Search
  • Follow NativePlanet
Share
» »ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് പഴയ റൂട്ടിലേക്ക്, ഏപ്രിൽ മുതൽ കെഎസ്ആർ ബെംഗളൂരുവിൽ നിന്ന്, മാറിയ റൂട്ടും സമയവും

ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് പഴയ റൂട്ടിലേക്ക്, ഏപ്രിൽ മുതൽ കെഎസ്ആർ ബെംഗളൂരുവിൽ നിന്ന്, മാറിയ റൂട്ടും സമയവും

ബെംഗളൂരു യാത്രയ്ക്ക് കേരളത്തിന്‍റെ തെക്കേയറ്റത്തു നിന്നുള്ളവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിൻ സർവീസാണ് മംഗലാപുരം വഴിയുള്ള ബെംഗളൂരു- കണ്ണൂർ എക്സ്പ്രസ്. പയ്യന്നൂർ, നീലേശ്വരം കാഞ്ഞങ്ങാട്, കാസർകോഡ്, മംഗലാപുരം ഭാഗങ്ങളിൽ നിന്നുള്ള ബാംഗ്ലൂർ യാത്രക്കാർക്ക് ഏറെ സഹായകരമായ ഈ ട്രെയിനിന്‍റെ സമയക്രമവും യാത്രക്കാർക്ക് ഏറെ അനുയോജ്യമായ രീതിയിലാണ്.

നിലവിൽ യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബർ മാസം മുതൽ ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നാണ് ബെംഗളൂരു- കണ്ണൂർ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. ഇപ്പോഴിതാ, 2025 ഏപ്രിൽ ഒന്നു മുതൽ കെ എസ് ആർ ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ് (16511/16512) കെഎസ്ആര്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമെന്ന് അറിയിച്ചിരിക്കുകയാണ് റെയിൽവേ. എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ഈ ട്രെയിൻ നൂറുകണക്കിന് ആളുകളുടെ യാത്രകളെ എളുപ്പമുള്ളതാക്കുന്നു.

കണ്ണൂർ - കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 5.05 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16512 കണ്ണൂർ- കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് പിറ്റേന്ന് രാവിലെ 06:35 ന് കെ എസ് ആർ ബെംഗളൂരുവിലെത്തും. 13 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പർ ക്ലാസിന് 325 രൂപ, എസി ത്രീ ടയറിന് 885 രൂപ, എസി ടൂ ടയറിന് 1260 രൂപ, എസി ഫസ്റ്റ് ക്ലാസിന് 2100 രൂപ എന്നിങ്ങനെയാണ് നിരക്ക്.

കണ്ണൂർ - 17:05
പയ്യന്നൂർ - 17:29
നീലേശ്വരം - 17:49
കാഞ്ഞങ്ങാട് - 17:58
കാസറഗോഡ് - 18:13
മംഗളൂരു സെൻട്രൽ - 19:50
മംഗളൂരു ജങ്ഷൻ - 20:25
ബന്ത്വാൾ - 20:50
കബകപുത്തൂർ - 21:18
സുബ്രഹ്മണ്യ റോഡ് - 22:10
സകലേശ്പുര - 01:55
ഹസ്സൻ - 02:45
ചന്നരായപട്ടണ - 03:21
ശ്രവണ ബെളഗോള - 03:30
ബി.ജി. നഗർ - 03:53 - 03:54
കുനിഗൽ - 04:19 - 04:20
യശ്വന്ത്പുര്‍ ജങ്ഷൻ - 06:02
കെ എസ് ആർ ബെംഗളൂരു - 06:35 എന്നിങ്ങനെയാണ് സമയം.

കെ എസ് ആർ ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ്

കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് രാത്രി 9.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പര്‍ 16511 കെ എസ് ആർ ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ്
പിറ്റേന്ന് രാവിലെ 10:55 ന് കണ്ണൂർ എത്തും. 13 മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം

കെ.എസ്.ആർ. ബെംഗളൂരു - 21:35
യശ്വന്ത്പുര്‍ ജങ്ഷൻ - 21:45
കുനിഗൽ - 22:44
ബി ജി. നഗർ - 23:06
ശ്രവണ ബെളഗോള - 23:31
ചന്നരായപട്ടണ - 23:41
ഹസ്സൻ - 00:30
സകലേശ്പുര - 01:45
സുബ്രഹ്മണ്യ റോഡ് - 04:50
കബകപുത്തൂർ - 05:40
ബന്ത്വാൾ - 06:10
മംഗളൂരു ജങ്ഷൻ - 06:50
മംഗളൂരു സെൻട്രൽ - 07:10
കാസറഗോഡ് - 08:21
കാഞ്ഞങ്ങാട് - 08:41
നീലേശ്വരം - 08:52
പയ്യന്നൂർ - 09:11
കണ്ണൂർ - 10:55 എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore kannur train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+