Search
  • Follow NativePlanet
Share
» » ബെംഗളൂരു ലാൽബാഗ് പുഷ്പമേള തുടങ്ങി.. വാരാന്ത്യവും വൈകുന്നേരവും ഇനി ഇവിടെ! ഫ്ലവർഷോ പാർക്കിങ് നിയന്ത്രണങ്ങൾ

ബെംഗളൂരു ലാൽബാഗ് പുഷ്പമേള തുടങ്ങി.. വാരാന്ത്യവും വൈകുന്നേരവും ഇനി ഇവിടെ! ഫ്ലവർഷോ പാർക്കിങ് നിയന്ത്രണങ്ങൾ

ബെംഗളൂരുവിലെ ജനുവരി മാസത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്ന് ലാൽബാഗ് ഫ്ലവര്‍ഷോ. പൂക്കളുടെ അത്ഭുത ലോകം തീർക്കുന്ന കാഴ്ചകൾ ആളുകളെ പ്രായഭേദമന്യേ ഇവിടെ എത്തിക്കുന്നു. ജനുവരിയിലെ വാരാന്ത്യങ്ങളും വൈകുന്നേരങ്ങളും എങ്ങനെ ചെലവഴിക്കണം എന്നു സംശയമുള്ളവര്‍ക്ക് ഒരുത്തരം കൂടിയാണ് ഈ പുഷ്പമേള. എല്ലാത്തവണത്തെയും പോലെ ഈ വർഷവും ലക്ഷക്കണക്കിന് സന്ദർശകരെ പ്രതീക്ഷിക്കുന്നു.

ഈ വർഷത്തെ റിപ്പബ്ലിക് ദിന ലാൽബാഗ് പുഷ്പമേള ജനുവരി 16 വ്യാഴാഴ്ച ആരംഭിച്ചു. 217-ാമത് ലാൽബാഗ് പുഷ്പമേളഹോർട്ടികർച്ചർ ഡിപ്പാർട്മെന്‍റിന്‍റെ നേതൃത്വത്തിലാണ് നടത്തുന്നത്. റിപ്പബ്ലിക് ദിനമായ ജനുവരി 26 വരെ 11 ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ പൂക്കളുടെ മനോഹരമായ അലങ്കാരങ്ങളും പ്രദർശനങ്ങളും ആസ്വദിക്കാം.

Bangalore Lalbagh Flower Show 2025 Parking Restrictions And Parking Locations

ആദികവി മഹർഷി വാത്മികി എന്ന പ്രയേമനമാണ് ഇത്തവണത്തെ പുഷ്പമേളയുടേത്. ധ്യാനം ചെയ്ത് ചിതല്‍വന്നു മൂടിയ മഹർഷിയുടെ ഐതിഹ്യത്തെ ഓർമ്മപ്പെടുത്തുന്ന വിധത്തിൽ ലാൽബാഗിലെ ഗ്ലാസ് ഹൗസില്‍ ചിതൽപ്പുറ്റിന്‍റെ വലിയ മാതൃക സൃഷ്ടിക്കും. രത്നാകരൻ എന്ന കൊള്ളക്കാരനായി ജീവിതം തുടങ്ങിയതു മുതൽ അദ്ദേഹം ഒരു ഋഷിയായി മാറുന്നത് വരെയുള്ള കാഴ്ചകൾ ഇവിടെ പൂക്കളിൽ അലങ്കരിക്കും. പുറ്റിനുള്ളിലെ മഹർഷി, ആശ്രമം, ലവന്‍റെയും കുശന്‍റെയും ജനനം എന്നിങ്ങനെ മഹര്‍ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇവിടെ പുഷ്പങ്ങളില്‍ അലങ്കരിക്കും. അദ്ദേഹത്തിന്‍റെ ജീവിതകഥയ്ക്കായി 25 ലക്ഷം പൂക്കൾ ഉപയോഗിക്കും.

രാവിലെ 7.00 മുതൽ വൈകിട്ട് 7.00 മണി വരെയാണ് പ്രവേശനം. മുതിര്‍ന്നവർക്ക് പ്രവർത്തി ദിവസങ്ങളിൽ ‍ 80 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് പ്രവർത്തി ദിവസങ്ങളിൽ 10 രൂപയും വാരാന്ത്യങ്ങളിൽ 30 രൂപയും ടിക്കറ്റുണ്ട്. എന്നാല്‌ യൂണിഫോമിൽ വരുന്ന സ്കൂൾ കുട്ടികള്‍ക്ക് എല്ലാ ദിവസവും സൗജന്യ പ്രവേശനമാണ്. ലാൽബാഗ് ഉദ്യാനത്തിന് സമീപമുള്ള പ്രവേശന കൗണ്ടറുകളിൽ മാത്രമേ ടിക്കറ്റുകൾ ലഭ്യമാകു, ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമല്ല.

ലാൽബാഗ് പുഷ്പമേള, പാർക്കിങ് ക്രമീകരണങ്ങൾ

ലാൽബാഗിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന്, വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷൻ പ്രത്യേക പാർക്കിംഗ് മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും നല്കിയിട്ടുണ്ട്.

ലാൽബാഗ് പുഷ്പമേള 2025; പാർക്കിങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങൾ

ഡോ. മാരിഗൗഡ റോഡ്: ലാൽബാഗ് മെയിൻ ഗേറ്റ് മുതൽ നിംഹാൻസ് വരെ (ഇരുവശവും).
കെഎച്ച് റോഡ്: കെഎച്ച് സർക്കിൾ മുതൽ ശാന്തിനഗർ ജംക്‌ഷൻ വരെ (ഇരുവശവും).
ലാൽബാഗ് റോഡ്: സുബ്ബയ്യ സർക്കിൾ മുതൽ ലാൽബാഗ് മെയിൻ ഗേറ്റ് വരെ (ഇരുവശവും).

സിദ്ധയ്യ റോഡ്: ഉർവശി തിയേറ്റർ ജങ്ഷൻ മുതൽ വിൽസൺ ഗാർഡൻ 12-ാം ക്രോസ് വരെ (ഇരുവശവും).
ബി.ടി.എസ് റോഡ്: ബി.എം.ടി.സി ജങ്ഷനിൽനിന്ന് പോസ്റ്റ് ഓഫീസിലേക്ക്.
കൃമ്പിഗൽ റോഡ്: ഇരുവശവും.
ലാൽബാഗ് വെസ്റ്റ് ഗേറ്റ് മുതൽ ആർ.വി. ടീച്ചേഴ്സ് കോളേജ്.
ആർ.വി. ടീച്ചേഴ്സ് കോളേജ് മുതൽ അശോക പില്ലർ വരെ.
അശോകപില്ലർ മുതൽ സിദ്ധപുര ജംഗ്ഷൻ വരെ.

ലാൽബാഗ് പുഷ്പമേള 2025; പാർക്കിങ് സ്ഥലങ്ങൾ

ഡോ. മാരിഗൗഡ റോഡ്: അൽ-അമീൻ കോളേജ് പരിസരം (ഇരുചക്ര വാഹനങ്ങൾ).
കെഎച്ച് റോഡ്: ശാന്തിനഗർ ബിഎംടിസി ബഹുനില പാർക്കിംഗ് സ്ഥലം (ഇരു ചക്ര വാഹനങ്ങൾ, നാലുചക്ര വാഹനങ്ങൾ).
ഹോപ്‌കോംസ് പാർക്കിംഗ് ലോട്ട്: ഡോ. മാരിഗൗഡ റോഡിൽ (ഇരു ചക്ര വാഹനങ്ങൾ, നാലുചക്ര വാഹനങ്ങൾ).
ജെസി റോഡ്: കോർപ്പറേഷൻ പാർക്കിംഗ് ലോട്ട് (ഇരു ചക്ര വാഹനങ്ങൾ, നാലുചക്ര വാഹനങ്ങൾ).

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+