ബെംഗളൂരു ജീവിതത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന പ്രതിസന്ധി ഇവിടുത്തെ ഗതാഗതമാണ്. വളരെ കുറച്ചു ദൂരമേ സഞ്ചാരിക്കുവാനുള്ളുവെങ്കിലും തിക്കും തിരക്കും ബ്ലോക്കും കഴിഞ്ഞ് എത്തുമ്പോഴേയ്ക്കും നല്ല സമയം കഴിഞ്ഞിട്ടുണ്ടാകും. ഇതിനു പരിഹാരമായി പല പുതിയ പാതകളും നഗരത്തിൽ വരികയാണ്. ഡബിൾ ഡെക്കർ ഫ്ലൈ ഓവർ, അതിവേഗത പാതകൾ, പുതിയ മെട്രോ ലൈനുകൾ, ഭൂഗർഭപാതകൾ ഇങ്ങനെ പല പദ്ധതികളും ലിസ്റ്റിലുണ്ട്..
ഇപ്പോഴിതാ ബാംഗ്ലൂരിൽ നിന്ന് ആന്ധ്രാ പ്രദേശിന്‍റെ അതിർത്തി ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് ചെയ്യുന്നവർക്ക് മികച്ച യാത്ര ഉറപ്പുവരുത്തുവാൻ പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുകയാണ് ദേശീയപാതാ അതോറിറ്റി (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ). കർണാടക അതിർത്തിക്കുള്ളിൽ ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേയെ ബെംഗളൂരു - കോലാർ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് നിർമ്മിക്കുവാനാണ് എൻഎച്ച്എഐ ആലോചിക്കുന്നത്.

ഇരുപാതകളെയും ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ റോഡ് വഴി ബെംഗളൂരുവിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നു ആന്ധ്രാപ്രദേശിന്റെ അതിർത്തി പ്രദേശങ്ങളിലേക്കും ചിറ്റൂർ, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് എളുപ്പ യാത്രയും മികച്ച് റോഡും നല്കുകയാണ് ഉദ്ദേശം. അതോടൊപ്പം മികച്ച റോഡ് സൗകര്യങ്ങളും കണക്ടിവിറ്റിയും നല്കി ടോൾ ഏർപ്പെടുത്തുവാനും ഉദ്ദേശമുണ്ട്.
ബെംഗളൂരു- ചെന്നൈ അതിവേഗ പാത നിർമ്മാണം പൂർത്തികരിച്ചുകൊണ്ടിരിക്കുകയാണ്. കർണ്ണാടകയുടെ ഭാഗത്തെ നിർമ്മാണം ഏകദേശം പൂർത്തിയായി.
ആന്ധ്രാ പ്രദേശിലെയും തമിഴ്നാട്ടിലെയും പണികൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇതിൽ കർണാടകയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എക്സ്പ്രസ് വേയുടെ 68 കിലോമീറ്റർ ദൂരം എൻഎച്ച്‌എഐ അടുത്തിടെ തുറന്നിരുന്നു. ഹോസ്കോട്ടിൽ നിന്ന് കെജിഎഫിലേക്ക് (ബേതമംഗല) യാത്ര ചെയ്യാൻ ഈ വഴി ഉപയോഗിക്കുന്നവർ നിരവധിയുണ്ട്.
നിർമ്മാണം പൂർത്തിയായിട്ടില്ലാത്തതിനാൽ ഒന്നെങ്കിൽ അതുവഴി തിരികെ എത്തണം. ആ റോഡ് പുറത്തിറങ്ങിയാൽ ഗ്രാമീണ റോഡുകള്‍ ആണുള്ളത്. ഇതുവഴി ആന്ധ്രയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകാം. ഇതൊരു സാധ്യതയായി കണ്ടെത്തി സുന്ദരപാളയയിൽ നിന്നും മുൽബാഗൽ ഭാഗത്തേക്ക് എൻഎച്ച് 75 (ബെംഗളൂരു-കോലാർ റോഡ്) യുമായി എക്സ്പ്രസ് വേ ബന്ധിപ്പിച്ച് ജില്ലാ റോഡുകളും ഗ്രാമീണ റോഡുകളും നവീകരിക്കുക എന്നതാണ് ദേശീയപാതാ അതോറിറ്റിയുടെ ലക്ഷ്യം.
മികച്ച കണക്ടിവിറ്റി നല്കുന്നത് മാത്രമല്ല, പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ലിങ്ക് റോഡ് വരുന്നതോടെ അധികൃതർക്ക് ടോൾ പിരിവും സാധ്യമാകും. നിലവിൽ, അതിവേഗ പാതയിൽ യാത്ര അനുവദിച്ചിട്ടുള്ള ഹോസ്കോട്ടെ- ബേതമംഗല റൂട്ടിൽ പ്രതിദിനം 1,800 മുതൽ 2,000 വരെ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്, വാഹനങ്ങളുടെ എണ്ണം ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് റോഡ് നവീകരിക്കുന്നതിനെക്കുറിച്ചും നിലവിലുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിന് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനെക്കുറിച്ചും കോലാർ ജില്ലയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്ന് എൻഎച്ച്എഐ വിശദാംശങ്ങൾ തേടി.
അതിവേഗ പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് വിലക്ക്
അതേസമയം, രാജ്യത്തെ അതിവേഗ പാതകളിൽ ഇരുചക്രവാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂട്ടറുകൾ, ബൈക്കുകൾ എന്നിവ കൂടാതെ ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ തുടങ്ങിയ ചില വിഭാഗത്തിലുള്ള വാഹനങ്ങൾക്കും വിലക്ക് ബാധകമാണ്.
ചെന്നൈ- ബെംഗളൂരു അതിവേഗ പാതയുടെ കർണാടകയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന 68 കിലോമീറ്റർ ദൂരം എൻഎച്ച്‌എഐ അടുത്തിടെ തുറന്നു കൊടുത്തപ്പോൾ ആദ്യം എല്ലാ വാഹനങ്ങൾക്കും പ്രവേശനുണ്ടായിരുന്നുവെങ്കിലും അപകടങ്ങളെത്തുടർന്ന് നിയന്ത്രിക്കുകയായിരുന്നു.
ഇരുചക്ര വാഹനങ്ങൾ ഹൈവേയിലേക്ക് നുഴഞ്ഞുകയറരുതെന്ന് പോലീസും ആവശ്യപ്പെടുകയും റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച്, വിവിധ സ്ഥലങ്ങളിൽ സൈൻബോർഡുകൾ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ടെ ങ്കിലും, ഇരുചക്ര വാഹനമോടിക്കുന്നവർ നിയമങ്ങൾ ലംഘിക്കുന്ന സംഭവങ്ങളുണ്ട്. എന്നാൽ ഈ പാതയിൽ ടോൾ പിരിവ് ആരംഭിക്കുകയും നിരോധിത വാഹനങ്ങൾക്ക് പിഴ ചുമത്താൻ തുടങ്ങുകയും ചെയ്താൽ, ഇരുചക്ര വാഹനങ്ങള്‍ അനധികൃതമായി പ്രവേശിക്കുന്നത് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














