ബന്ദിൽ സഹകരിക്കുന്നുണ്ട്. കൂടാതെ ഐടി കമ്പനികളുമായി സഹകരിച്ച് ക്യാബ് സർവീസ് നടത്തുന്ന കമ്പനികളുടെ സേവനങ്ങളും ഈ ദിവസം ലഭ്യമാകില്ലെന്നാണ് റിപ്പോർട്ട്.

bangalore bus

തിങ്കളാഴ്ച എന്ത് ചെയ്യും?

തിങ്കളാഴ്ച ബാഗ്ലൂരിലെത്തിയാൽ യാത്ര ചെയ്യുവാൻ സാധിക്കില്ലേ എന്നതാണ് പലരുടെയും സംശയം.
ബാംഗ്ലൂരിന്‍റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബെംഗളുരു മെട്രോ മുടക്കമില്ലാതെ സര്‍വീസ് നടത്തും. ബിഎംടിസി ബസുകളുടെ സർവീസുകളിലും മുടക്കമുണ്ടാകില്ല. എയർപോർട്ട് സർവീസ് നടത്തുന്ന വായു വജ്ര സർവീസുകളും ഉണ്ടായിരിക്കും.

ഇത് കൂടാതെ യാത്രകൾ സുഗമമാക്കുന്നതിനായി ബിഎംടിസി, കെഎസ്ആർടിസി ബസുകൾ അധിക സർവീസുകൾ നടത്തണെമന്ന് കർണ്ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നേരത്തെ നിർദ്ദേശം കൊടുത്തിരുന്നു. കേരളത്തിൽ നിന്നും നാളെ ബാംഗ്ലൂരിലെത്തുന്നവർക്ക് സാറ്റലൈറ്റ്, മജസ്റ്റിക്, ശാന്തിനഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ബിഎംടിസി ബസുകളുടെ സേവനം ലഭിക്കും. സാധാരണ യാത്രക്കാർക്ക് സർക്കാർ ബസുകൾ, മെട്രോ എന്നിവയെ ആശ്രയിക്കാം. സ്വകാര്യ വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിനും പ്രശ്നങ്ങളുണ്ടായിരിക്കില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+