ബാംഗ്ലൂരിൽ നിന്ന് കോലാറിലേക്ക്
ബാംഗ്ലൂരിൽ നിന്ന് കോലാറിലേക്കാണ് ആദ്യ യാത്ര. ബാംഗ്ലൂരിൽ നിന്ന് കെ ആർ പുരം, ഹൊസ് കോട്ടെ വഴി കോലാറിൽ എത്തിച്ചേരാം. 66 കിലോമീറ്റർ ആണ് ഹൊസ്‌കോട്ടയിലേക്കുള്ള ദൂരം. രാവിലെ അഞ്ച് മണിക്ക് യാത്ര പുറപ്പെട്ടാൽ ട്രാഫിക് തിരക്കുകളൊന്നും ഇല്ലാതെ ആറരയോടെ കോലാറിൽ എത്തിച്ചേരാം.
കോലാറിൽ നിന്ന് ഒരു ചായ
കർണാടക, ആന്ധ്രപ്രദേശ് അതിർത്തിയിലുള്ള പ്രധാന സ്ഥലമാണ് കോലാർ കോലാറിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള മുൽബാഗൽ എന്ന സ്ഥലത്ത് എത്തിച്ചേർന്നാൽ പിന്നെ ആന്ധ്രപ്രദേശ് ആണ്. ഇതേവഴിയിലൂടെയാണ് ബാംഗ്ലൂരിൽ നിന്ന് തിരുപ്പതി, ലേപാക്ഷി എന്നിവടങ്ങളിലേക്ക് പോകുന്നതും. കോലാറിനേക്കുറിച്ച് വായിക്കാം
Photo Courtesy: Vedamurthy.j
കോലാറിൽ നിന്ന് ചിറ്റൂരിലേക്ക്
കോലാറിൽ നിന്ന് ചിറ്റൂരിലേക്കാണ് അടുത്ത യാത്ര. പ്രശസ്തമായ ബാംഗ്ലൂർ തിരുപ്പതി റൂട്ടിലൂടെ 115 കിലോമീറ്റർ യാത്ര ചെയ്താൽ ചിറ്റൂരിൽ എത്തിച്ചേരാം. ഏകദേശം ഒൻപത് മണിയോടെ നിങ്ങൾക്ക് ചിറ്റൂരിൽ എത്തിച്ചേരാം കഴിയും. കോലാറിൽ നിന്ന് മുൽബാഗൽ, പളമനീർ എന്നീ സ്ഥലങ്ങളിലൂടെയാണ് ചിറ്റൂരിൽ എത്തിച്ചേരുക.
Photo Courtesy: McKay Savage from London, UK
ചിറ്റൂരിൽ നിന്ന് കാഞ്ചിപുരത്തേക്ക്
ചിറ്റൂരിൽ നിന്ന് കാഞ്ചിപുരത്തേക്കാണ് അടുത്ത യാത്ര. ചിറ്റൂരിൽ നിന്ന് ദേശീയ പാത 4ലൂടെ 16 കിലോമീറ്റർ യാത്ര ചെയ്താൽ നരഹരിപേട്ടിൽ എത്തിച്ചേരും. ഇവിടെയാണ് ആന്ധ്രപ്രദേശ് തമിഴ് നാട് ബോർഡർ. തുടർന്ന് തിരുവല്ലം, വാലാജ്‌പേട്ട് വഴി കാഞ്ചിപുരത്ത് എത്തിച്ചേരാം. ചിറ്റൂരിൽ നിന്ന് 92 കിലോമീറ്റർ ആണ് കാഞ്ചിപുരത്തേക്കുള്ള ദൂര. ഏകദേശം 11 മണിയോടെ കാഞ്ചിപുരത്ത് എത്തിച്ചേരാം.
കാഞ്ചിപുരം ചുറ്റിയടിക്കാം
തമിഴ് നാട്ടിലെ ഏറ്റവും പഴക്കംചെന്ന പട്ടണങ്ങളിലൊന്നായ കാഞ്ചീപുരം. ഇന്നും അതിന്റെ പൂര്‍വ്വ പ്രതാപം ഒട്ടും കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നു. ക്ഷേത്രങ്ങളുടെ പെരുമയും ബാഹുല്യവും നിമിത്തം "ആയിരം ക്ഷേത്രങ്ങളുടെ നഗരം" എന്നാണ് വിദേശസഞ്ചാരികള്‍ക്കിടയില്‍ ഇതറിയപ്പെടുന്നത്. കാഞ്ചിപുരത്തെക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: McKay Savage from London, UK
കാഞ്ചിപുരത്ത് നിന്ന് ചെന്നൈയിലേക്ക്
കാഞ്ചിപുരത്ത് കുറച്ച് സമയം ചുറ്റിക്കറങ്ങി ഉച്ചഭക്ഷണം കഴിച്ച് ചെന്നൈയ്ക്ക് യാത്ര തുടരുന്നതാണ് നല്ലത്. കാഞ്ചിപുരത്ത് നിന്ന് 80 കിലോമീറ്റർ ആണ് ചെന്നൈയ്ക്കുള്ള ദൂരം. മൂന്ന് മണിക്ക് കാഞ്ചിപുരത്ത് നിന്ന് യാത്ര പുറപ്പെട്ടാൽ ആറുമണിക്ക് മുൻപ് ചെന്നൈയിൽ എത്തിച്ചേരാം.
Photo Courtesy: McKay Savage from London, UK
ചെന്നൈയിൽ തങ്ങാം
ചെന്നൈയിൽ ഒരു നാൾ വേണമെങ്കിൽ തങ്ങാവുന്നതാണ്. ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് തിരികെ മറ്റൊരു വഴിക്ക് പോകാം. ചെന്നൈ - വെല്ലൂർ - വാണിയമ്പാടി - കൃഷ്ണഗിരി - ഹൊസൂർ - ബാംഗ്ലൂർ.
Photo Courtesy: Avsnarayan