Search
  • Follow NativePlanet
Share
» »ബാംഗ്ലൂര്‍-ചെന്നൈ എക്സ്പ്രസ് വേ: ആറുമണിക്കൂര്‍ വഴിയിൽ കിടക്കേണ്ട! വെറും രണ്ടേകാൽ മണിക്കൂറിൽ ചെന്നൈയിലെത്താം

ബാംഗ്ലൂര്‍-ചെന്നൈ എക്സ്പ്രസ് വേ: ആറുമണിക്കൂര്‍ വഴിയിൽ കിടക്കേണ്ട! വെറും രണ്ടേകാൽ മണിക്കൂറിൽ ചെന്നൈയിലെത്താം

ബാംഗ്ലൂര്‍-ചെന്നൈ എക്സ്പ്രസ് വേ: യാത്രാരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങളിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിൻ, എക്സ്പ്രസ് പാതകൾ തുടങ്ങി സഞ്ചാരം സുഗമവും സമയം ലാഭിക്കുന്നതുമായ നിരവധി കാര്യങ്ങൾ ഓരോ ദിവസവും വരികയാണ്. അതിൽത്തന്നെ പ്രധാനം അതിവേഗപാതകൾ അഥവാ എക്സ്പ്രവേ വേകൾ ആണ്.

തെക്കേ ഇന്ത്യയിലെ യാത്രകളുടെ ഗതി മാറ്റിമറിക്കാന്‍ പോകുന്ന ഒരു പാതയുടെ നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ബാംഗ്ലൂര്‍-ചെന്നൈ എക്സ്പ്രസ് വേയുടെ പ്രത്യേകതകളും വിശേഷങ്ങളും കൗതുകകരമാണ്.
കർണ്ണാടകയുടെ തലസ്ഥാനവും ഇന്ത്യയുടെ സിലിക്കണ്‍ വാലിയുമായ ബാംഗ്ലൂരിനെ തമിഴ്നാടിന്‍റെ തലസ്ഥാനമായ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന
ബാംഗ്ലൂര്‍-ചെന്നൈ എക്സ്പ്രസ് വേ ഈ റൂട്ടിലെ യാത്രാ സമയം ഗണ്യമായി കുറയ്ക്കും. 2024 മാർച്ച് മാസത്തോടെ ഈ പാത പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

Bangalore–Chennai Expressway

രണ്ടു മണിക്കൂർ മതി

നിലവിൽ ബാംഗ്ലൂര്‍-ചെന്നൈ യാത്രയ്ക്ക് 300 കിലോമീറ്ററാണ് ദൂരം.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നിർമ്മിക്കുന്ന ബാംഗ്ലൂര്‍-ചെന്നൈ എക്സ്പ്രസ് വേയുടെ വരുന്നതോടു കൂടി ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം 258 കിലോമീറ്റർ ആയി കുറയുകയും യാത്രാ സമയം രണ്ടേകാൽ മണിക്കൂറായി മാറുകയും ചെയ്യും. മികച്ച റോഡിലൂടെ സുഖകരമായ യാത്ര മാത്രമല്ല, സുരക്ഷിതമായ യാത്രയും അതിവേഗ പാതകൾ ഉറപ്പു തരുന്നു. ഇപ്പോൾ തിരക്ക് കൂടുതലുള്ള സമയങ്ങളിൽ നാലു മുതൽ അഞ്ച് മണിക്കൂർ വരെയാണ് ഈ റൂട്ടിലെ യാത്രാ സമയം.

തമിഴ്നാടും കർണ്ണാടകയും കൂടാതെ ആന്ധ്രാ പ്രദേശിന്‍റെ ചില ഭാഗങ്ങളിൽ കൂടിയും ബാംഗ്ലൂര്‍-ചെന്നൈ അതിവേഗ പാത കടന്നു പോകുന്നു. 106 കിലോമീറ്റര്‍ കര്‍ണാടകയിലൂടെയും 85 കിലോമീറ്റര്‍ തമിഴ്‌നാട്ടിലൂടെയും ബാക്കി 71 കിലോമീറ്റര്‍ ആന്ധ്രയിലൂടെയുമാണ് കടന്ന് പോകുന്നത്.
കര്‍ണാടകയിലെ ഹോസ്‌കോട്ടെ, മാലൂര്‍, ബംഗാര്‍പേട്ട്, കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് (KGF), ആന്ധ്രാപ്രദേശിലെ പലമനേര്‍, ചിറ്റൂര്‍, തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂര്‍, റാണിപേട്ട് എന്നിവയാണ് ഇതിലെ പ്രധാന നഗരങ്ങൾ. ഈ പാതയുടെ അവസാന പോയിന്‍റ് കാഞ്ചീപുരത്തെ ശ്രീപെരുമ്പത്തൂര്‍ ആണ്.

ബൈപ്പാസും കണക്ടിങ് റോഡുകളും ഈ പാതയിൽ നിരവധി കണക്ടിങ് റോഡുകളും ബൈപ്പാസുകളും ഉണ്ടായിരിക്കും.
ചെന്നൈ നഗരത്തില്‍ നിന്ന് എക്‌സ്പ്രസ് വേയിലേക്കുള്ള കണക്ടിവിറ്റി ഉറപ്പാക്കാന്‍ പല്ലാവരം മേല്‍പ്പാലത്തെ ചെന്നൈ ബൈപാസുമായി തമ്പാരത്ത് ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി, ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ നിന്നും ഈസ്റ്റ് കോസ്റ്റ് റോഡില്‍ നിന്നും ജിഎസ്ടി റോഡിലേക്കുള്ള റോഡ് കണക്ടിവിറ്റിയും പദ്ധതിയിലുണ്ട്.

മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ കൈവരിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ പാത രൂപല്പന ചെയ്കിരിക്കുന്നത്. മാത്രമല്ല, മറ്റു അതിവേഗപാതകളിലേതു പോലെ തന്നെ ഇവിടെയും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷാ പോലുള്ള മുച്ചക്ര വാഹനങ്ങളും അനുവദിക്കാനും സാധ്യതയില്ല,

മൂന്നു ഫേസുകൾ

നിലവിൽ മൂന്നു ഫേസുകളായാണ് ഈ പാത പൂർത്തിയാക്കുക. ഒന്നാമത്തെ ഫേസിൽ ഹോസ്കോട്ട- മാലൂർ (18km), മാലൂർ-ബംഗാരപ്പേട്ട് (27.1 km), ബംഗാരപ്പേട്ട്- ബേതമംഗല (17.5 ) എന്നിവയും പേസ് ടൂവിൽ ബേതമംഗല- ബൈരഡിപ്പല്ലേ (25.0 km), ബൈരഡിപ്പല്ലേ- ബാംഗാരുപാലം (31.0 km), ബാംഗാരുപാലം- ഗുഡിപാലെ (29.0 km),ഫേസ് ത്രീയിൽ ഗുഡിപാലെ വലജപേട്ടെ (24.0 km), വലജപേട്ടെ- ആരക്കോണം (24.5km), ആരക്കോണം- കാഞ്ചീപുരം (25.5km), കാഞ്ചീപുരം-കാഞ്ചീപുരം (32.1km) എന്നിങ്ങനെയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+