Search
  • Follow NativePlanet
Share
» »New Year 2024: ബാംഗ്ലൂർ 'അൺലിമിറ്റഡ്, നോൺ സ്റ്റോപ്പ്' ആഘോഷം ഇത്തവണയില്ല, രാത്രി 1 മണിക്ക് ശേഷം 'നോ പാർട്ടി'

New Year 2024: ബാംഗ്ലൂർ 'അൺലിമിറ്റഡ്, നോൺ സ്റ്റോപ്പ്' ആഘോഷം ഇത്തവണയില്ല, രാത്രി 1 മണിക്ക് ശേഷം 'നോ പാർട്ടി'

ബാംഗ്ലൂർ.. പുതുവർഷ ആഘോഷങ്ങൾക്ക് മലയാളികൾക്ക് ബാംഗ്ലൂരിനേക്കാളും പ്രിയപ്പെട്ട മറ്റൊരിടമില്ല. പുലരുവോളം നീളുന്ന ആഘോഷങ്ങൾ, പാർട്ടിയും പാട്ടും ഡാൻസും നിറഞ്ഞ പബ്ബുകൾ, തിരക്കേറിയ റോഡിലൂടെ പുതുവർഷം ആഘോഷിച്ചുള്ള നടത്തം, ലോങ്ഡ്രൈവ് എന്നിങ്ങനെ അൺലിമിറ്റഡ് ആഘോഷങ്ങളാണ് ബാംഗ്ലൂരിന്‍റെ പ്രത്യേകത. എന്നാൽ ഇത്തവണ ഇതൊക്കെ ആഘോഷിക്കാമെന്ന് കരുതി വണ്ടി കയറിലാൻ പണി പാളും.

വർഷാവസാന പരിപാടികൾക്കും 2024 ന്യൂ ഇയർ ആഘോഷങ്ങൾക്കും കർശനമായ നിയന്ത്രണങ്ങൾ ബാംഗ്ലൂരിൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ആഘോഷങ്ങൾക്കിടെയുള്ള തിരക്ക് നിയന്ത്രിക്കുവാനും റോഡപകടങ്ങള്‍ കുറയ്ക്കുവാനുമാണ് ലക്ഷ്യം. കൂടാതെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് കർണാടക ആരോഗ്യ വകുപ്പ് തിങ്കളാഴ്ച പൊതു പുതുവത്സര ആഘോഷങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

Bangalore New Year 2024

മദ്യപിച്ച് വാഹനമോടിക്കുന്നത് തടയൽ, പ്രധാന സോണുകളിലെ ഗതാഗത പരിമിതികൾ, നഗരത്തിലുടനീളം ഉയർന്ന സുരക്ഷാ നടപടികൾ എന്നിവ ഉൾപ്പെടെയുള്ള കർശനമായ നിയന്ത്രണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പ്രധാന സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം

ന്യൂ ഇയർ ആഘോഷങ്ങൾക്ക് പേരുകേട്ട, ആയിരക്കണക്കിനാളുകൾ എല്ലാ വർഷവും എത്തിച്ചേരുന്ന ബാംഗ്ലൂരിലെ ഹോട്ട് ന്യൂ ഇയർ സെലബ്രേഷന്‍ കേന്ദ്രങ്ങളിലെല്ലാം പ്രധാന സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്റ് മാർക്‌സ് റോഡ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും.

ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്, എംജി റോഡ്, ബ്രിഗേഡ് റോഡ്, മ്യൂസിയം റോഡ്, റെസ്റ്റ് ഹൗസ് റോഡ്, റസിഡൻസി ക്രോസ് റോഡ് എന്നിവ ഉൾപ്പെടുന്ന പ്രത്യേക പ്രദേശങ്ങളിൽ ഡിസംബർ 31 ന് രാത്രി 8 മുതൽ ജനുവരി 1 ന് പുലർച്ചെ 1 വരെ നിയന്ത്രിത വാഹന ഗതാഗതം ആയിരിക്കും. ഈ സമയത്ത് അവശ്യ സർവീസ് വാഹനങ്ങളും പോലീസ് വാഹനങ്ങളും മാത്രമേ അനുവദിക്കൂ.

പാർട്ടികളും പബ്ബും ആഘോഷങ്ങളും ഒരുമണി വരെ

ആൾക്കൂട്ടം നിയന്ത്രിക്കുന്നിനും മറ്റ് അനിഷ്ട സംഭവങ്ങൾ തടയുന്നതിനുമായി ആഘോഷങ്ങൾക്കും സമയപരിധി ക്രമീകരിച്ചിട്ടുണ്ട്. ഹോട്ടലുകൾ, ക്ലബ്ബുകൾ, പബ്ബുകൾ എന്നിവയുൾപ്പെടെ എല്ലാ വിനോദ വേദികളും പുലർച്ചെ 1 മണിക്ക് അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് കൂടാതെ ഈ സ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ പേര്, വയസ്സ്, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദമായ രേഖകൾ തുടങ്ങിയവ സൂക്ഷിക്കുകയും വേണം.

എംജി റോഡിലും നിയന്ത്രണം

മറ്റു സുരക്ഷാ നടപടികളുടെ ഭാഗമായി ബ്രിഗേഡ് റോഡിൽ കാൽനടയാത്രക്കാർക്ക് എംജി റോഡ് ജംഗ്ഷൻ മുതൽ ഓപ്പറ ജംഗ്ഷൻ വരെ മാത്രമേ നടക്കാൻ അനുവാദമുള്ളൂ. മറ്റു ദിശയിൽ നടത്തം അനുവദിക്കില്ല. എംജി റോഡിലേക്കുള്ള ഇതര റൂട്ടുകളിൽ റെസിഡൻസി റോഡ് ക്രോസ് (ശങ്കര്നാഗ് തിയേറ്റർ ക്രോസിന് സമീപം) വഴി പ്രവേശിക്കാം.

ഫ്ലൈ ഓവറുകളിൽ നിയന്ത്രണം

പുതുവർഷാഘോഷങ്ങളിലെ അപകടങ്ങൾ തടയുന്നതിനായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഫ്‌ളൈഓവറുകളിലേക്കൊഴികെയുള്ള എല്ലാ ഫ്‌ളൈഓവറുകളിലും വാഹന നിയന്ത്രണം ഏർപ്പെടുത്തും. ഡിസംബർ 31 രാത്രി 11 മുതൽ ജനുവരി 1 രാവിലെ 6 വരെ വാഹന പ്രവേശനം തടയും.

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കും റോഡിൽ റേസിംഗ്, ബൈക്ക് സ്റ്റണ്ടുകൾ അല്ലെങ്കിൽ പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കിന്ന പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് കർശനമായ പിഴകൾ ചുമത്തും.

ബെംഗളുരു മെട്രോ നിയന്ത്രണങ്ങൾ

ന്യൂ ഇയർ ആഘോഷങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ എംജി റോഡ്, ബ്രിഗേഡ് റോഡ് മെട്രോ സ്റ്റേഷനുകൾ രാത്രിയിൽ താൽക്കാലികമായി അടച്ചിടും. തിരക്ക് കുറയ്ക്കുന്നതിനും ചുറ്റുമുള്ള പ്രദേശങ്ങളിലെ സുഗമമായ ഗതാഗതം സുഗമമാക്കുന്നതിനുമാണ് ഈ നടപടി. ഡിസംബർ 31 ന് രാത്രി 11 മണി മുതൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടും. പകരം മെട്രോ ഉപയോഗിക്കുന്നവർക്ക് ആഘോഷങ്ങൾക്ക് ശേഷം പുറപ്പെടാൻ അനിൽ കുംബ്ലെ ജംഗ്ഷനിൽ നിന്നും ട്രിനിറ്റി മെട്രോ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+