എവിടെയൊക്കെ പോകണമെന്ന് അറിയാം, എങ്ങനെ പോകണമെന്ന് അറിയാം..ആവശ്യത്തിന് അവധിയുമുണ്ട്. എന്നാൽ പോകാൻ പണം മാത്രം കയ്യിലില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെയൊരു പ്രതിസന്ധി വരാത്തവരായി ആരും കാണില്ല. എന്നാൽ ബാംഗ്ലൂരിലാണ് നിങ്ങളെങ്കിൽ ഇതൊരു പ്രശ്നമേയല്ല. ഒരു രൂപാ പോലും ചെലവഴിക്കാതെ ചെയ്യാനും പോകാനും പറ്റിയ ഇഷ്ടംപോലെ സ്ഥലങ്ങളും കാര്യങ്ങളും നമ്മ ബെംഗളുരുവിലുണ്ട്.
ബാംഗ്ലൂർ യാത്രകളിൽ ഏറ്റവും വലിയ വെല്ലുവിളി പണം ആണ്. എന്നാൽ ഇനി അതൊരു പ്രശ്നമാകാതെ യാത്ര പോകാൻ ഞങ്ങൾ സഹായിക്കാം. ഇതാ ബാംഗ്ലൂർ നഗരത്തിൽ ഒരു രൂപാ പോലും ചെലവില്ലാതെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന അഞ്ച് കാര്യങ്ങൾ നോക്കിയാലോ. മാസാവസാനങ്ങളിലും നാട്ടില് പോകാൻ ബസ് കിട്ടാതെ ഇരിക്കുമ്പോഴുമെല്ലാം പരീക്ഷിക്കുകയും ചെയ്യാം.

1. കബ്ബൺ പാർക്കിലേക്ക് പോകാം
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പാർക്കുകളിൽ ഒന്നാണ് ബാംഗ്ലൂരിലെ കബ്ബൺ പാർക്ക്. തിരക്കേറിയ നഗരത്തിന്റെ പച്ചക്കൂടാരമായ ഇവിടം 300 ഏക്കർ വിസ്തൃതിയുള്ള പാർക്കാണ്. ബാംഗ്ലൂരിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ഏരിയയുടെ ഭാഗമായ ഇവിടെ സൗജന്യമായി പ്രവേശിക്കാം എന്നതാണ് അട്രാക്ഷൻ. നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും വരുന്നത്. ശനി, ഞായർ, അവധി ദിവസങ്ങളിൽ വൻ തിരക്ക് ഇവിടെ അനുഭവപ്പെടുന്നു.
ശ്രീ ചാമരാജേന്ദ്ര പാർക്ക് എന്നാണിതിന്റെ മറ്റൊരു പേര്. ഞായറാഴ്ചകളിലാണ് ഏറ്റവുമധികം ആളുകൾ ഇവിടെ എത്തുന്നത്. പിക്നിക് ആയും മരച്ചുവട്ടിലിരുന്ന് പുസ്തകം വായിക്കാനും ഗെയിം കളിക്കാനും മുതിർന്നവര് ഉൾപ്പെടെയുള്ളവർ കബ്ബർ പാർക്കിൽ വരുന്നു. ആളുകൾ നടത്തുന്ന ചെറിയ ഷോകൾ, മ്യൂസിക് പ്രാക്ടീസ് തുടങ്ങിയ കാര്യങ്ങളും ഇവിടെ ചെലവഴിക്കുന്ന സമയത്തെ മനോഹരമാക്കുന്നു. രാവിലെ 6:00 മുതൽ വൈകിട്ട് 6:00 വരെയാണ് പ്രേവശന സമയം. തിങ്കളാഴ്ചയും രണ്ടാം ചൊവ്വാഴ്ചയും പ്രവേശനമില്ല.

PC:Augustus Binu
2. മാർക്കറ്റുകളിൽ പോകാം
ബാംഗ്ലൂരിന്‍റെ സ്പന്ദനം എന്താണെന്ന് അറിയണമെങ്കിൽ ഇവിടുത്തെ മാർക്കറ്റുകളിൽ പോകണം. അതിരാവിലെ മുതൽ സജീവമാകുന്ന മാർക്കറ്റുകളിൽ യഥാര്‍ത്ഥ ജീവിതങ്ങൾ കാണാനും ഒരുപാട് ആളുകളെ പരിചയപ്പെടുവാനും സാധിക്കുകയും ചെയ്യും. ബാംഗ്ലൂരിന്റെ ഫോട്ടോകൾ പകർത്താൻ ഒരിടം തിരയുകയാണെങ്കിൽ ഇതിലും മികച്ച ഒന്ന് നിങ്ങള്‍ക്ക് കിട്ടാനുമില്ല. കെആർ മാർക്കറ്റ്, ജയനഗര മാർക്കറ്റ്, മഡിവാള മാർക്കറ്റ്, ഗാന്ധി ബസാർ, സിറ്റി മാർക്കറ്റ് എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ ഉണ്ട്. പുലർച്ചെ മുതൽ മാർക്കറ്റിൽ നടക്കുന്ന പൂക്കച്ചവടം കാണേണ്ട കാഴ്ച തന്നെയാണ്.

3. സൈക്കിളില് കറങ്ങാം
ഇനി പൈസയൊന്നും ചെലവാക്കാത്ത യാത്രയിൽ കുറച്ച് ആരോഗ്യം കൂടി നോക്കിയാലോ. എങ്കിൽ പണ്ടു ബാംഗ്ലൂരെത്തിയപ്പോ മേടിച്ചുവെച്ച ആ സൈക്കിൾ ഇങ്ങ് പൊടിതട്ടിയെടുത്തോ. ശനിയോ ഞായറോ അവധി കിട്ടുമ്പോൾ വെയിൽ വീഴുന്നതിനു മുൻപോ വൈകിട്ടോ ഇറങ്ങാം. മെയിൻ റോഡിൽ നിന്നും അകത്തെ വഴികളിലൂടെ കടന്നാൽ അതിമനോഹരമായ സ്ഥലങ്ങളും വീടുകളും കണ്ട് ആസ്വദിച്ച് മെല്ലെ ചവിട്ടി പോകാം. ഒരിക്കലും നടന്നു പോയി കാണാൻ സാധ്യതയില്ലാത്ത കാഴ്ചകൾ കണ്ടുവെന്നതു മാത്രമല്ല, ആരോഗ്യവും കൂടി സംരക്ഷിച്ചു എന്ന അഭിമാനവും ഒപ്പമുണ്ടാകും.
4.ഇസ്കോൺ ക്ഷേത്രം
ബാംഗ്ലൂരിൽ പൈസയൊന്നും മുടക്കാതെ ഒരു ഗംഭീര ആംബിയൻസ് ആസ്വദിക്കാന്‍ ഇസ്കോൺ ക്ഷേത്രത്തിലേക്ക് പോകാം. കൃഷ്ണനായി സമർപ്പിച്ചിരിക്കുന്ന ഇവിടുത്തെ ഇസ്കോൺ ക്ഷേത്രം ബാംഗ്ലൂരിന്റെ ആത്മീയ അടയാളം കൂടിയാണ്. ക്ഷേത്രത്തിന്റെ ഭക്തിയും അന്തരീക്ഷവും മാത്രമല്ല ആഘോഷങ്ങളും കൂടിച്ചേരലുകളും ഇതിന്‍റെ ഭാഗം കൂടിയാണ്.

5. കിടിലൻ ചിത്രപ്രദർശനം
ചിത്രപ്രദർശനം എന്നു കേട്ട് തെറ്റിദ്ധരിക്കേണ്ട. ബാംഗ്ലൂരിലെ ഏറ്റവും നല്ല ചിത്രങ്ങളം കലയും കാണണമെങ്കിൽ ഇവിടെ റോഡിലേക്ക് തന്നെ വരണം. മെട്രോയുടെ ചുവരുകളിലും റോഡിലെ മതിലുകളിലുമെല്ലാം അതിമനോഹരമായ, ക്രിയേറ്റീവായ ചിത്രങ്ങൾ ബാംഗ്ലൂരുകാർ വരച്ചിട്ടുണ്ട്.കോറമംഗള, സെന്‍റ് മാർക്ക് റോഡ്, മെട്രോ സ്റ്റേഷനുകൾ, എംജി റോഡ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത് കാണാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













