Search
  • Follow NativePlanet
Share
» »ക്രിസ്മസ് ഷോപ്പിങ് പോക്കറ്റ് അറിയാതെ നടത്താം.. ഒപ്പം അടിപൊളി കാഴ്ചകളും... ബെംഗളൂരു ഒരുങ്ങി!നിങ്ങളോ?

ക്രിസ്മസ് ഷോപ്പിങ് പോക്കറ്റ് അറിയാതെ നടത്താം.. ഒപ്പം അടിപൊളി കാഴ്ചകളും... ബെംഗളൂരു ഒരുങ്ങി!നിങ്ങളോ?

ബെംഗളൂരു അങ്ങനെ ക്രിസ്മസ് വാരത്തിലേക്ക് കടക്കുകയാണ്. നാടൊട്ടുക്കും അലങ്കാരങ്ങളാണ്. വലിയ ക്രിസ്മസ് ട്രീകളും സാന്‍റാ ക്ലോസും ക്രിസ്മസ് ഒരുക്കങ്ങളുമാണ് എങ്ങും കാണാനുള്ളത്. വൈദ്യുതാലങ്കാരങ്ങളും നക്ഷത്രങ്ങളും പിന്നെ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ... മത വ്യത്യാസങ്ങളില്ലാതെ നഗരം ഒരേ മനസ്സോടെ ക്രിസ്മസിനെ സ്വീകരിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു.

വാരാന്ത്യമായതോടെ ഇനി വീടുകളുടെ ഒരുക്കങ്ങളുടെ സമയമാണ്. ബെംഗളൂരു നിവാസികള്‍ വീട് ക്രിസ്മസിലേക്കായിഅലങ്കരിക്കുകയാണ്
ക്രിസ്മസ് ട്രീ, നക്ഷത്രങ്ങൾ, അലങ്കാരം, വൈദ്യുത വിളക്കുകൾ എന്നിവയെല്ലാം മേടിക്കാൻ പോകുന്ന ഒരുക്കത്തിലാണ് മിക്കവരും. എന്നാൽ ക്രിസ്മസ് അലങ്കാരങ്ങൾ എവിടെ നിന്നു മേടിക്കും എന്നൊരു സംശയമുണ്ടോ? വീടിനുള്ളിലെ പുൽക്കൂടും ക്രിസ്മസ് ട്രീയും ഒക്കെ തിരഞ്ഞെടുക്കാൻ പറ്റിയ നിരവധി സ്ഥലങ്ങൾ നഗരത്തിനു ചുറ്റിലുമുണ്ട്.

Best Places For Christmas Shopping in Bengaluru

ഫീനിക്സ് മാൾ ഓഫ് ഏഷ്യ

ബെംഗളൂരുലെ ഏറ്റലും വലിയ ക്രിസ്മസ് അലങ്കാരങ്ങൾ ഇക്കൊല്ലം കാണാൻ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് ഫീനിക്സ് മാൾ ഓഫ് ഏഷ്യ. 65 അടി ഉയരത്തിൽ ഒരുക്കിയിരിക്കുന്ന ക്രിസ്മസ് ട്രീ ആണ് ഇവിടുത്തെ പ്രധാന കാഴ്ച. മറ്റേതോ ക്രിസ്മസ് ടൗണിൽ എത്തിയ പോലെ തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇവിടുത്തെ അലങ്കാരങ്ങൾ. സാന്‍റാ മീറ്റ് & ഗ്രീറ്റ്, സ്നോഫോൾ, ക്രിസ്മസ് മാർക്കറ്റ് എന്നിങ്ങനെ വേറെയും ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്.

നെക്സസ് കോറമംഗള

മാളുകളും ഷോപ്പിങ് സെന്‍ററുകളും പരസ്പരം മത്സരിച്ചാണ് ഒരുക്കങ്ങൾ നടത്തുന്നത്. നെക്സസ് കോറമംഗള ഇത്തവണ ക്രിസ്മസ് അപ്പൂപ്പനെ ആണ് തയ്യാറാക്കിയിരിക്കുന്ന. 25 അടി ഉയരത്തിൽ നീല നിറത്തിൽ നിര്‌മ്മിച്ചിരിക്കുന്ന സാന്‍റാ ക്ലോസ് കൈവിരുതും പരമ്പരാഗത സംവിധാനങ്ങളും ചേർത്താണ് ഒരുക്കിയിരിക്കുന്നത്.

Best Places For Christmas Shopping in Bengaluru

സൺഡേ സോൾ സാന്‍റെ

എല്ലാ വർഷവും ബെംഗളൂരു നിവാസികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ് സൺഡേ സോൾ സാന്‍റെ പ്രദർശനം, ക്രിസ്മസിനോട് അനുബന്ധിച്ച് എല്ലാ കൊല്ലവും ഇത് നടക്കാറുണ്ട്. കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സ്വാദിഷ്ടമായ ഭക്ഷണം എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‌ ഇതിൽ ഒരുക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും വന്ന് സമയം ചെലവഴിക്കാനും ഇഷ്ടംപോലെ ഷോപ്പിങ് നടത്താനും വേണ്ടതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

സഫീനാ പ്ലാസ

ക്രിസ്മസ് ഷോപ്പിങ്ങിന് എല്ലാം ഒരിടത്ത് കിട്ടണമെന്ന് ആഗ്രഹമുണ്ടോ? വസ്ത്രങ്ങൾ മുതൽ കളിപ്പാട്ടങ്ങൾ, പുൽക്കൂടുകൾ, അങ്കാരങ്ങൾ, ക്രിസ്മസ് ട്രീ, നക്ഷത്രം, വിളക്കുകൾ എന്നിങ്ങനെ ഒരു വലിയ ക്രിസ്മസ് ആഘോഷത്തിന് വേണ്ടതെല്ലാം കിട്ടുന്ന ഇടമാണ് സഫീന പ്ലാസ. മാത്രമല്ല, കുറഞ്ഞ നിരക്കിൽ വേണ്ടെതെല്ലാം ഇവിടെ കിട്ടുകയും ചെയ്യും.

ബ്രിഗേഡ് റോഡ്

വഴിനീളെ ക്രിസ്മസ് അലങ്കാരങ്ങൾ, പുറത്ത് ആഘോഷിക്കുന്ന സാന്‍റാ ക്ലോസ്, നമ്മാനം തൂക്കിയിട്ടിരിക്കുന്ന ക്രിസ്മസ് ട്രീ, പല വിധത്തിലുള്ള നക്ഷത്രങ്ങൾ.. ഇങ്ങനെ രസകരമായ കാഴ്ചകളും പോക്കറ്റ് കാലിയാകാത്ത ഷോപ്പിങ്ങും ബ്രിഗേഡ് റോഡിലുണ്ട്.

കൊമേഷ്യൽ സ്ട്രീറ്റ്

ക്രിസ്മസ് ഷോപ്പിങ് പോക്കറ്റ് അറിയാതെ നടത്താൻ ആഗ്രഹിക്കുന്നവർക്ക് നേരേ കൊമേഷ്യൽ സ്ട്രീറ്റിലേക്ക് പോകാം. ക്രിസ്മസ് ഗിഫ്റ്റ് കൊടുക്കാനും കരോളിന് പോകാനും വീട് അലങ്കരിക്കുവാനും ഒക്കെ വേണ്ടതെല്ലാം ഇവിടെ കിട്ടും.

ചിക്പേട്ട്

ക്രിസ്മസ് ആഘോഷങ്ങൾക്ക് പുത്തൻ ഉടുപ്പ് വേണമെങ്കിൽ അതിനു പറ്റിയ ഇടം ചിക്പേട്ട് ആണ്. നഗരത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ഷോപ്പിങ് ഡെസ്റ്റിനേഷനായ ഇവിടം സാധാരണക്കാർക്ക് സ്വർഗ്ഗമാണ്. വീട്ടിലെല്ലാവർക്കും പുത്തൻ ഉടുപ്പെടുക്കണമെന്നുണ്ടെങ്കിൽ ഇവിടേക്ക് വന്നാല്‍ മതി. മാത്രമല്ല,ചെരുപ്പുകൾ, ആഭരണങ്ങൾ, വീട്ടിലേക്ക് ആവശ്യമായ പാത്രങ്ങൾ എന്നിങ്ങനെ എന്തും ലഭിക്കുന്ന ഇടമാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore christmas shopping
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+