Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ വഴി ഭാരത് ഗൗരവ് ട്രെയിന്‍ യാത്ര: കന്യാകുമാരി, മധുര, രാമേശ്വരം കണ്ടുവരാം.. സർക്കാർ സബ്സിഡിയിൽ പോകാം

ബാംഗ്ലൂർ വഴി ഭാരത് ഗൗരവ് ട്രെയിന്‍ യാത്ര: കന്യാകുമാരി, മധുര, രാമേശ്വരം കണ്ടുവരാം.. സർക്കാർ സബ്സിഡിയിൽ പോകാം

ബെംഗളൂരുവിൽ നിന്ന് ഒരു തീർത്ഥ യാത്ര. പലര്‍ക്കു ആഗ്രഹമുണ്ടെങ്കിലും എങ്ങനെ പോകണമെന്ന് അറിയാതിനാൽ മാത്രം മാറ്റിവെച്ചിരിക്കുന്ന യാത്രയ്ക്ക് ഇത്തവണ പോയാലോ..
രാമേശ്വരവും മധുരയും ക്യാകുമാരിയും തിരുവനന്തപുരവും കണ്ടുവരുന്ന, ക്ഷേത്രങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും പരിചയപ്പെട്ടുള്ള ഒരു തീർത്ഥാടനം. എങ്ങനെ പ്ലാൻ ചെയ്യുമെന്നോർത്ത് വിഷമിക്കേണ്ട. ഐആർസിടിസി തീർത്ഥാടകർക്കായി ഒരു പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്.

കർണ്ണാടക സർക്കാർ ഐആർസിടിസിയുമായി സഹകരിച്ച് നടത്തുന്ന കർണ്ണാടക ഭാരത് ഗൗരവ് ദക്ഷിൺ യാത്ര വഴിയാണ് ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ഈ യാത്രയിൽ പങ്കെടുക്കുവാന് സാധിക്കുക. സാധാരണ നിരക്കിൽ നിന്നും കുറഞ്ഞ തുകയിൽ തീർത്ഥ യാത്ര പൂർത്തിയാക്കി മടങ്ങിയെത്താം എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

Bangalore Bharat Gaurav Dakshina Yatra

അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്ര മൈസൂരിൽ നിന്നാണ് തുടങ്ങുന്നത്. ഒക്ടോബർ 25ന് പുറപ്പെടുന്ന യാത്രയിൽ മാണ്ഡ്യ, രാമനഗരം, ബെംഗളൂരു, ബെംഗാരപേട്ട് എന്നിവിടങ്ങളിൽ നിന്നും കയറാം. പ്രധാനമായും ക്ഷേത്രങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്. വൈകിട്ടോടെ മൈസൂരിൽ നിന്ന് തുടങ്ങി മുൻകൂട്ടി നിശ്ചയിച്ച സ്റ്റേഷനുകളിൽ നിന്നും ആളുകളെ കയറ്റി രണ്ടാം ദിവസം രാവിലെയോടെ കന്യാകുമാരിയിൽ എത്തുന്നു. ട്രെയിനിൽ നിന്നു തന്നെ പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ട്. തുടർന്ന് ഹോട്ടലിൽ എത്തി ഫ്രഷായി ഉച്ചഭക്ഷണം കഴിഞ്ഞ് കന്യാകുമാരി ഭഗവതി ക്ഷേത്രം, വിവേകാനന്ദപ്പാറ, സൂര്യാസ്തമയം എന്നിവ കണ്ട് തിരികെ മുറിയിലേക്ക് വരുന്നു.

മൂന്നാം ദിവസം കന്യാകുമാരിയിലെ സൂര്യോദയം കണ്ട് യാത്ര തിരുവനന്തപുരത്തിന് തിരിക്കും. ഉച്ചയോടെ എത്തി ഭക്ഷണം കഴിച്ച് നേരെ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പോകും. മറ്റിടങ്ങളൊന്നും ഇവിടം കാണുന്നില്ല. തുടർന്ന് യാത്ര പോകുന്നത് രാമേശ്വരത്തേയ്ക്കാണ്. ഭക്ഷണം ഉള്‍പ്പെടെ ട്രെയിനിൽ ലഭ്യമാക്കും. നാലാം ദിവസം രാവിലെ ഭക്ഷണം ട്രെയിനിൽ നിന്ന് കഴിച്ച് രാവിലെ രാമേശ്വരം എത്തിച്ചേരും. റോഡ് മാർഗം രാമേശ്വരത്ത് എത്തി ദർശനം കഴിഞ്ഞ് രാത്രി രാമേശ്വരത്ത് ചെലവഴിക്കും.

അഞ്ചാം ദിവസം പ്രഭാത ഭക്ഷണം കഴിഞ്ഞ് യാത്ര മധുരയിലേക്ക് തുടരും. ഉച്ചകഴിഞ്ഞാവും മധുരയിൽ എത്തിച്ചേരുക. അവിടുന്ന് മധുര മീനാക്ഷി ക്ഷേത്രം സന്ദര്‍ശിച്ച് രാത്രി മധുരയില്‍ നിന്ന് മടക്കയാത്ര ആരംഭിക്കും. പിറ്റേന്ന്, ആറാം ദിവസത്തെ പ്രാത ഭക്ഷണം ട്രയിനിൽ ആണ് ഒരുക്കിയിരിക്കുന്നത്. മൈസൂർ, മാണ്ഡ്യ, രാമനഗരം, ബാംഗ്ലൂർ, ബംഗാരപേട്ട് എന്നിവിടങ്ങളിൽ നിങ്ങൾക്ക് ഇറങ്ങാനുള്ള സൗകര്യം ലഭ്യമാണ്.

ആറ് ദിവസം നീണ്ടു നിൽക്കുന്ന യാത്രയ്ക്ക് 15000 രൂപയാണ് ചെലവെങ്കിലും ഇതിൽ 5000 രൂപ കർണ്ണാടക സര്‍ക്കാർ സബ്സീഡി ആയി നല്കും. അപ്പോൾ പതിനായിരം രൂപാ മുടക്കിൽ താല്പര്യമുള്ളവർക്ക് ബാംഗ്ലൂരിൽ നിന്ന് കന്യാകുമാരി: ഭഗവതി ക്ഷേത്രം, വിവേകാനന്ദ പാറ സ്മാരകം.
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം,
രാമേശ്വരം: രാമനാഥസ്വാമി ക്ഷേത്രം,
മധുര: മീനാക്ഷി ക്ഷേത്രം എന്നിവിടങ്ങൾ കണ്ടുവരാം,

തേഡ് എസി ക്ലാസിൽ ട്രെയിൻ യാത്ര,
നോൺ എസി മുറികളിലെ ഡബിൾ /ട്രിപ്പിൾ ഷെയറിൽ രാത്രി താമസം, വെജിറ്റേറിയൻ ഭക്ഷണം, നോൺ എസി ബസുകളിലെ യാത്ര
യാത്രക്കാർക്ക് യാത്രാ ഇൻഷുറൻസ്, തുടങ്ങിയവ പാക്കേജിന്‍റെ ഭാഗമാണ്. കൂടുതല്‍ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- 9003140710,8595931290, 080 - 22960013, 8595931292 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പാക്കേജ് കോഡ്: Karnataka Bharat Gaurav Dakshina Yatra

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore irctc pilgrimage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+