Search
  • Follow NativePlanet
Share
» »ബെംഗളൂരു യാത്ര: ഒറ്റയിടമല്ല... ഏറ്റവും കുറഞ്ഞത് മൂന്നിടങ്ങൾ, ക്രിസ്മസ് അവധിക്ക് കുടുംബത്തിനൊപ്പം ഏകദിന യാത്ര

ബെംഗളൂരു യാത്ര: ഒറ്റയിടമല്ല... ഏറ്റവും കുറഞ്ഞത് മൂന്നിടങ്ങൾ, ക്രിസ്മസ് അവധിക്ക് കുടുംബത്തിനൊപ്പം ഏകദിന യാത്ര

ബെംഗളൂരുവിലെ ക്രിസ്മസ് കാലം എന്നും യാത്രകളുടെ സമയം കൂടിയാണ്. പുതുവർഷ അവധി കൂടി അടുപ്പിച്ച് കിട്ടുന്നിനാൽ നീണ്ട യാത്രകളും ഇഷ്ടംപോലെ ഔട്ടിങ്ങുകളും കൂടിച്ചേരലുകളും ഒക്കെ പ്ലാൻ ചെയ്യാം. നാട്ടിൽ പോകാതെ, ക്രിസ്തുമസ് അവധി നിങ്ങൾ ബാംഗ്ലൂരിൽ ചെലവഴിക്കുവാൻ പ്ലാൻ ചെയ്യുകയാണ് നിങ്ങളെങ്കിൽ അതിനു പറ്റിയ യാത്രകൾ ഞങ്ങൾ പരിചയപ്പെടുത്താം.

നീണ്ട യാത്രകളോ, ഒത്തിരി സമയമെടുത്തുന്നതോ ഒന്നുമല്ല,മറിച്ച് ഒറ്റ യാത്രയില് രണ്ടോ മൂന്നോ സ്ഥലങ്ങൾ കൂട്ടിച്ചേർത്ത്, കിടിലനായി പ്ലാൻ ചെയ്യുവാൻ പറ്റിയ ട്രിപ്പുകളാണിവ. മാത്രമല്ല, രാവിലെ ഇറങ്ങിയാൽ രാത്രിയോടെ മടങ്ങിയെത്താം എന്നതും ഈ യാത്രകളുടെ പ്രത്യേകതയാണ്. ഇതാ ക്രിസ്മസ് അവധിക്ക് ബെംഗളൂരുവിൽ നിന്ന് പോകാനവുന്ന ഏകദിന യാത്രകൾ നോക്കാം.

Bangalore Christmas Travel

നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ

1. ഭോഗനന്ദീശ്വര-ലേപാക്ഷി- ആദിയോഗി
മജസ്റ്റിക്കിൽ നിന്ന് പുറപ്പെട്ട് നന്ദി ഹിൽസിനു സമീപത്തുള്ള ഭോഗനന്ദീശ്വര ക്ഷേത്രം, ആന്ധ്രാ പ്രദേശിലെ ലേപാക്ഷി എന്നിവയും ഒപ്പം ചിക്കബെല്ലാപുരിലെ ആദിയോഗിയും കണ്ടുവരുന്ന യാത്രയാണിത്. ബെംഗളുരുവിൽ നിന്ന് ഒരു ആത്മീയ യാത്ര പ്ലാൻ ചെയ്യുന്നവർക്കും ക്ഷേത്രങ്ങൾ സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഒക്കെ പറ്റിയ പാക്കേജാണിത്.

ഭോഗനന്ദീശ്വര-ലേപാക്ഷി- ആദിയോഗി മൂന്നിടങ്ങളിലേക്ക് ഏകദേശം നാല് മണിക്കൂറിനടുത്ത് യാത്രയുണ്ട്. ആദിയോഗി കണ്ട് തിരികെ ബെംഗളൂരുവിലെത്തുമ്പോളേക്കും നേരം സന്ധ്യയാകും. ആത്മീയ യാത്രകളിൽ താല്പര്യമുള്ളവർ ഈ ഇടങ്ങൾ തിരഞ്ഞെടുക്കുന്നതാവും നല്ലത്. വ്യത്യസ്ത കാഴ്ചകളുള്ളതിനാൽ കുട്ടികൾക്കും ഇഷ്ടമാകുന്ന റൂട്ടാണിത്.

2. കൈലാസഗിരി- സോമേശ്വര സ്വാമി ക്ഷേത്രം- കോട്ടലിംഗേശ്വര ക്ഷേത്രം

ഇതും ഒരു തീർത്ഥാടന,ക്ഷേത്ര യാത്രയാണ്. ബെംഗളൂരുവിന് സമീപത്തെ പ്രസിദ്ധമായ, നിരവധി ആളുകൾ എത്തിച്ചേരുന്ന പ്രധാന ക്ഷേത്രങ്ങൾ കണ്ടുവരുന്ന യാത്രയിൽ കൈലാസഗിരി- സോമേശ്വര സ്വാമി ക്ഷേത്രം- കോട്ടലിംഗേശ്വര ക്ഷേത്രം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദർശനം കണക്കാക്കിയാണ് പോകുന്നതെങ്കിൽ അതിരാവിലെ പുറപ്പെടുന്നതാവും നല്ലത്.

മൂന്നിടങ്ങളും കാണാനുള്ള യാത്രക്ക് നാല് മണിക്കൂറിനടുത്ത് സമയം വേണം. തിരികെ മടങ്ങുന്ന സമയം കൂടി കണക്കാക്കി വേണം പ്ലാൻ ചെയ്യുവാൻ. ക്രിസ്മസ് അവധിക്ക് മുതിർന്നവർക്കും പ്രായമായവർക്കും ഒപ്പം പ്ലാൻ ചെയ്യുവാൻ പറ്റിയ യാത്രകൂടിയാണിത്.

3. ആര്‍ട്ട് ഓഫ് ലിവിങ്- പ്രാണി- പിരമിഡ് വാലി

യുവാക്കൾക്കും കോളേജ് വിദ്യാർഥികൾക്കും ഒക്കെ പ്ലാൻ ചെയ്യുവാൻ പറ്റുന്ന യാത്രയാണ് ആര്‍ട്ട് ഓഫ് ലിവിങ്- പ്രാണി- പിരമിഡ് വാലി എന്നിവിടങ്ങൾ സന്ദർശിച്ച് വരുന്നത്. മികച്ച കാഴ്ചകൾ കണ്ടുള്ള യാത്രയും കർണ്ണാടകയുടെയും ബെംഗളൂരുവിന്‍റെയും ഇതുവരെ കണ്ടിട്ടില്ലാത്ത മുഖം പരിചയപ്പെടാനുള്ളപോക്കും ഒക്കെ ഇതിന്‍റെ ആകർഷണങ്ങളാണ്.

ആര്‍ട്ട് ഓഫ് ലിവിങ് ജീവിതത്തെ വ്യത്യസ്ത രീതിയിൽ കാണുവാൻ അനുവദിക്കുമ്പോൾ പ്രാണി വളര‍‍ത്തു മൃഗങ്ങളുടെ മറ്റൊരു ലോകം നമുക്ക് പരിചപ്പെടുത്തുന്നു. പിരിമിഡ് വാലി രസകരമായ കാഴ്ചാനുഭവങ്ങൾ നല്കുന്നു. മൂന്നിടങ്ങളിലേക്കും യാത്രയ്ക്കായി ഒന്നര മണിക്കൂർ സമയം മതിയാകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bengaluru christmas one day trip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+