Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം

ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം

ബാംഗ്ലൂർ- ചെന്നൈ റൂട്ടിൽ ഏറ്റവും സുഖകരമായ യാത്ര ഉറപ്പു തരുന്നത് ട്രെയിൻ ആണ. അതിലേതാണ് എന്നു ചോദിച്ചാൽ ഒന്നല്ല, ഉത്തരം രണ്ടുണ്ട്. കാലങ്ങളോളം രാജാവായി ഈ വഴി പോയിരുന്ന ബാംഗ്ലൂർ- ചെന്നൈ-ബാംഗ്ലൂർ ഡബിൾ ഡെക്കർ ട്രെയിനും പിന്നെ ഈ അടുത്ത് വന്ന വന്ദേ ഭാരത് എക്സ്പ്രസും. സമയം നോക്കിയാണെങ്കിലും യാത്രയുടെ കൗതുകവും സുഖവും കണക്കിലെടുത്താലും വേറിട്ടൊരു അനുഭവമാണ് ഡബിൾ ഡെക്കർ ട്രെയിൻ നല്കുന്നത്.

ഇപ്പോഴിതാ സതേൺ റെയിൽവേ കെ എസ് ആർ ബെംഗളുരു- ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ ഡബിൾ ഡെക്കർ ട്രെയിൻ സർവീസിന്‍റെ സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. മേയ് 1 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരുമെന്നാണ് സതേൺ റെയിൽവേ അറിയിച്ചിരിക്കുന്നത്.

Bangalore-Chennai Double Decker Train 22626 Revised Timings

നിലവിൽ ഉച്ച കഴിഞ്ഞ് 2.30 ന് കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ നിന്നെടുക്കുന്ന ട്രെയിൻ നമ്പര്‍ 22626, മേയ് ഒന്നാം തിയതി മുതൽ ഒരു മണിക്കൂർ നേരത്തെ, അതായത് ഉച്ചയ്ക്ക് 1.30 ന് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടും. രാത്രി 7.45 ന് ചെന്നൈ സെൻട്രലിൽ എത്തും. നിലവിൽ രാത്രി 8.35 നാണ് ട്രെയിൻ ചെന്നൈയിൽ എത്തുക.

ബെംഗളുരു- ചെന്നൈ 22626 സമയക്രമം മേയ് 1 മുതൽ

കെഎസ്ആർ ബാംഗ്ലൂർ - 1:30 PM ബാംഗ്ലൂർ കന്‍റോൺമെന്‍റ് - 1:40 PM കൃഷ്ണരാജപുരം - 1:52 PM
ബംഗാരപേട്ട് ജംങ്ഷൻ-2:24 PM
കുപ്പം - 3:03 PM
ജോലാർപെട്ടെ ജംങ്ഷൻ -4:14 PM വാണിയമ്പാടി- 4:34PM
അംബൂർ - 4:48 PM
കട്ട്പടി ജംങ്ഷൻ - 5:43PM ആരക്കോണം ജംങ്ഷൻ - 6:28 PM പേരമ്പൂർ - 7:13 PM
എംജിആർ ചെന്നൈ സെൻട്രൽ - 7:35 PM

ബെംഗളുരു- ചെന്നൈ 22626 നിലവിലെ സമയക്രമം (ഏപ്രിൽ30 വരെ)

കെഎസ്ആർ ബാംഗ്ലൂർ - 2.30 PM ബാംഗ്ലൂർ കന്‍റോൺമെന്‍റ് - 2.40 PM കൃഷ്ണരാജപുരം - 2.52 PM
ബംഗാരപേട്ട് ജംങ്ഷൻ - 3.40 PM
കുപ്പം- 4.04 PM
ജോലാർപെട്ടെ ജംങ്ഷൻ - 5.08 PM വാണിയമ്പാടി - 5.23PM
അംബൂർ - 5.38 PM
കട്ട്പടി ജംങ്ഷൻ - 6.23PM ആരക്കോണം ജംങ്ഷൻ - 7.13 PM പേരമ്പൂർ - 8.03 PM
എംജിആർ ചെന്നൈ സെൻട്രൽ - 8.35 PM.

നേരത്തെ ഈ ഫെബ്രുവരിയിൽ ബാംഗ്ലൂര്‍- ചെന്നൈ ഡബിൾ ഡെക്കർ ട്രെയിനിലെ കോച്ചുകളിൽ റെയിൽവേ മാറ്റങ്ങൾ വരുത്തിയിരുന്നു. കൂടുതൽ യാത്രക്കാരെ ട്രെയിനിൽ ഉൾക്കൊള്ളുവാൻ ഉദ്ദേശിച്ചാണ് മാറ്റങ്ങൾ. അതനുസരിച്ച് ഉണ്ടായിരുന്ന പത്ത് എസി ഡബിൾ ഡെക്കർ കോച്ചുകൾക്ക് പകരംൽ എട്ട് എസി ഡബിൾ ഡക്കർ കോച്ചുകളും അഞ്ച് നോൺ എസി കോച്ചുകളും ഒരു ജനറൽ ക്ലാസ് കോച്ചും ആണുള്ളത്.

2013 ഏപ്രിൽ 24 നാണ് ഈ ഡബിൾ ഡെക്കർ ട്രെയിൻ ആദ്യ സർവീസ് നടത്തിയത്. 359 കിലോമീറ്ററാണ് ഒരുറൂട്ടിൽ സഞ്ചരിക്കുന്നത്. സെക്കൻഡ് സിറ്റിങ്ങിൽ 160 രൂപയും എസി ചെയർ കാറിൽ 560 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+