Search
  • Follow NativePlanet
Share
» »വന്ദേ ഭാരത് സ്ലീപ്പർ കേരളത്തിലേക്ക്..തിരുവനന്തപുരം- മംഗലാപുരം റൂട്ടിന് സാധ്യത, ബെംഗളൂരു റൂട്ടിലും വരും

വന്ദേ ഭാരത് സ്ലീപ്പർ കേരളത്തിലേക്ക്..തിരുവനന്തപുരം- മംഗലാപുരം റൂട്ടിന് സാധ്യത, ബെംഗളൂരു റൂട്ടിലും വരും

ട്രെയിൻ യാത്രക്കാർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സർവീസുകളിലൊന്നാണ് വന്ദേ ഭാരത് സ്ലീപ്പർ. ദീർഘദൂര യാത്രകള്‍ ഏറ്റവും സുഖമായി, സാധാരണ സർവീസുകളെയപേക്ഷിച്ച് കുറഞ്ഞ സമയത്തിൽ പൂർത്തിയാക്കാൻ സാധിക്കും എന്നതാണ് വന്ദേ ഭാരത് സ്ലീപ്പറുകളുടെ പ്രധാന ആകർഷണം. രാത്രി യാത്രകൾക്ക് മുതിർന്നവർക്കു ഏറ്റവും സുഖമായി പോകാന് കഴിയുന്ന ട്രെയിനായി വന്ദേ ഭാരത് സ്ലീപ്പർ മറുമെന്ന കാര്യത്തിൽ സംശയമില്ല. നേരത്തെ റെയിൽവേ സ്ലീപ്പറിന്‍റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയപ്പോൾ തന്നെ വൻ അഭിപ്രായങ്ങളാണ് ഉയർന്നത്.

ഇപ്പോഴിതാ, കേരളത്തിൽ നിന്നുള്ളവർക്ക് വന്ദേ ഭാരത് സ്ലീപ്പർ യാത്രകൾ അധികം വൈകാതെ സാധ്യമായേക്കും. ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന വന്ദേ ഭാരത് സ്ലീപ്പറുകളിൽ ഒന്ന് കേരളത്തിന് ലഭിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിക്കുന്ന വന്ദേ ഭാരത് കേരളത്തിലേക്ക് വരുമെന്നാണ് സാധ്യത. മാതൃഭൂമി റിപ്പോർട്ട് അനുസരിച്ച് തിരുവനന്തപുരം - മംഗളൂരു റൂട്ടിലാകും കേരളത്തിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുക.

Bangalore-Kerala Vande Bharat Sleeper in Plans

ഈ വർഷം റെയിൽവേ പുറത്തിറക്കുന്നത് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ്. അതിലൊന്ന് ദക്ഷിണ റെയിൽവേയ്ക്കാണ്. ദക്ഷിണ റെയിൽവേ വന്ദേ ഭാര് സ്ലീപ്പറിന് മുൻ‌ഗണന നല്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. പതിനാറ് കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ കേരളത്തിൽ ഏറ്റവും കൂടുതൽ ജില്ലകൾക്കും നഗരങ്ങൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ തിരുവനന്തപുരം-മംഗളൂരു റൂട്ടിലാവും സർവീസ് നടത്തുക.

ബെംഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് സ്ലീപ്പർ

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലും അധികം താമസിക്കാതെ വന്ദേ ഭാരത് എത്തിയേക്കാം എന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. റെയിൽവേ പരിഗണിക്കുന്ന റൂട്ടുകളിലൊന്നാണിത്. ഐടി നഗരമായ ബെംഗളൂരുവിനെയും എറണാകുളത്തെയും ബന്ധിപ്പിച്ച് കഴിഞ്ഞ വർഷത്തെ ഓണത്തിന് നടത്തിയ സ്പെഷൽ വന്ദേ ഭാരത് ട്രെയിൻ അത്രയൊന്നും അനുയോജ്യമല്ലാത്ത സമയക്രമമായിരുന്നിട്ടും വലിയ വിജയം നേടിയിരുന്നു. പിന്നീട് പല കാരണങ്ങളാൽ സര്‌വീസ് നിർത്തുകയായിരുന്നു.
തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് വരുന്നത് റെയിൽവേയ്ക്ക് അധികം യാത്രക്കാരെ നേടിക്കൊടുക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

റിപ്പോർട്ടുകളനുസരിച്ച് കന്യാകുമാരി - ശ്രീനഗർ വന്ദേ ഭാരത് സ്ലീപ്പർ വരാനും സാധ്യതയുണ്ട്. പല റൂട്ടുകളിലേക്കുള്ള ദീർഘദൂര യാത്രക്കാർക്ക് ആശ്രയിക്കാൻ പറ്റുന്ന ട്രെയിൻ സർവീസായിരിക്കുമിത്. കൊങ്കൺ വഴിയാതും കന്യാകുമാരിയേയും കാശ്മീരിനെയും ബന്ധിപ്പിക്കുക.

വന്ദേ ഭാരത് സ്ലീപ്പര്‍ പ്രത്യേകതകൾ

സ്ലീപ്പർ ട്രെയിനുകളിലെ രാജാവായ രാജധാനിയെ പോലും പിന്നിലാക്കുന്ന വിധത്തിലുള്ള സൗകര്യങ്ങളാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകൾക്കുള്ളത്. 11 എസി 3 ടയർ കോച്ചുകളും 4 എസി 2 ടയർ കോച്ചുകളും ഒരു ഫസ്റ്റ് എസി കോച്ചുകളും ഉൾപ്പെടെ ആകെ 16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പറിനുള്ളത് 1,128 യാത്രക്കാരെ ഉൾക്കൊള്ളും. ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയാണ് (ഐസിഎഫ്) വന്ദേ സ്ലീപ്പറിന്റെ രൂപകല്പന പൂർത്തിയാക്കിയിരിക്കുന്നത്.

മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ സാധിക്കുന്ന വിധത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം. രാത്രി യാത്ര സുഖകരവും സുരക്ഷിതവുമാക്കുന്ന സജ്ജീകരണങ്ങളാണ് ഇതിനുള്ളത്.
മികച്ച കുഷ്യനുകൾ, ബെർത്തിലേക്ക് കയറുവാനുള്ള സൗകര്യങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, ഫൈബർഗ്ലാസ് പാനലുകൾ ഉപയോഗിച്ചുള്ള ഉൾഭാഗത്തിന്റെ രൂപകല്പന,മോഡുലാർ പാൻട്രി, സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ടുള്ള ബോഗികൾ, ഓരോ ബെര്‍ത്തിലും റീഡിങ് ലൈറ്റ്, ചാര്‍ജ് ചെയ്യുന്നതിനായി സോക്കറ്റ്, മൊബൈല്‍ വയ്ക്കാനും മാസിക വയ്ക്കാനുമുള്ള ഹോൾഡറുകൾ, ഓട്ടോമാറ്റിക് വാതിലുകൾ തുടങ്ങിയവയുണ്ടാകും. കവച് ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനവും വന്ദേ ഭാരത് സ്ലീപ്പറുകളിൽ ഉണ്ടാകും.

സെൻസർ അടിസ്ഥാനമാക്കിയുള്ള ലൈറ്റിംഗ്, ഓവർഹെഡ് ലൈറ്റിംഗ്, ആൻറി സ്പിൽ ഫീച്ചറുകൾ ഉള്ള വാഷ് ബേസിനുകൾ, സെൻസർ അടിസ്ഥാനമാക്കിയുള്ള ഇന്റർ കമ്മ്യൂണിക്കേഷൻ വാതിലുകൾ, ഓട്ടോമാറ്റിക് എക്സ്റ്റീരിയർ പാസഞ്ചർ വാതിലുകൾ തുടങ്ങിയവയും ഇതിൽ ഉണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+