Search
  • Follow NativePlanet
Share
» »കണ്ണു നിറയെ കാഴ്ചകൾ, ഒപ്പം കിടിലൻ റൈഡും.. വെറുതേയാവില്ല യാഗാച്ചി യാത്ര

കണ്ണു നിറയെ കാഴ്ചകൾ, ഒപ്പം കിടിലൻ റൈഡും.. വെറുതേയാവില്ല യാഗാച്ചി യാത്ര

നീണ്ട വാരാന്ത്യങ്ങിൽ എവിടേക്ക് യാത്ര പോകണമെന്ന് ആലോചിക്കുമ്പോൾ തെളിയുന്ന പല ഇടങ്ങളുണ്ടാവും. അതിലൊന്നും ഇടംപിടിക്കാൻ സാധ്യതയില്ലെങ്കിലും ബാംഗ്ലൂര്‍ യാത്രകളിൽ മിസ് ചെയ്യാതെ പോയിരിക്കേണ്ട ഒരു സ്ഥലമുണ്ട്. വെള്ളത്തിലിറങ്ങി, ആഘോഷിച്ച്, ഡാമിലിറങ്ങി ബോട്ടിങ്ങും മറ്റ് ആക്ടിവിറ്റികളും ചെയ്യാൻ പറ്റിയ ഒരിടം. പറഞ്ഞു വരുന്നത് യാഗാച്ചിയെക്കുറിച്ചാണ്. വാരാന്ത്യങ്ങളിലും അവധികളിയും ഒരു ഔട്ടിങ് ആഗ്രഹിക്കുമ്പോൾ ധൈര്യമായി പോകാൻ പറ്റിയ ഒരിടം.

വെള്ളത്തിലിറങ്ങി ഒരു ദിവസം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് യാഗാച്ചി. കർണ്ണാടകയിലെ ഹാസൻ ജില്ലയിൽ ബേളൂരിന് സമീപം സ്ഥിതി ചെയ്യുന്ന യാഗാച്ചി യുവാക്കൾക്ക് മാത്രമല്ല, കുട്ടികളെയും കൂട്ടി കുടുംബങ്ങൾക്കും വന്നെത്താൻ പറ്റിയ ഇടമാണ്. ഇതാ ബാംഗ്ലൂരിൽ നിന്നും യാഗാച്ചിയിലേക്ക് എങ്ങനെ ഒരു യാത്ര പ്ലാന്‍ ചെയ്യാമെന്ന് നോക്കാം..

Bangalore Bike Ride Trip To Yagachi-

PC: Yagachi River/Wikipedia

യാഗാച്ചി

ബാംഗ്ലൂരിൽ നിന്നും നീണ്ട യാത്രകൾക്ക് പറ്റിയ ഇടമാണ് യാഗാച്ചി. ബൈക്ക് റൈഡ് ഉദ്ദേശിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ഒരു നീണ്ട യാത്രയും അതേപോലെ കിടിലൻ അനുഭവങ്ങളും നല്കുന്ന ഇടം. വെള്ളത്തിലെ സാഹസികത മുതൽ പുരാതന ക്ഷേത്രങ്ങൾ, ട്രെക്കിങ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ നിങ്ങളുടെ താല്പര്യമനുസരിച്ച് ഇവിടെ ആസ്വദിക്കാം. ഹേമാവതി നദിയുടെ പോഷകനദിയായ യാഗാച്ചി നദിയാണ് ഇവിടെ ഒഴുകുന്നത്.

ബാംഗ്ലൂർ-യാഗാച്ചി യാത്ര

ബാംഗ്ലൂരിൽ നിന്നും 223 കിലോമീറ്റർ ദൂരത്തിലാണ് യാഗാച്ചി സ്ഥിതി ചെയ്യുന്നത്. ബൈക്കിന് അത്യാവശ്യം സമയമെടുത്ത്, ചെറിയ ഇടവേളകളും ഫൂഡ് ബ്രേക്കും എടുത്തു വരുമ്പോൾ നാലര മണിക്കൂർ സമയം വേണ്ടി വരും ഇവിടെ എത്തിച്ചേരുവാൻ. ഈ റൂട്ടില്‍ പ്രസിദ്ധമായ ഷെട്ടിഹള്ളി ഡാം കൂടി കാണാം. മൺസൂൺ സമയത്ത് പൂർണ്ണമായും മുങ്ങുകയും വേനലിൽ വെള്ളത്തിനു പുറത്ത് വരികയും ചെയ്യുന്ന അണക്കെട്ട് ഹേമാവതി ഡാമിന്റെ റിസർവോയറിലാണ് സ്ഥിതി ചെയ്യുന്നത്.

Yagachi-Dam

യാഗാച്ചിയിൽ എത്തിയാൽ

യാഗാച്ചിയിൽ ഉച്ചയോടെ എത്തും. ഉച്ചഭക്ഷണം കഴിച്ച ശേഷം യാത്രയിലെ അടുത്തപടി ഒരു റൂം കണ്ടെത്തുക എന്നതാണ്. ചെറിയൊരു വിശ്രമത്തിനു ശേഷം നേരേ യാഗാച്ചി ഡാം കാണാനിറങ്ങാം. ഹേമാവതി നദിയുടെ പോഷകനദിയായ യാഗാച്ചിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട് ഇവിടെ കാണേണ്ട ഒരു സ്ഥലം തന്നെയാണ്. കർണ്ണാടകയിലെ ഏറ്റവും മനോഹരമായ അണക്കെട്ടുകളിൽ ഒന്നായ ഇവിടുത്തെ ആകർഷണം വാട്ടർ സ്പോട് ആക്റ്റിവിറ്റികളും കാഴ്ചയും തന്നെയാണ്.

ബനാനാ ബോട്ട് റൈഡ്, ജെറ്റ് സ്കീ, സ്പീഡ് ബോട്ട് റൈഡ്, ബംപര്‍ റൈഡ്, കയാക്കിങ്, ക്രൂസ് ബോട്ട് തുടങ്ങിയ കാര്യങ്ങൾ ആണിവിടെ ചെയ്യാനുള്ളത്. എത്ര സമയം ഇവിടെ ഇതിന്റെ കാഴ്ചകൾ ആസ്വദിച്ച് ഇരുന്നാലും മടുപ്പിക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പ്രകൃതിയുടെ ശാന്തതയിൽ സമാധാനത്തോടെ ഇരിക്കാൻ പറ്റിയ സ്ഥലം കൂടിയാണിത്. രാവിലെ 7.00 മുതൽ വൈകിട്ട് 6.30 വരെയാണ് ഡാമിൽ പ്രവേശനം. സ്പീഡ് ബോട്ടിന് 600 (പരമാവധി 4പേർ, രൂപ, ബനാന റൈഡിന് 500 (പരമാവധി 6), രൂപ, ജെറ്റ് സ്കീയിന് ഒരാൾക്ക് 300 രൂപ. കയാക്കിംഗിന് 200 (പരമാവധി 2) എന്നിങ്ങനെയാണ് നിരക്ക്.

രണ്ടാമതൊരു ദിവസം കൂടി ഇവിടെ ചെവഴിക്കാതെ മടക്കം സാധ്യമായേക്കില്ല. ആദ്യ ദിവസം ഉച്ചയോടെ എത്തി ഡാമിൽ പോയി ആദ്യ ദിവസം കഴിഞ്ഞാൽ അന്നവിടെ വിശ്രമിച്ച് രണ്ടാമത്തെ ദിവസം മറ്റു കാഴ്ചകളിലേക്കിറങ്ങാം. ബെട്ടട ബൈരവേശ്വര ക്ഷേത്രം ആണ് അതിലൊന്ന്. ഘാട്ടുകളിലൂടെയുള്ല അിമനോഹരമായ യാത്രയ്ക്കൊടുവിലാണ് ഇവിടെ എത്തുന്നത്. സമയമുണ്ടെങ്കിൽ ബേലൂർ ക്ഷേത്രവും സന്ദർശിക്കാം. അല്ലെങ്കിൽ മടക്കയാത്രയിൽ പ്രസിദ്ധമായ വീർനാരായണ സ്വാമി ക്ഷേത്രം കൂടി സന്ദർശിച്ച് ബാംഗ്ലൂരിലേക്ക് യാത്ര തുടരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+