ബാംഗ്ലൂർ ബന്ദ്: കാവേരി നദിജല തർക്കത്തെത്തുടർന്ന് ബാംഗ്ലൂരിൽ പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ചേർന്ന് ബാംഗ്ലൂർ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 6.00 മുതൽ വൈകുന്നേരം 6.00 മണി വരെ നീണ്ടു നിൽക്കുന്ന ബാംഗ്ലൂർ ബന്ദിന് വലിയ ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ യാത്രകൾ, സ്കൂളുകൾ തുടങ്ങിയവ ചൊവ്വാഴ്ച തടസ്സപ്പെടും.
ജോലി ചെയ്യുന്നവരെയും പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരെയും സംബന്ധിച്ചെടുത്തോളം വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്. സ്വകാര്യ ബസുകൾ, ആപ്പ് അഗ്രിഗേറ്റഡ് സേവനങ്ങളിലെ ഓട്ടോ റിക്ഷകൾ, ക്യാബുകൾ, ബൈക്കുകൾ തുടങ്ങിയവയുടെ സേവനവും നാളെ ലഭ്യമായേക്കില്ല. എന്നിരുന്നാലും മെട്രോ, കെഎസ്ആർടിസി, ബിഎംടിസി സർവീസുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ഐടി കമ്പനികൾ ജീവനക്കാർക്ക് ചൊവ്വാഴ്ച വീട്ടിലിരുന്നു ജോലി ചെയ്യുവാനുള്ള സൗകര്യവും ഏർപ്പെടുത്തി.

ബാംഗ്ലൂർ ബന്ദിലെ വിമാനത്താവള യാത്ര
സെപ്റ്റംബർ 26 ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ബാംഗ്ലൂർ ബന്ദിൽ ഏറ്റവും പ്രതിസന്ധി നേരിടുവാൻ പോകുന്നത് ബാംഗ്ലൂർ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരികെയും യാത്ര ചെയ്യുന്നവരെയാണ്. മുൻകൂട്ടി ബുക്കിങ് നടത്തിയ യാത്രകളുള്ളവർക്ക് ബന്ദ് മൂലം യാത്ര മാറ്റി വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇങ്ങനെയൊരു സന്ദർഭത്തിൽ യാത്ര നടത്തുന്നത് സുരക്ഷിതമാണോ എന്നാവും കൂടുതലും ആളുകൾക്ക് ആശങ്ക.
വിമാനത്താവളത്തിൽ എങ്ങനെയെത്തും എന്നതു പോലെ തന്നെ വിമാനത്താവളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് എങ്ങനെ പോകും എന്നതും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നു. . വിമാനത്താവളത്തിൽ സമയത്ത് എത്തിച്ചേരാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
വിമാനത്താവളത്തിലേക്ക് പോകുമ്പോൾ
സാധാരണഗതിയിൽ വിമാനത്താവളത്തിലേക്കുള്ള സർവീസുകളെ ബന്ദ് ബാധിക്കാറില്ല. യാത്ര വിമാനത്താവളത്തിലേക്കാണ് എന്നു പറയുമ്പോൾ പ്രശ്നങ്ങളില്ലാതെ കടത്തി വിടുന്ന പതിവും ഉണ്ട്. എന്നിരുന്നാലും മുൻകരുതലുകൾ എടുത്തുമാത്രമേ യാത്ര ചെയ്യാവൂ. ബിഎംടിസി ബാംഗ്ലൂർ വിമാനത്താവളത്തിലേക്ക് നടത്തുന്ന കിയാ വായു വജ്ര സർവീസുകൾ ലഭ്യമാണെങ്കിൽ അതിൽ പോകാം. എന്നിരുന്നാലും പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കാതിരിക്കുകയാവും നല്ലത്. എയർപോര്‍ട്ട് ടാക്സികൾ ലഭിച്ചാലും വഴിയിൽ തടയാനുള്ള സാധ്യത കൂടുതലാണ്.
അതിരാവിലെ പോകാം
രാവിലെ 6.00 മുതൽ വൈകിട്ട് 6.00 വരെ നീണ്ടു നിൽക്കുന്ന ബാംഗ്ലൂർ ബന്ദിൽ എയർപോർട്ടിലേക്കുള്ള യാത്രയിൽ വാഹനം തടയുന്നതു പോലുള്ള പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്.
ഉച്ചയ്ക്ക് മുൻപാണ് നിങ്ങളുടെ വിമാനമെങ്കിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യം നേരത്തെ വിമാനത്താവളത്തിലേക്ക് പോവുക എന്നതാണ്. കുറച്ചധികം നേരം കാത്തിരിക്കേണ്ടി വന്നാലും പ്രശ്നങ്ങളും തടസ്സങ്ങളുമില്ലാതെ എത്തിച്ചേരാം.
സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം
വിമാനത്താവളത്തിലേക്ക് പോകുവാൻ നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ സ്വകാര്യ കാറുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ നിങ്ങളെ എയർപോർട്ടിൽ കൊണ്ടുപോയി വിടാൻ അടുത്ത പരിചയക്കാരോടോ സുഹൃത്തുക്കളോടോ ആവശ്യപ്പെടുകയും ചെയ്യാം. ഈ യാത്രയില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കർണ്ണാടക രജിസ്ട്രേഷനിലുള്ല വാഹനങ്ങളില്‍ പോകാന്‍ ശ്രദ്ധിക്കുക എന്നതാണ്. ഇരുചക്രവാഹനങ്ങളിൽ ഉള്ള വിമാനത്താവള നിർബന്ധമായും ഒഴിവാക്കുക.
ഔട്ടർ റിങ് റോഡ് വഴി പോകാം
പ്രതിഷേധങ്ങളും വഴി തടയലുകളും കൂടുതൽ നടക്കാൻ സാധ്യതയുശ്ശത് പ്രധാന റോഡുകളിലാണ്. എയർപോർട്ട് യാത്ര മെയിൻ റോഡ് ഒഴിവാക്കി പോകുന്നത് ഗുണം ചെയ്യും. വിധാന്‍ സൗധ, സിറ്റി മാർക്കറ്റ്, മജസ്റ്റിക് തുടങ്ങിയ സ്ഥലങ്ങൾ കയറാതെ യാത്ര നടത്താം. പകരം യാത്രകൾക്ക് ബാംഗ്ലൂരിലെ ഔട്ടർ റിങ് റോഡ് തിരഞ്ഞെടുക്കാം.
ഹൊസൂർ, കൃഷ്ണഗിരി തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് നാളെ കർണ്ണാടകയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്. വിമാനത്താവള യാത്രകൾ ഉണ്ടെങ്കിൽ തലേന്ന് തന്നെ ബാംഗ്ലൂരിലെത്തുന്ന വിധത്തിൽ ക്രമീകരിക്കുന്നതാവും നല്ലത്. തലേ ദിവസം ഹോട്ടൽ മുറിയെടുത്ത് തങ്ങി തുടർന്ന് എയർപോര്‍ട്ടിലേക്ക് പോകുന്ന രീതിയിൽ യാത്ര ക്രമീകരിക്കാം.
വിമാനത്താവളത്തില്‍ നിന്നും വരുമ്പോൾ
എയർപോർട്ട് ടാക്സികളും കിയ ബസുകളും ലഭിക്കാൻ സാധ്യതയുണ്ട്. അല്ലാത്തപക്ഷം നിങ്ങളെ കൂട്ടാനായി വരാന്‍ സുഹൃത്തുക്കളോടെ ബന്ധുക്കളോടെ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. വൈകിട്ട് ആറു മണിയോടെ ബാംഗ്ലൂർ ബന്ദ് അവസാനിക്കുന്ന സാഹചര്യത്തിൽ അതുകഴിഞ്ഞ് വരുന്നവർക്ക് സാധാരണ ടാക്സി സർവീസുകൾ പ്രയോജനപ്പെടുത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












